- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുപ്പത് വയസ്സായിട്ടും വിവാഹം കഴിപ്പിക്കുന്നില്ല; സഹോദരന്റെ രണ്ടാം ഭാര്യയെ കൊലപ്പെടുത്തി യുവാവ്
പാട്ന: തന്റെ വിവാഹത്തിന് വീട്ടുകാർ താത്പര്യം കാണിക്കാത്തതിൽ കുപിതനായ യുവാവ് സഹോദരന്റെ രണ്ടാം ഭാര്യയെ കൊലപ്പെടുത്തി. ബീഹാറിലെ ഗോപാൽഗഞ്ചിലാണ് സംഭവം. 30കാരനായ മനോജ് പണ്ഡിറ്റ് ആണ് സഹോദരൻ ഗണേശ് പണ്ഡിറ്റിന്റെ(45) ഭാര്യ മീനാദേവി(34)യെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്‌ച്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. സബ്നഹപട്ടി ഗ്രാമത്തിലെ വസതിയിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് മനോജ്, ഗണേശ് പണ്ഡിറ്റിന്റെ ഭാര്യ മീനാദേവിയെ മൂർച്ചയേറിയ മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് ആക്രമിച്ചത്. സംഭവ സമയത്ത് തന്നെ മീനാദേലി മരിച്ചിരുന്നു. യുവതി മരിച്ചെന്ന് ഉറപ്പായതോടെ മനോജ് വീട്ടിൽ നിന്നും ഓടിപ്പോയി.
"ഗണേശിന്റെ ആദ്യ ഭാര്യ വർഷങ്ങൾക്കുമുമ്പ് മരിച്ചു. ആദ്യ ഭാര്യയിൽ ഇയാൾക്ക് വിവാഹിതരായ പെൺമക്കളും പ്രായപൂർത്തിയാകാത്ത മകനുമുണ്ട്. മൂന്നുമാസം മുമ്പാണ് അദ്ദേഹം മീനയെ വിവാഹം കഴിച്ചത്. മനോജ് ഇപ്പോഴും അവിവാഹിതനായതിനാൽ ഇത് അദ്ദേഹത്തെ പ്രകോപിപ്പിച്ചു, "ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അറസ്റ്റിലായ പ്രതി പലപ്പോഴും അമ്മ, ജ്യേഷ്ഠൻ, നവദമ്പതികളായ രണ്ടാമത്തെ ഭാര്യ എന്നിവരുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 302 പ്രകാരമാണ് കൊലപാതകത്തിന് പൊലീസ് കേസെടുത്തത്. പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്ക് ശേഷം മീനയുടെ മൃതദേഹം കുടുംബത്തിന് കൈമാറിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
മറുനാടന് ഡെസ്ക്