തിരുവനന്തപുരം: അഞ്ജു ബോബി ജോർജ് വിവാദത്തിൽ കായിക മന്ത്രി ഇ.പി ജയരാജന് മന്ത്രിസഭയുടെയും ഇടതുമുന്നണിയുടെയും പൂർണ പിന്തുണ. അഴിമതി വിരുദ്ധ പേരാരാട്ടത്തിൽ ആരുടെയും മുഖം നോക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, വിവാദത്തെ തുടർന്ന് എല്ലാ രേഖകളുമായി തന്നെ വന്നുകണ്ട ജയരാജനോട് വ്യക്തമാക്കിയത്. കൊടിയ അഴിമതിയാണ് യു.ഡി.എഫ് ഭരണകാലത്ത് സ്പോർട്സ് കൗൺൻസിലിൽ നടന്നതെന്നും ഇക്കാര്യത്തിൽ വിജിലൻസ് അന്വേഷണം വേണമെണന്നാണ് സർക്കാരിലേയും ഇടതു മുന്നണിയിലെ ധാരണ. എന്നാൽ അഞ്ജു ബോബി ജോർജിനെതിരെയാകില്ല. സർക്കാർ ഉത്തരവ് പ്രകാരം ലക്ഷക്കണക്കിന് രൂപ സ്പോർട്സ് കൗൺസിലുമായി ബന്ധപ്പെട്ട് തട്ടിയെടുത്തിട്ടുണ്ട്. അഞ്ജു ബോബി ജോർജിനെ പോലുള്ളവരെ മുന്നിൽ നിർത്തിയായിരുന്നു ഇത്. ഈ കേസുകൾ അന്വേഷിക്കുമ്പോൾ സർക്കാർ ഉത്തരവുള്ളതു കൊണ്ട് തന്നെ അഞ്ജുവിന് പ്രശ്‌നങ്ങളൊന്നും ഉണ്ടാവുകയുമില്ല.

കോടികളും വെട്ടിപ്പും, ധൂർത്തും, അനധികൃത നിയമനവും കണ്ടിട്ട് ഞെട്ടിപ്പോയെന്നും താൻ അത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തുക മാത്രമാണ് ചെയ്തതെന്നുമാണ് മന്ത്രി ഇ.പി ജയരാജൻ പറയുന്നത്. അഞ്ജുവിനെ അപമാനിക്കുന്ന രീതിയിൽ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. അഞ്ജുവിനൊപ്പം തന്നെ വന്നുകണ്ട സ്പോർട്സ് കൗൺൻസിൽ വൈസ് പ്രസിഡന്റ് ടി.കെ. ഇബ്രാഹിംകുട്ടിയോടാണ് താൻ സംസാരിച്ചതുപോലും. എന്നിട്ടും മന്ത്രി അപമാനിച്ചുവെന്ന രീതിയിൽ മനോരമയിൽ വിളിച്ച് വാർത്ത വരുത്തിക്കാൻ അഞ്ജുവിനായെങ്കിൽ, ഇനി ഒരു കൈനോക്കാം എന്ന നിലപാടിലാണ് ഇ.പി ജയരാജനും. അതുകൊണ്ട് സ്പോർട്സ് കൗൺസിലിനെ കോടികളുടെ അഴിമതികൾ വിജിലൻസിന് വിടണം എന്ന തീരുമാനത്തിലാണ് മന്ത്രിയിപ്പോൾ. ഈ രേഖകൾ മുഖ്യമന്ത്രിയേയും കായിക മന്ത്രി കാണിച്ചിട്ടുണ്ട്. അഞ്ജുവും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഫണ്ട് തിരിമിറി അന്വേഷിക്കാനുള്ള സർക്കാർ നീക്കവും.

അതിനിടെ സ്പോർട്സ് കൗൺസിൽ അടക്കമുള്ള സമിതികൾ സമഗ്രമായി അഴിച്ചുപണിയാനും ഇടതു സർക്കാർ തയ്യാറെടുക്കുന്നുണ്ട്. അക്കാദമികളിലും കൗൺസിലുകളിലും രാഷ്ട്രീയ നിയമനത്തിന് ഉപരിയായി, ആ മേഖലയിൽ കഴിവുള്ളവരെ നിയമിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ഇത്തരം നിയമനം നടത്തുമ്പോൾ കൊടിയ അഴിമതിയാണ് നേരിടേണ്ടിവരികയെന്നും, അതിനാൽ തന്നെ കായിക മേഖലയിൽ സജീവമായി ഇടപെടുന്ന രാഷ്ട്രീയക്കാർ ആണ് തമ്മിൽ ഭേദമെന്ന ആശയവും ഉയർന്നുവരുന്നുണ്ട്. യുഡിഎഫ് സർക്കാരിന്റെ തുടക്കകാലത്ത് പത്മിനി തോമസും പിന്നീട് അഞ്ജുവുമാണ് പ്രസിഡന്റുമാരായത്. ഈ രണ്ട് സമയത്തും നിരവധി ആരോപണം ഉയർന്നു. അതിനാൽ കായക സംഘാടകനായ രാഷ്ട്രീയക്കാരനെ പ്രസിഡന്റാക്കാനാണ് നീക്കം. മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കൂടിയായ കോഴിക്കോട്ടെ സിപിഐ(എം) നേതാവ് ടി.പി ദാസന്റെ പേരാണ് അഞ്ജുവിന്റെ സ്ഥാനത്തേക്ക് ഇപ്പോൾ ഉയർന്നുകേൾക്കുന്നത്.

