- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്നെ കുടുക്കാൻ രാഷ്ട്രീയക്കാരനുൾപ്പടെ ആറുപേർ ശ്രമിക്കുന്നു; ആത്മഹത്യ ചെയ്യില്ല, മരിച്ചാൽ ഇത് മരണമൊഴിയായി കണക്കാക്കണം; വീണ്ടും വീഡിയോയുമായി അഞ്ജലി റീമാദേവ്; പേരെടുത്ത് പറയാതെ ആരോപണമുന്നയിക്കുന്നത് രാഷ്ട്രീയക്കാരും സന്നദ്ധ പ്രവർത്തകരും ട്രസ്റ്റ് ഭാരവാഹികളുമായ ആറു പേർക്കെതിരെ
കൊച്ചി: മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ വീണ്ടും ആരോപണവുമായി നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസ് പ്രതി അഞ്ജലി റീമ ദേവ്. തന്നെ കുടുക്കാൻ രാഷ്ട്രീയക്കാരൻ ഉൾപ്പടെ 6 പേർ ശ്രമിക്കുന്നുണ്ടെന്നാണ് അഞ്ജലിയുടെ ആരോപണം. അവർ തന്നെ അപായപ്പെടുത്താൻ സാധ്യത ഉണ്ടെന്നും തന്നെ കേസിൽ കുടുക്കാൻ ശ്രമിക്കുന്നത് ഇവരാണെന്നും അഞ്ജലി വ്യക്തമാക്കുന്നു. റോയ് വയലറ്റിനെ കേസിൽ കുടുക്കാനാണ് തന്നെ ഈ കേസിൽ വലിച്ചിടുന്നതെന്നും അഞ്ജലി ആരോപിക്കുന്നു. എല്ലാം കളവാണെന്നും അഞ്ജലി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
'കുറച്ചു ദിവസമായി സമൂഹത്തിലെ ഏറ്റവും മോശപ്പെട്ട സ്ത്രീ എന്നു തന്നെ ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനു കാരണം ഒരു സ്ത്രീ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ മാത്രമാണ്. ബോയ് ഫ്രണ്ടില്ലാത്തവർക്കു ബോയ് ഫ്രണ്ടിനെ കൊടുക്കും, കാവൽ നിൽക്കും, അവർ നേരിട്ടു കണ്ടിണ്ട്, ബിപി ഗുളിക എന്നു പറഞ്ഞു മെഡിസിൻ ബോക്‌സിൽ പഞ്ചി വച്ചു കൊണ്ടു നടന്നു, കൂടിയ ലഹരി ഉപയോഗിക്കുന്നതു കണ്ടിട്ടുണ്ട്. സ്ത്രീകളുമായി മറ്റു രീതിയിലുള്ള ബന്ധമുണ്ട്, നമ്പർ 18 ഹോട്ടലിൽ വച്ച് എന്തോ കാഴ്ച കണ്ടു, താൻ ലഹരി ഉപയോഗിക്കുന്നത് നേരിട്ടു കണ്ടു എന്നെല്ലാമുള്ള ആരോപണങ്ങളാണ് ഉയർത്തിയിരിക്കുന്നത്.
കടുത്ത മാനസിക സമ്മർദ്ദമാണ് താൻ അനുഭവിക്കുന്നത്. ആത്മഹത്യ ചെയ്യണമെന്നു പോലും ആലോചിച്ചു. അനിയന്റെ മുഖമാണ് ഓർമ വരുന്നത്. അവന്റെ മുന്നിലെങ്കിലും സത്യം തെളിയിക്കണം. രണ്ടു പേരാണ് തനിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. മറ്റു പെൺകുട്ടികളുടെ മൊഴിയെടുക്കണം. വർഷങ്ങളായി കൂടെ ജോലി ചെയ്തവരോടു ചോദിക്കണം. ഓഫിസിൽ ജോലി ചെയ്ത എല്ലാവരുടെയും വിവരങ്ങൾ എടുത്തു പരിശോധിക്കണം. സ്ത്രീ ഉന്നയിച്ച കാര്യങ്ങൾ തെളിയിക്കാൻ ലൈവ് പോളിഗ്രാഫ് ടെസ്റ്റെടുക്കണം. ഈ പറഞ്ഞ തെറ്റുകൾ താൻ ചെയ്തിട്ടുണ്ടെങ്കിൽ കല്ലെറിഞ്ഞു കൊല്ലണം.
തനിക്കെതിരായി കളിച്ചു കൊണ്ടിരിക്കുന്നവരുടെ വിവരങ്ങൾ എത്തിക്കിണ്ടിടത്ത് എത്തിച്ചിട്ടുണ്ട്. തനിക്കെതിരെ മീറ്റിങ്ങും ഗൂഢാലോചനകളും ഇപ്പോഴും നടത്തുന്നുണ്ട്. ഇനി താൻ മരിച്ചു പോയാലും ഇങ്ങനെ ആക്കിയവരെ നിയമവും കോടതിയും വെറുതെ വിടരുത്. ഇനി ഒരു പെൺകുട്ടിയുടെ ജീവിതവും തുലയ്ക്കാൻ പാടില്ല. ഇപ്പോഴും പിടിച്ചു നിൽക്കുന്നത് തെറ്റു ചെയ്തിട്ടില്ല എന്ന ഒറ്റ ധൈര്യത്തിലാണ്. ആരെങ്കിലും കൊന്നാലും ഈ ആറു വ്യക്തികൾക്കെതിരെ അന്വേഷണം വരണം.
നമ്പർ 18 ഹോട്ടൽ വിഷയവുമായി ബന്ധപ്പെട്ട് തന്നെ കൂട്ടിക്കുഴയ്ക്കുന്നത് എന്തിനാണെന്ന് അറിയില്ല. റോയിയെ പെടുത്താനാണ് പലരും ശ്രമിക്കുന്നത്. അവരോട് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ എന്തിനാണ് അതിലേയ്ക്കു വലിച്ചിഴയ്ക്കുന്നത്. ചെയ്തതാണേൽ ചെയ്തു എന്നു പറയാൻ ധൈര്യമുണ്ട്. ഇല്ലാത്ത കാര്യം ചെയ്തു എന്നു പറയുമ്പോൾ ആരോപണം ഉന്നയിച്ചവർ പറഞ്ഞത് സത്യമല്ല എന്നു തെളിഞ്ഞാൽ ജീവനോടെ ഇല്ലെങ്കിലും എന്തായിരുന്നു അളരുടെ അജണ്ട എന്നതു പുറത്തു കൊണ്ടുവന്നു ശിക്ഷ സമൂഹവും കോടതിയും നേടി കൊടുക്കണം' അവർ വിഡിയോയിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