- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആയൂരിന് സമീപം കന്യാസ്ത്രീ മഠത്തിലെ ജോലിക്കാരിയായ 19കാരി യുവതി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം തറയിൽ കാൽകുത്തി കണ്ടത് ദുരൂഹതയുണർത്തുന്നു; ആത്മഹത്യയെന്ന നിലപാടിൽ പൊലീസും
കൊട്ടാരക്കര: പൂയപ്പള്ളി കൊട്ടറ നടുക്കുന്ന് കന്യാസ്ത്രീ മഠത്തിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയില്ലെന്ന് പൊലീസ്. മഠത്തിലെ സഹായി നെയ്യാറ്റിൻകര സ്വദേശി അഞ്ജുവാണ് മരിച്ചത്. തുണി ഫാനിൽ കെട്ടി കഴുത്തിൽ കെട്ടിത്തൂക്കിയിരുന്ന മൃതദേഹത്തിന്റെ കാൽമുട്ടുകൾ തറയിൽ മുട്ടി നിന്നിരുന്നു. ഇത് നാട്ടുകാരിൽ സംശയം ഉണ്ടാക്കിയിരുന്നു. തുടർന്ന് കൊട്ടാരക്കര ഡിവൈഎസ് പിയുടെ നേതൃത്വത്തിൽ അന്വേഷണത്തിന് പൊലീസെത്തി. പരിശോധനയിൽ അഞ്ജുവിന്റേത് ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ അഞ്ജുവിനെ കണ്ടെത്തിയത്. അഞ്ജു മഠത്തിലെ അടുക്കളയിൽ സഹായിയായി ജോലി ചെയ്തു വരികയായിരുന്നവെന്ന് പൂയപ്പള്ളി പൊലീസ് പറഞ്ഞു.ശാസ്ത്രീയ പരിശോധന ഉൾപ്പടെ വിശദമായ തെളിവെടുപ്പും ഇൻക്വസ്റ്റും പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസറ്റ്‌മോർട്ടത്തിനായി മാറ്റിയത്. പെൺകുട്ടി തൂങ്ങി മരിച്ച സീലിങ്ങ് ഫാനിൽ പെൺകുട്ടിയുടെ വിലരലടയാളമുണ്ടായിരുന്നതായി പൂയപ്പള്ളി പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു.പെൺകുട്ടിയ
കൊട്ടാരക്കര: പൂയപ്പള്ളി കൊട്ടറ നടുക്കുന്ന് കന്യാസ്ത്രീ മഠത്തിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയില്ലെന്ന് പൊലീസ്. മഠത്തിലെ സഹായി നെയ്യാറ്റിൻകര സ്വദേശി അഞ്ജുവാണ് മരിച്ചത്. തുണി ഫാനിൽ കെട്ടി കഴുത്തിൽ കെട്ടിത്തൂക്കിയിരുന്ന മൃതദേഹത്തിന്റെ കാൽമുട്ടുകൾ തറയിൽ മുട്ടി നിന്നിരുന്നു. ഇത് നാട്ടുകാരിൽ സംശയം ഉണ്ടാക്കിയിരുന്നു. തുടർന്ന് കൊട്ടാരക്കര ഡിവൈഎസ് പിയുടെ നേതൃത്വത്തിൽ അന്വേഷണത്തിന് പൊലീസെത്തി. പരിശോധനയിൽ അഞ്ജുവിന്റേത് ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്.
ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ അഞ്ജുവിനെ കണ്ടെത്തിയത്. അഞ്ജു മഠത്തിലെ അടുക്കളയിൽ സഹായിയായി ജോലി ചെയ്തു വരികയായിരുന്നവെന്ന് പൂയപ്പള്ളി പൊലീസ് പറഞ്ഞു.ശാസ്ത്രീയ പരിശോധന ഉൾപ്പടെ വിശദമായ തെളിവെടുപ്പും ഇൻക്വസ്റ്റും പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസറ്റ്‌മോർട്ടത്തിനായി മാറ്റിയത്.
പെൺകുട്ടി തൂങ്ങി മരിച്ച സീലിങ്ങ് ഫാനിൽ പെൺകുട്ടിയുടെ വിലരലടയാളമുണ്ടായിരുന്നതായി പൂയപ്പള്ളി പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു.പെൺകുട്ടിയുടെ മാതാപിതാക്കൾ തമ്മിൽ പിണക്കത്തിലായിരുന്നു. ഇവർ തമ്മിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ കുട്ടിക്ക് മാനസികമായി ബുദ്ധിമുട്ടുകളുണ്ടാക്കിയിരുന്നു. പെൺകുട്ടിയുടെ അമ്മ മാത്രമാണ് ഇടയ്ക്ക് മഠത്തിലെ ലാൻഡ് ഫോണിൽ വിളിച്ച് കുട്ടിയുമായി സംസാരിച്ചിരുന്നത്.
ആത്മഹത്യാകുറിപ്പിൽ പെൺകുട്ടി കന്യാസ്ത്രീകളോട് മാപ്പ് പറയുന്നുണ്ട്. തനിക്ക് വേറെ വഴിയില്ലാത്തതിനാലാണ് ഇങ്ങനെ ചെയ്തത് എന്നും പറയുന്നുണ്ടെന്നും പൊലീസ് പറഞ്ഞു