അഞ്ജു ബോബി ജോർജ് വിഷയത്തിൽ സർക്കാരിന് പേരു ദോഷം ഉണ്ടായിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വിലയിരുത്തൽ. മന്ത്രിസഭയുടെയും മുന്നണിയുടെയും മാത്രമല്ല, പി.സി ജോർജ് അടക്കമുള്ള മുന്നണിക്ക് പുറത്ത് നിൽക്കുന്നവരുടെയും പിന്തുണ ഈ വിഷയത്തിൽ ജയരാജന് കിട്ടിയിട്ടുണ്ട്. അഞ്ജുവിന് ഈ സ്ഥാനത്തിരിക്കാൻപോലും യോഗ്യതയില്ലെന്ന കടുത്ത ആരോപണമാണ് പി.സി ഉയർത്തിയത്. പി.ടി.ഉഷയെ മാറ്റി നിർത്തിയാണ് അഞ്ജുവിനെ നിയമിച്ചത്്. മാസം മൂന്നും നാലും തവണ വിമാനത്തിലാണ് അവർ കേരളത്തിലത്തെുന്നത്. മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞതിൽ അപാകതയില്ലെന്നെും ജോർജ് കൂട്ടിച്ചച്ചേർത്തു. യു.ഡി.എഫ് നേതാക്കളുടെ താൽപ്പര്യത്തിലാണ് നിയമനം ഉണ്ടായതെന്നും കേരള താരങ്ങളെ കർണാടകയിലേക്ക് ചാക്കിട്ട് പിടിക്കുന്ന വ്യക്തിയാണ് ഇവരെന്നും ജോർജ് ആരോപിച്ചു.

അഞ്ജുവിനോട് കായികതാരമെന്ന നിലയിൽ എല്ലാ ബഹുമാനവും ഉണ്ടെന്നും പക്ഷേ അനധികൃതനിയമനങ്ങളെയും വിമാനയാത്രയെയും ചൊല്ലിയാണ് വിയോജിക്കേണ്ടിവന്നെതെന്നുണാണ് ജയരാജൻ മുഖ്യമന്ത്രിയടക്കമുള്ളവരെ ധരിപ്പിച്ചത്. അഞ്ജുവിന്റെ സഹോദരൻ അജിത്ത് മാർക്കോസിന് നിയമനം നൽകിയതും, ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ അഞ്ജുവിന് തിരുവനന്തപുരത്ത് എത്താൻ വിമാനയാത്രക്കൂലി അനുവദിച്ചതുമാണ് താൻ ചോദ്യം ചെയ്തത്. അത് മന്ത്രിയെന്ന നിലയിലുള്ള തന്റെ ഭരണഘടനാപരമായ അകാശമാണെന്നാണ് ഇ.പി പറയുന്നത്. കഴിഞ്ഞ ജൂൺ ആറിനായിരുന്നു സംഭവങ്ങളുടെ തുടക്കം. അഞ്ജുവും വൈസ് പ്രസിഡന്റ് ടി.കെ. ഇബ്രാഹിംകുട്ടിയുമാണ് മന്ത്രിയുടെ ഓഫിസിലത്തെിയത്. ഇരുവരുടെയും അഭിനന്ദനം സ്വീകരിച്ച മന്ത്രി, അഞ്ജുവിനെ മുന്നിലിരുത്തി ഇബ്രാഹിംകുട്ടിയോട് ചില കാര്യങ്ങൾ വ്യക്തമാക്കി.

അജിത്തിന്റെ നിയമനത്തിലായിരുന്നു പ്രധാനമായും മന്ത്രിയുടെ അസംതൃപ്തി. കഴിഞ്ഞ സർക്കാറിന്റെ അവസാനകാലത്താണ് കായികതാരം സിനിമോൾ പൗലോസിന്റെ ഭർത്താവായ അജിത്ത് മാർക്കോസിനെ അസി. സെക്രട്ടറി (ടെക്‌നിക്കൽ) ആയി മാസം 80,000 രൂപ ശമ്പള സ്‌കെയിലിൽ നിയമിച്ചത്. ഒരുവർഷം മുമ്പ് ഈ തസ്തികയിലേക്ക് അജിത്ത് അപേക്ഷിച്ചിരുന്നെങ്കിലും അന്നത്തെ പ്രസിഡന്റ് പത്മിനി തോമസ് യോഗ്യതയില്‌ളെന്ന് കണ്ട് ഫയൽ മടക്കിയിരുന്നു. എന്നാൽ, അഞ്ജു പ്രസിഡന്റായതോടെ സഹോദരൻ കൗൺസിലിൽ എത്തുകയായിരുന്നു. 'നിങ്ങൾ ചിലർ ചേർന്ന് അഞ്ജുവിന്റെ പേര് ചീത്തയാക്കുകയാണോ, തങ്ങൾ അധികാരത്തിൽ വരില്‌ളെന്ന് കരുതിയോ' എന്നായിരുന്നു ഇബ്രാഹിംകുട്ടിയോട് മന്ത്രി ചോദിച്ചത്. ഇതിനുശേഷമാണ് അഞ്ജുവിന് ബംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും വിമാനയാത്രക്കൂലി അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയത്.

