- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീധനം നൽകാത്തിന് ഗർഭിണിയായ ഭാര്യയുടെ കൈ തല്ലിയൊടിച്ചു; മകന് കൂട്ടിന് അച്ഛനുമെത്തിയതോടെ പീഡനം അതിരുകടന്നു; അനിതയുടെ പരാതി പൊലീസിലെത്തിയപ്പോൾ അനീഷും ആനന്ദനും ഒളിവിലായി
ആലപ്പുഴ : സ്ത്രീധനതുകയെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവതിക്ക് ഭർതൃഗ്രഹത്തിൽ ക്രൂമർദ്ദനം. കൈതല്ലിയൊടിച്ച നിലയിൽ യുവതി ആശുപത്രിയിൽ എത്തിയതോടെ ഭർത്താവും പിതാവും മുങ്ങി. പുന്നപ്ര തെക്ക് പഞ്ചായത്ത് മുന്നാം വാർഡിൽ തെക്കേമഠം വീട്ടിൽ അനീഷ് കുമാറിന്റെ ഭാര്യ അനിത (23) യ്ക്കാണ് മർദ്ദനമേറ്റത്. ഭർത്താവ് അനീഷ് കുമാറും പിതാവ് ആനന്ദനും ചേർന്നാണ്
ആലപ്പുഴ : സ്ത്രീധനതുകയെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവതിക്ക് ഭർതൃഗ്രഹത്തിൽ ക്രൂമർദ്ദനം. കൈതല്ലിയൊടിച്ച നിലയിൽ യുവതി ആശുപത്രിയിൽ എത്തിയതോടെ ഭർത്താവും പിതാവും മുങ്ങി. പുന്നപ്ര തെക്ക് പഞ്ചായത്ത് മുന്നാം വാർഡിൽ തെക്കേമഠം വീട്ടിൽ അനീഷ് കുമാറിന്റെ ഭാര്യ അനിത (23) യ്ക്കാണ് മർദ്ദനമേറ്റത്.
ഭർത്താവ് അനീഷ് കുമാറും പിതാവ് ആനന്ദനും ചേർന്നാണ് തന്നെ മർദ്ദിച്ചതെന്ന് അനിത പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.കഴിഞ്ഞ ദിവസം വൈകിട്ട് 6 മണിയോടെ ഭർതൃഗൃഹത്തിൽ വച്ചായിരുന്നു സംഭവം. അധിക സ്ത്രീധനം നൽകിയില്ലെന്ന് പറഞ്ഞ് ഗർഭിണിയായ ഭാര്യയുടെ കൈ അനീഷ് അടിച്ചൊടിച്ചു. ഭർത്താവിനെ സഹായിക്കാൻ ഭർതൃപിതാവും ഒപ്പമുണ്ടായിരുന്നു. ഒടുവിൽ ഭാര്യ ആശുപത്രിയിലെത്തിയപ്പോൾ ഭർത്താവും പിതാവും ഒളിവിലായി.
വിവാഹം കഴിഞ്ഞ അഞ്ചുവർഷം പിന്നിട്ടിട്ടും അനീഷ്‌കുമാറിന് ഭാര്യവീട്ടിൽനിന്നും ലഭിച്ച പണവും പണ്ടവും പോരായിരുന്നു. ഒരു കുട്ടി അമ്മ ആയശേഷവും സ്ത്രീധന കുറവിനെ കുറിച്ച് നിരന്തരം വഴക്കടിച്ച ഇയ്യാൾ ഭാര്യയെ പീഡിപ്പിക്കുമായിരുന്നു. കഴിഞ്ഞ ദിവസം ഇയ്യാളുടെ അച്ഛനുമായി ചേർന്ന് ഭാര്യയുടെ കൈയും അടിച്ചൊടിച്ചു. ഇതോടെ കളി കാര്യമായി. പരാതി പൊലീസിലുമെത്തി. ഇരുവരും ഒളിവിലാവുകയും ചെയ്തു.
തനിക്ക് സ്ത്രീധന തുകയായി 3 ലക്ഷം രൂപാ തരണമെന്നാവശ്യപ്പെട്ട് 2 വർഷക്കാലമായി അനിതയെ ഭർത്താവും വീട്ടുക്കാരും ചേർന്ന് മർദ്ദിക്കുന്നുണ്ടായിരുന്നുവെന്ന് അനിത പറഞ്ഞു. ഇന്നലെ വെകുന്നേരത്തോടെ ഇതേ അവശ്യമുന്നയിച്ചാണ് മർദ്ദനം തുടർന്നത്. സമുദായിക സംഘടന വഴിയും വിഷയം അനിത അവതരിപ്പിച്ചെങ്കിലും അനീഷും വീട്ടുക്കാരും അനുനയിപ്പിന് തയ്യാറായിരുന്നില്ല.
എന്നാൽ ഭർതൃവീട്ടുക്കാർ ചോദിക്കുന്ന പണം നിർധന കുടുംബാംഗമായ അനിതയ്ക്ക് നൽകാൻ കഴിയില്ലെന്നറിയാവുന്ന അനീഷ് ഭാര്യയെ പീഡിപ്പിക്കുന്നതിന് അറുതിവരുത്തിയിരുന്നില്ല. തന്നെ ഒഴിവാക്കുകയെന്ന ലക്ഷ്യമാണ് ഭർത്താവിനുണ്ടായിരുന്നതെന്ന് അനിത പറയുന്നു. ഗർഭിണിയായ അനിതയെ പീഡിപ്പിക്കുന്നതിൽ അനീഷ് യാതൊരു മടിയും കാട്ടിയിരുന്നില്ലെന്ന് നാട്ടുക്കാർ പറയുന്നു.
ഇപ്പോൾ ഉപേക്ഷിക്കപ്പെട്ട അനിത വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിസ്സഹായയായി കഴിയുകയായണ്. പരുക്കേറ്റ അനിതയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി ഗാർഹിക പീഡനത്തിന് കേസെടുത്തു. പുന്നപ്ര പൊലീസിനാണ് അന്വേഷണ ചുമതല.