- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവിവാഹിതയായ അനിതയ്ക്ക് പിറന്നത് മൂന്നാമത്തെ കുഞ്ഞ്; കുഞ്ഞിന്റെ അച്ഛനോടുള്ള കലി തീർക്കാൻ പിറന്ന ഉടൻ പൊക്കിൾ കൊടി മുറിച്ച് കുഞ്ഞിനെ വാതിൽ കട്ടപ്പടിയിൽ ഇടിച്ചു കൊന്നു; മാന്നാറിൽ നിന്നും കണ്ണിൽ ചോരയില്ലാത്ത ഒരമ്മയുടെ കഥ
മാവേലിക്കര: അവിവാഹിതയായ യുവതി വീട്ടിൽ പ്രസവിച്ചശേഷം നവജാതശിശുവിനെ കൊന്ന കേസിലെ പ്രതിക്ക് തെല്ലും കുറ്റബോധമില്ല. തഴക്കരഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് അറനൂറ്റിമംഗലം പ്ലാവിളയിൽ അനിതയാണ് കൂസലില്ലാതെ കുറ്റസമ്മതം നടത്തിയത്. മൂപ്പത്തിമൂന്നുകാരിയായ ഇവർ ബുധനാഴ്ച രാവിലെ വീട്ടിൽ പ്രസവിച്ചത്. ഇതിനുശേഷം കുട്ടിയെ വീടിന്റെ കട്ടിളപടിയിൽ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ അച്ഛനോടുള്ള പ്രതികാരമാണ് കുട്ടിയോട് പ്രകടിപ്പിച്ചത്. അവിവാഹിതയായ അനിതക്ക് അഞ്ചും നാലും വയസ്സുള്ള മറ്റു രണ്ടുകുട്ടികളുണ്ട്. കുട്ടികളോടൊപ്പം സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. അനിത നവജാത ശിശുവിനെ കൊലപ്പെടുത്തിയത് മൃഗീയമായാണെന്ന് പൊലീസ് പറഞ്ഞു. പ്രസവിച്ചശേഷം പൊക്കിൾ കൊടി അടർത്തിമാറ്റി ചോരകുഞ്ഞിനെ ആദ്യം വീടിലെ പ്രധാന വാതിലിന്റെ കട്ടപ്പടിയിൽ അടിച്ചു എന്നാണ് പൊലീസിനു കൊടുത്തിരിക്കുന്ന മൊഴിയിൽ പറയുന്നത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വളരെശക്തിയായി നിരവധി തവണ നിലത്തിട്ട് അടിക്കുകയും കട്ടിയുള്ള എന്തോ വസ്തു ഉപയോഗിച്ച് നെഞ്ചിൽ
മാവേലിക്കര: അവിവാഹിതയായ യുവതി വീട്ടിൽ പ്രസവിച്ചശേഷം നവജാതശിശുവിനെ കൊന്ന കേസിലെ പ്രതിക്ക് തെല്ലും കുറ്റബോധമില്ല. തഴക്കരഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് അറനൂറ്റിമംഗലം പ്ലാവിളയിൽ അനിതയാണ് കൂസലില്ലാതെ കുറ്റസമ്മതം നടത്തിയത്. മൂപ്പത്തിമൂന്നുകാരിയായ ഇവർ ബുധനാഴ്ച രാവിലെ വീട്ടിൽ പ്രസവിച്ചത്. ഇതിനുശേഷം കുട്ടിയെ വീടിന്റെ കട്ടിളപടിയിൽ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ അച്ഛനോടുള്ള പ്രതികാരമാണ് കുട്ടിയോട് പ്രകടിപ്പിച്ചത്.
