- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജേഷിന്റെ ക്രൂര പീഡനം അനിത ജോസഫിനെ മരണത്തിലെത്തിച്ചു; അനിതയുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകൾ;മരണത്തിലെ ദുരൂഹതകൾ നീക്കാനുറച്ച് പൊലീസ്
ഡൽഹി: മലയാളി നഴ്സായിരുന്ന ചവരംപ്ലാക്കൽ അനിത ജോസഫിന്റെ മരണത്തിനു കാരണം ഭർത്താവിന്റെ ക്രൂരപീഡനമാണെന്ന് പൊലീസസിന്റെ റിപ്പോർട്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംശയിച്ച് അനിതയുടെ മാതാവ് ഡൽഹി പൊലീസിൽ പരാതി നൽകി. ഭർത്താവായ രാജേഷ് മദ്യ ലഹരിയിൽ ഭാര്യയായ അനിതയെ സ്ഥിരമായി മർദ്ദിക്കാറുണ്ടായിരുന്നു. അനിതയെ മരിച്ചനിലയിൽ കണ്ടെത്തിയപ്പോൾ പോലും ശരീരമാസകലം മർദ്ദനമേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നു. ഇത് ബന്ധുക്കൾ പൊലീസിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. സംഭവ ദിവസം തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന മാതാപിതാക്കളെ സന്ദർശിച്ച തിരികെ വീട്ടിൽ എത്തി അരമണിക്കൂറിനുള്ളിൽ അനിത മരിച്ചു എന്ന് രാജേഷ് ഇവരെ അറിയിക്കുകയായിരുന്നു. ഇതാണ് ബ്ന്ധുക്കൾക്ക് സംശയത്തിന് ഇടയാക്കിയത്. അനിതയ്ക്ക് വയ്യാതായപ്പോൾ അനിതയെ ആശുപത്രിയിൽ കൊണ്ടു പോകുന്നതിനുൾപ്പെടെ ഉള്ള ഒന്നിനും രാജേഷ് സഹകരിച്ചിരുന്നില്ല. ഇതും ബന്ധുക്കൾക്ക് സംശയം സൃഷ്ടിച്ചിരുന്നു. ഭർത്താവിന്റെ പീഡനത്തിൽ നിന്നു രക്ഷപ്പെടാനായി അനിത കുട്ടികളുമായി അച്ഛനും അമ്മയ്ക്കും ഒപ്പമായിരുന്നു താമസം. ഭർത
ഡൽഹി: മലയാളി നഴ്സായിരുന്ന ചവരംപ്ലാക്കൽ അനിത ജോസഫിന്റെ മരണത്തിനു കാരണം ഭർത്താവിന്റെ ക്രൂരപീഡനമാണെന്ന് പൊലീസസിന്റെ റിപ്പോർട്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംശയിച്ച് അനിതയുടെ മാതാവ് ഡൽഹി പൊലീസിൽ പരാതി നൽകി. ഭർത്താവായ രാജേഷ് മദ്യ ലഹരിയിൽ ഭാര്യയായ അനിതയെ സ്ഥിരമായി മർദ്ദിക്കാറുണ്ടായിരുന്നു. അനിതയെ മരിച്ചനിലയിൽ കണ്ടെത്തിയപ്പോൾ പോലും ശരീരമാസകലം മർദ്ദനമേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നു. ഇത് ബന്ധുക്കൾ പൊലീസിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. സംഭവ ദിവസം തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന മാതാപിതാക്കളെ സന്ദർശിച്ച തിരികെ വീട്ടിൽ എത്തി അരമണിക്കൂറിനുള്ളിൽ അനിത മരിച്ചു എന്ന് രാജേഷ് ഇവരെ അറിയിക്കുകയായിരുന്നു. ഇതാണ് ബ്ന്ധുക്കൾക്ക് സംശയത്തിന് ഇടയാക്കിയത്.
അനിതയ്ക്ക് വയ്യാതായപ്പോൾ അനിതയെ ആശുപത്രിയിൽ കൊണ്ടു പോകുന്നതിനുൾപ്പെടെ ഉള്ള ഒന്നിനും രാജേഷ് സഹകരിച്ചിരുന്നില്ല. ഇതും ബന്ധുക്കൾക്ക് സംശയം സൃഷ്ടിച്ചിരുന്നു. ഭർത്താവിന്റെ പീഡനത്തിൽ നിന്നു രക്ഷപ്പെടാനായി അനിത കുട്ടികളുമായി അച്ഛനും അമ്മയ്ക്കും ഒപ്പമായിരുന്നു താമസം. ഭർത്താവിന്റെ പീഡനത്തിൽ മനംനൊന്ത് അനിത സ്വയം ജീവനൊടുക്കിയതാണോ അതോ കൊലപ്പെടുത്തിയതാണോ എന്നു പൊലീസ് അന്വേഷിക്കുകയാണ്. കഴിഞ്ഞ പത്തു വർഷമായി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ കാത്തലാബ് വിഭാഗത്തില ജോലി ചെയ്തു വരിയാണ് അനിത. വിമുക്തഭടനാണ് രാജേഷ്.