കോതമംഗലം: അങ്ങകലെ ബ്രസീലിലെ റിയോയിൽ ഒളിമ്പിക്സ് ദീപം പ്രകാശിക്കുമ്പോൾ കൊച്ചു കേരളത്തിൽ വടാട്ടുപാറ എന്ന ഗ്രാമത്തിലെ യിലെ ചിറ്റയം വീടും ഏറെ പ്രതീക്ഷയിലാണ്. ചിറ്റയം കുടംബാംഗമായ അനിൽഡ റിയോ ഒളിമ്പിക്‌സിൽ 4*400 മീറ്റർ റിലേയിലാണു മത്സരിക്കുന്നത്.

കർഷക കുടുംബത്തിൽ നിന്നെത്തിയ ഈ കായികതാരത്തിനായും ഇന്ത്യൻ ടീമിന്റെ വിജയത്തിനായും കാത്തിരിക്കുകയാണ് ഒരു ഗ്രാമം മുഴുവൻ. തോമസ് - ജെൻസി ദമ്പതികളുടെ മകളായ ഈ മലയോര കായികതാരം 110 കോടി ഇന്ത്യക്കാർക്ക് വേണ്ടിയുള്ള അഭിമാനപോരാട്ടത്തിലാണു പങ്കാളിയാകുന്നത്.

ഏതൊരു കായികതാരത്തിന്റെയും സ്വപ്നവും ലക്ഷ്യവുമാണ് ഒളിമ്പിക്സ്. അനിൽഡക്ക് അതിന് കഴിഞ്ഞു എന്നതുതന്നെ മോഹങ്ങൾക്കെല്ലാം മീതെയാണ്. അനിൽഡ ഒരു ഒളിമ്പ്യനാകും എന്ന് പ്രതീക്ഷിച്ചിരുതായി സഹോദരിയും കായികതാരവുമായ അലീന തോമസ് പറഞ്ഞു. അനിൽഡ മെഡൽ നേടും എന്ന പ്രതീക്ഷയാണ് മനസ്സിനുള്ളത്. മികച്ച പ്രകടനം പുറത്തെടുക്കുമെന്നു തന്നെയാണ് അലീന വിശ്വസിക്കുന്നത്. ഇതുവരെ പങ്കെടുത്ത എല്ലാമീറ്റുകളിലും മെഡൽ നേട്ടവുമായാണ് അനിൽഡ മടങ്ങിയത്. നാനൂറ് മീറ്ററിൽ ഒളിമ്പിക്സ് യോഗ്യത നേടാൻ അനിൽഡ കഠിനാദ്ധ്വാനം തന്നെ നടത്തിയിരുന്നെങ്കിലും തലനാരിഴ വ്യത്യാസത്തിനു നഷ്ടമായി. ഇതിലുള്ള നിരാശയും അലീന മറച്ചുവക്കുന്‌നില്ല. എങ്കിലും 4*400 മീറ്റർ റിലേ ടീമിൽ അംഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷവും ഈ സഹോദരിക്കുണ്ട്.

അഞ്ചാം ക്ലാസ്സിൽ കോതമംഗലം സെന്റ് ജോർജ് ഹയർസെക്കണ്ടറി സ്‌കൂളിൽ ചേർനഎനതോടെയാണ് ഒളിമ്പിക്സോളം വളർന്ന അനിൽഡയുടെ കായികജീവിതം ആരംഭിക്കുത്. രാജു പോൾ ആയിരുന്നു പരിശീലകൻ. പിന്നീട് സ്പോർട്സ് ഉപേക്ഷിക്കാനുള്ള തീരുമാനവുമായി അനിൽഡ വടാട്ടുപാറ പൊയ്ക സ്‌കൂളിൽ ചേർന്നു. എന്നാൽ ഇന്ത്യയ്ക്ക് വേണ്ടി പോരാടേണ്ട കാലുകൾക്കുടമയാണ് അനിൽഡയെന്ന് സിബി സ്റ്റീഫൻ എന്ന പരിശീലകൻ തിരിച്ചറിഞ്ഞതാണ് അനിൽഡയുടേയും കോതമംഗലത്തിന്റെയും കായിക ചരിത്രത്തിലെ വഴിത്തിരിവായത്.

സിബിയുടെ സമ്മർദത്തിന് വഴങ്ങി അനിൽഡ പ്രശസ്തമായ കോരുത്തോട് സി.കേശവൻ മെമോറിയൽ സ്‌കൂളിൽ ചേർന്നു കായികജീവിതം പുനരാരംഭിക്കുകയായിരുന്നു. പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഒരു വർഷത്തിന് ശേഷം കോതമംഗലം മാർ ബേസിൽ സ്‌കൂളിൽ ചേർന്ന് അനിൽഡ കായിക സ്വപ്നങ്ങൾ വളർത്തിയെടുക്കുകയായിരുന്നു. എം.എ.കോളേജിലൂടെ യൂണിവേഴ്സിറ്റി തലത്തിലും മറ്റ് ദേശീയ അന്തർദേശീയ മീറ്റുകളിലും അനിൽഡ വെിക്കൊടി പാറിച്ചു. ഈ കുതിപ്പാണ് ഇപ്പോൾ റിയോ ഒളിമ്പിക്സിൽ എത്തിയിരിക്കുത്.

അനിൽഡയുടെ വളർച്ചക്ക് കാരണക്കാരായവർക്കെല്ലാം നന്ദിപറയുകയാണ് അനിൽഡയുടെ മാതാപിതാക്കൾ. ഇന്ത്യൻ അത്ലറ്റിക്സ് ടീമിനൊപ്പം ഒളിമ്പിക്സ് വില്ലേജിൽ ദിവസങ്ങൾക്ക് മുമ്പേ അനിൽഡ എത്തിയിരുന്നു. എല്ലാദിവസവും ഫോണിൽ സംസാരിക്കാറുണ്ടെന്നു പിതാവ് തോമസ് പറഞ്ഞു. പരിശീലനത്തിലാണ് മുഖ്യശ്രദ്ധ.

രക്ഷിതാക്കളായ തോമസ്സും ജെൻസിയും ചെറുകുന്നത്തെ ഒരു ക്രഷറിനോടനുബന്ധിച്ചുള്ള കാന്റീൻ നടത്തിയാണ് ഉപജീവനമാർഗ്ഗം കണ്ടെത്തുത്.സഹോദരൻ അഖിൽ ക്രഷറിൽ ജീവനക്കാരനാണ്. ഒട്ടേറെ മെഡലുകൾ നേടിയിട്ടുള്ള സഹോദരി അലിന വിദ്യാർത്ഥിനിയാണ്. അനിൽഡ നേടിയ മെഡലുകൾ കൊണ്ട് അലംങ്കൃതമാണ് ചിറ്റയം വീട്. ഇവിടേക്ക് ഒളിമ്പിക്‌സിൽ നിന്നു മറ്റൊരു മെഡൽകൂടി കൂട്ടിച്ചേർക്കപ്പെടുമോ എന്നു കാത്തിരിക്കാം.