ഞ്ജലി മേനോൻ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രത്തിലെക്ക് കുട്ടികളെ തേടുന്നു. അതും കണ്ടാൽ പൃഥിരാജിനെ പോലെ തോന്നുന്ന കുട്ടികളെയാണ് ആവശ്യം. പുതിയ സിനിമയിൽ പൃഥ്വിയുടെ കുട്ടിക്കാലം അവതരിപ്പിക്കാൻ 12നും 15നും ഇടയിലുള്ള കുട്ടികളെയാണ് വേണ്ടത്.

എന്നെപ്പൊലീരിക്കുന്ന ഒരു കുട്ടിയെ അറിയുമോ എന്ന ചോദ്യവുമായി പൃഥ്വിരാജ് തന്നെയാണ് കാസ്റ്റിങ് കോൾ പോസ്റ്റ് ചെയ്തത്. പൃഥ്വിയുമായി രൂപസാമ്യം വേണമെന്നത് നിർബന്ധമാണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്തും ലിറ്റിൽ ഫിലിംസ് ഇന്ത്യയുടെ ബാനറിൽ അഞ്ജലി മേനോനും ചേർന്നാണ് സിനിമയുടെ നിർമ്മാണം. അടുത്ത മാസം ചിത്രീകരണം ആരംഭിക്കും.

ബാംഗ്ലൂർ ഡേയ്സ് എന്ന ബ്ലോക്ക് ബസ്റ്ററിന് ശേഷം അഞ്ജലി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നസ്രിയാ നസീം വിവാഹശേഷം അഭിനയിക്കുന്ന സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.ആദം ജോൺ, വിമാനം എന്നീ സിനിമകൾ പൂർത്തിയാക്കിയാണ് പൃഥ്വിരാജ് അഞ്ജലി മേനോൻ ചിത്രത്തിൽ ജോയിൻ ചെയ്യുന്നത്.