ഒരുതവണമാത്രം തിരുവനന്തപുരത്ത് വന്നുപോകുന്നതിന് 40,000 രൂപയാണ് മെയ്‌ 30ന് ചേർന്ന അഡ്‌മിനിസ്‌ട്രേറ്റിവ് ബോർഡ് പാസാക്കിയത്. നിലവിൽ 25,000 രൂപ വാടക നൽകി സർക്കാർ വീട് അനുവദിച്ചിട്ടുണ്ട്. ഇതിനുപുറമേ വിമാനക്കൂലിയും കൂടി നൽകാനാവില്ലെന്ന് മന്ത്രി അറിയിച്ചു. അവസാനകാലത്ത് നടന്ന എല്ലാ സ്ഥലംമാറ്റങ്ങളും റദ്ദാക്കണമെന്ന് മന്ത്രി ഫയലിൽ എഴുതി. ഇതല്ലാതെ അഞ്ജുവിനെ വ്യക്തിപരമായ അപമാനിക്കുന്ന ഒരു പരാമർശവും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാണ് ജയരാജൻ തന്റെ സഹപ്രവർത്തകരോട് വ്യക്തമാക്കിയത്. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട അഞ്ജു, മന്ത്രി അപമര്യാദയായി സംസാരിച്ചന്നെും തനിക്ക് രാഷ്ട്രീയമില്‌ളെന്നും പറഞ്ഞു. എന്നാൽ, എല്ലാവരും അഴിമതിക്കാരാണെന്ന അഭിപ്രായം തങ്ങൾക്കില്‌ളെന്നും എന്നാൽ പരാതി കിട്ടിയാൽ അത് അന്വേഷിക്കാതെ വയ്യെന്നും പറഞ്ഞാണ് മുഖ്യമന്ത്രി അഞ്ജുവിനെ ആശ്വസിപ്പിച്ചത്.

തീർത്തും ഇൻഹൗസായി നടന്ന ഈ ചർച്ചകൾ അഞ്ജു മനോരമക്ക് ചോർത്തിക്കൊടുത്ത് വിവാദമുണ്ടാക്കുകയായിരുന്നെന്നാണ് ജയരാജനുമായി ബദ്ധപ്പെട്ടവർ പറയുന്നത്. അതുകൊണ്ടുതന്നെയാണ് ഇനി നോക്കിനിൽക്കാനാവില്‌ളെന്നും സമഗ്രമായ ഒരു അന്വേഷണമാണ് ഇക്കാര്യത്തിൽ വേണ്ടതെന്നും മന്ത്രിയടക്കമുള്ളവർ പറയുന്നത്. അതേസമയം അഞ്ജുവിനെതിരെ സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റും പ്രമുഖതാരവുമായ പത്മിനി തോമസ് രംഗത്തത്തെി. മുൻ പ്രസിഡന്റുമാരാരും ഇതുപോലെ ഓഫിസിൽ വരാൻ വിമാനക്കൂലി വാങ്ങിയിട്ടില്ലെന്ന് അവർ വ്യക്തമാക്കി. സർക്കാർ ഗ്രാന്റു കൊണ്ട് പ്രവർത്തിക്കുന്ന സ്ഥാപനമാണ് സ്പോർട്സ് കൗൺസിൽ. ശമ്പളവും പെൻഷനും കൊടുക്കാൻ മാസം ഒരു കോടി വേണമെന്നും പത്മിനി തോമസ് ചൂണ്ടിക്കാട്ടി.

ഇത്രയും സംഭവവികാസങ്ങൾ ഉണ്ടായിട്ടും രാജിവെക്കാൻ അഞ്ജുവും തയാറായിട്ടില്ല. മന്ത്രിക്ക് വിശ്വസമില്ലെങ്കിൽ അധികാരത്തിൽ കടിച്ചുതൂങ്ങാനില്‌ളെന്നും സർക്കാർ ആവശ്യപ്പെട്ടാൽ രാജിവെക്കുമെന്നും അഞ്ജു പറയുന്നുണ്ടെങ്കിലും അവർ അതിന് തയാറല്ലെന്നാണ് അറിയുന്നത്. ഇതിനിടെ  ചർച്ചകൾക്കായി അഞ്ജുവിന്റെ ചില ദൂതന്മാരും രംഗത്തത്തെിയിട്ടുണ്ട്.