അവിവാഹിതയായ അനിതക്ക് അഞ്ചും നാലും വയസ്സുള്ള മറ്റു രണ്ടുകുട്ടികളുണ്ട്. കുട്ടികളോടൊപ്പം സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. അനിത നവജാത ശിശുവിനെ കൊലപ്പെടുത്തിയത് മൃഗീയമായാണെന്ന് പൊലീസ് പറഞ്ഞു. പ്രസവിച്ചശേഷം പൊക്കിൾ കൊടി അടർത്തിമാറ്റി ചോരകുഞ്ഞിനെ ആദ്യം വീടിലെ പ്രധാന വാതിലിന്റെ കട്ടപ്പടിയിൽ അടിച്ചു എന്നാണ് പൊലീസിനു കൊടുത്തിരിക്കുന്ന മൊഴിയിൽ പറയുന്നത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വളരെശക്തിയായി നിരവധി തവണ നിലത്തിട്ട് അടിക്കുകയും കട്ടിയുള്ള എന്തോ വസ്തു ഉപയോഗിച്ച് നെഞ്ചിൽ ശക്തിയുപയോഗിച്ച് അടിക്കുകയും ചെയ്തിട്ടുണ്ടെന്ന് പറയുന്നു. കുട്ടിയുടെ നാല് വാരിയെല്ലുകളും തോളെല്ലും ഒടിയുകയും ആന്തരിക രക്തസ്രാവം ഉണ്ടാകുകയും ചെയ്തിരുന്നു.
സംഭവത്തിൽ പൊലീസ് തെളിവെടുപ്പ് നടത്തി. ഇന്നലെ 11.30നാണ് അറനൂറ്റിമംഗലത്ത് ഇവർ താമസിച്ചിരുന്ന വീട്ടിൽ പൊലീസ് എത്തിയത്. നൂറ് കണക്കനാളുകൾ തടിച്ചുകൂടി. തെളിവെടുപ്പിന് ശേഷം തിരികെ പൊലീസ് ജീപ്പിലേക്ക് കയറ്റുവാനായി കൊണ്ടുപോകുമ്പോൾ കാണാനായി ഓടിക്കൂടിയ നാട്ടുകാരോട് അനിത ആക്രോശിച്ചു. തിരികെ വരുമെന്നും അപ്പോൾ കാണിച്ചു തരാമെന്നുമായിരുന്നു ഭീഷണി. തെളിവെടുപ്പിൽ വീടിനുള്ളിൽ രക്തം തളംകെട്ടി കിടന്നതിന്റെ പാടുകൾ കണ്ടെത്തി.
കുട്ടിയെ അടിച്ചു കൊന്നതിനുശേഷം അനിത വെളിയിലിറങ്ങി അയൽപക്കത്തെ സ്ത്രീയോട് ആശുപത്രിയിൽ പോകണമെന്ന് പറഞ്ഞിരുന്നു. തുടർന്ന് ഇവർ അറിയിച്ചതനുസരിച്ച് ആരോഗ്യപ്രവർത്തകർ വീട്ടിലെത്തിയപ്പോഴാണ് യുവതി പ്രസവിച്ച വിവരം അറിയുന്നതും നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയതും. തുടർന്ന് പൊലീസ് യുവതിയെ കായംകുളം ജനറൽ ആശുപത്രിയിലാക്കുകയായിരുന്നു.
കുട്ടിയുടേയും അമ്മയുടേയും രക്തസാമ്പിളുകളും വീടിനുള്ളിൽ നിന്ന് ലഭിച്ചിട്ടുള്ള രക്തത്തിന്റെ സാമ്പിളുകളും പരിശോധനക്ക് അയക്കുമെന്ന് പൊലീസ് പറഞ്ഞു. മാന്നാർ സി.ഐ ഷിബുപാപ്പച്ചൻ, മാവേലിക്കര എസ്.ഐ വി എം.ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അനിതയെ കോടതിയിൽ ഹാജരാക്കി. അനിതയ്ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി തോന്നിയിട്ടില്ലെന്ന് പൊലീസ് പറയുന്നു. മുമ്പ് അനിത ചികിത്സ തേടിയിട്ടുണ്ടെങ്കിലും ഇപ്പോൾ അതിന്റെതായ ലക്ഷണങ്ങളൊന്നും തന്നെ പ്രകടിപ്പിക്കുന്നില്ല.