- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീലാകാശം... പച്ചക്കടൽ... ചുവന്ന ഭൂമി! അമ്മയും മകളും പയ്യന്നൂരിൽ നിന്നും കാശ്മീരിലേക്ക് വെച്ചു പിടിച്ചത് ഒറ്റ ബുള്ളറ്റിൽ; സ്ത്രീകൾക്ക് സഞ്ചാരത്തിന് പരിമിതികളെന്ന പഴമൊഴി തകർത്തെറിഞ്ഞ് അനിഷയും മധുരിമയും
കണ്ണൂർ: നീലാകാശം പച്ചക്കടൽ, ചുവന്നഭൂമിയെന്ന സിനിമയുടെതു പോലെ ഭൂമിയുടെ വിശാലമായ അതിരുകൾ തേടി ബുള്ളറ്റിൽ സഞ്ചരിക്കുകയാണ് കണ്ണൂരിലെ ഒരു അമ്മയും മകളും.
ദൈനംദിന ജീവിതത്തിൽ വിരസത്ത കടന്നുകൂടിയപ്പോൾ ദീർഘമായൊരു യാത്രപുറപ്പെട്ടാലോയെന്ന ഐഡിയ അമ്മയാണ് മകളോട് പറഞ്ഞത്. എന്നാലത് തങ്ങളുടെ ഇഷ്ടവാഹനമായ ബുള്ളറ്റിലായിക്കോട്ടെയെന്നു മകളും പറഞ്ഞു. ബുള്ളറ്റിൽ ലോകത്തിന്റെ ഏറ്റവും സുന്ദരമായ സ്ഥലമെന്നു പാഠപുസ്തകത്തിൽ പഠിച്ച കാശ്മീരിലേക്ക് വിട്ടാലോയെന്ന് അമ്മ പറഞ്ഞപ്പോൾ മകൾക്കും നൂറുശതമാനം സമ്മതം.
അങ്ങനെയാത്രയെന്ന കിടിലൻ ഐഡിയ ഇരുവരും ഉറപ്പിച്ചു. അങ്ങനെ വടക്കൻ കേരളത്തിലെ പയ്യന്നൂരിൽ നിന്നും ഉത്തരേന്ത്യകറങ്ങിതിരിച്ചു ഇരുവരും ഒറ്റബുള്ളറ്റിൽ വിട്ടു അങ്ങു ദൂരെയുള്ള കാശ്മീരിന്റെ താഴ്‌വരകളിലേക്ക്. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ മണിയറയിലെ അനിഷ(40)യും മകൾ മധുരിമ(19)യും 14 നാണ് പയ്യന്നൂർ പെരുമ്പയിൽനിന്ന് കശ്മീരിലേക്ക് ബുള്ളറ്റിൽ യാത്രപുറപ്പെട്ടത്.
കാനായി നോർത്ത് എൽപി സ്‌കൂൾ അദ്ധ്യാപികയാണ് അനിഷ. മധുരിമ പയ്യന്നൂർ കോളേജ് ബിരുദ വിദ്യാർത്ഥിനിയും. സ്ത്രീകൾക്ക് സഞ്ചാരത്തിന് പരിമിതികളുണ്ടെന്ന് പറയുന്നവരുടെ വായയടിപ്പിക്കുന്നതാണ് ഇവരുടെ യാത്ര സാഹസികയാത്രകളോടുള്ള ഇഷ്ടമാണ് ഇവരുടെ ഊർജം. ദൂരത്തേക്കുറിച്ചോ പ്രതിബന്ധങ്ങളെക്കുറിച്ചോ വേവലാതിയില്ല.
ഓരോ ദിവസത്തെയും യാത്രയുടെ അവസാനം സുരക്ഷിതമായ എതെങ്കിലും ഇടത്ത് ഉറങ്ങും. ലഡാക്കിലേക്കുള്ള ഇവരുടെ യാത്ര ഞായറാഴ്ച ഗുജറാത്തിന്റെ അതിർത്തിയിലെത്തി. ഒരു മാസംകൊണ്ട് യാത്ര പൂർത്തിയാക്കി തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ വർഷം കശ്മീർയാത്ര തീരുമാനിച്ചെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ കാരണം മാറ്റിവയ്ക്കുകയായിരുന്നു. പകരം ഇരുവരും മൈസൂരുവിലേക്ക് ബുള്ളറ്റിൽ യാത്രപോയി. അതിന്റെ അനുഭവവും ആവേശവുമാണ് കാശ്മീരി യാത്രയ്ക്കു ഇടയാക്കയത്.
പയ്യന്നൂർ അയറ സ്വദേശി മധുസൂദനന്റെ ഭാര്യയാണ് അനിഷ. മകൻ മധുകിരൺ. സ്ത്രീ സ്വാതന്ത്ര്യത്തിന് പുത്തൻ ആവേശം പകരുന്ന അമ്മയുടെയും മകളുടെയും യാത്രാചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലും വൈറലായിരിക്കുകയാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്