ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാർ കത്തീഡ്രൽ കൾച്ചറൽ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ മെയ് അഞ്ചിനു സംഘടിപ്പിച്ച യുവജനോത്സവത്തിൽ അനീറ്റജോസഫ് പുതുക്കുളം കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ടു.

കുട്ടികൾക്കായി സംഘടിപ്പിച്ച കലാമത്സരത്തിൽ കൂടുതൽ പോയിന്റുകൾകരസ്ഥമാക്കി യാണ് അനീറ്റ വിജയിയാത്.ജോയിച്ചൻപുതുക്കുളത്തിന്റെ കൊച്ചുമകളും, നേപ്പർവില്ലിൽ താമസിക്കുന്ന ബെന്നി-സോഫി ദമ്പതികളുടെ മകളുമാണ് കലയിലും പഠനത്തിലും ഒരുപോലെ കഴിവ് തെളിയിച്ചഈകൊച്ചുമിടുക്കി. ഈ വിഭാഗത്തിൽ രണ്ടാം സ്ഥാനം ലഭിച്ചത് ടോം- ദീപദമ്പതികളുടെ മകളായ നിവേദിത ജോസിനാണ്.

മറ്റു മൂന്നു വിഭാഗങ്ങളിലായി സംഘടിപ്പിച്ച കലാമത്സരങ്ങളിൽ ഷാനെറ്റ്ഇല്ലിക്കൽ (ഡാൻസിങ് സ്റ്റാർ), ജെസ്ലിൻ ജിൽസൺ (മ്യൂസിക്കൽസ്റ്റാർ), എയ്ഡൻ അനീഷ് (ആർട്ടിസ്റ്റിക് സ്റ്റാർ) എന്നിവരും
വിജയകിരീടം ചൂടി.

രാവിലെ 9 മണിക്ക് കത്തീഡ്രൽ ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങ് റവ. ജയിംസ്‌ജോസഫ് ഭദ്രദീപം തെളിയിച്ച് നിർവഹിച്ചു. അക്കാഡമി ഡയറക്ടർ ലിൻസിവടക്കുംചേരി കൃതജ്ഞത രേഖപ്പെടുത്തി.