- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺകുട്ടിയുടെ കരൾ കഴിച്ചാൽ കുട്ടി ജനിക്കുമെന്ന അന്ധവിശ്വാസം പകർന്ന് കിട്ടിയത് മന്ത്രവാദ ബുക്കിൽ നിന്ന്; കുട്ടിയെ തട്ടിയെടുക്കാൻ അമ്മാവൻ ചുമതലപ്പെടുത്തിയത് ശേഷക്കാരനെ; പടക്കം വാങ്ങി കൊടുക്കാമെന്ന് പറഞ്ഞ് കുട്ടിയെ ഒപ്പം കൂട്ടി പീഡിപ്പിച്ച് കൊന്ന് കരൾ ചൂഴ്ന്നെടുത്തത് മദ്യലഹരിയിൽ; 1999ൽ വിവാഹതനായ പരശുറാമും ഭാര്യയും ചെയ്തത് രാജ്യത്തെ നാണിപ്പിച്ച ക്രൂരത
ലക്നൗ: പെൺകുട്ടിയുടെ കരൾ ഭക്ഷിച്ചാൽ കുഞ്ഞു ജനിക്കുമെന്നു വിശ്വസിച്ച് ഉത്തർപ്രദേശിൽ ഏഴു വയസ്സുകാരിയെ കൊലപ്പെടുത്തി കരൾ ചൂഴ്ന്നെടുക്കാൻ ക്വട്ടേഷൻ ഏറ്റെടുത്തത് പെൺകുട്ടിയുടെ അൽവാസികൾ. 1999ലായിരുന്നു പരശുറാമിന്റെ വിവാഹം. എനനാൽ 21 കൊല്ലമായി കുട്ടികളില്ല. ഈ സാഹചര്യത്തിലാണ് ദുർമന്ത്രവാദത്തിലൂടെ കുട്ടിയെ കിട്ടാനുള്ള ക്രൂരത.
1500 രൂപ പ്രതിഫലം വാങ്ങി കൊടുംക്രൂരത കാട്ടിയ പ്രതികൾ, ലൈംഗികമായി പീഡിപ്പിച്ചശേഷമാണു കുട്ടിയെ കൊലപ്പെടുത്തിയത്. ദമ്പതികളായ പരശുറാം, സുനൈന, കൊല നടത്തിയ അങ്കുൽ, ബീരാൻ എന്നിവരടക്കം 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അയൽവാസികളായ അങ്കുലിനേയും ബീരാനേയും പിടികൂടിയതാണ് നിർണ്ണായകമായത്. കുട്ടിയെ കാണാനില്ലെന്ന് മനസ്സിലാക്കിയാണ് അയൽവാസികളെ പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇവർ എ്ല്ലാം സമ്മതിച്ചു. ഇതോടെയാണ് നാടിനെ നടുക്കിയ കൊലപാതകം പുറത്തറിഞ്ഞത്.
കാൻപുരിലെ ഗതംപുരിലുള്ള ഭദ്രസ് ഗ്രാമത്തിലാണു ഞെട്ടിക്കുന്ന സംഭവം. മക്കളില്ലാത്ത ദമ്പതികൾ പെൺകുട്ടിയുടെ കരൾ സംഘടിപ്പിക്കാൻ ബന്ധുവായ അങ്കുലിനെ ചുമതലപ്പെടുത്തി. ഇയാൾ ബീരാനെ ഒപ്പം കൂട്ടി. അങ്കുലിന് 500 രൂപയും ബീരാന് 1000 രൂപയുമായിരുന്നു പ്രതിഫലം. 14ന് ദീപാവലി ദിവസം രാത്രിയാണു കൊല നടന്നത്.
തൊട്ടടുത്ത കടയിൽനിന്നു സാധനം വാങ്ങാൻ പോയതായിരുന്നു കുട്ടി. പടക്കം വാങ്ങിത്തരാമെന്നു പറഞ്ഞ് അങ്കുലും ബീരാനും കുട്ടിയെ കൂടെക്കൂട്ടി. ഇരുവരും മദ്യലഹരിയിലായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തു വച്ചു പീഡിപ്പിച്ചു. തുടർന്നു കൊലപ്പെടുത്തിയശേഷം കരൾ ചൂഴ്ന്നെടുത്തു മൃതദേഹം ഉപേക്ഷിച്ചു കടന്നു. ഇവർ കൊണ്ടുവന്ന കരളിന്റെ കുറച്ചു ഭാഗം ദമ്പതികൾ കഴിച്ചു. ബാക്കി നായ്ക്കൾക്കു കൊടുത്തു.
കുട്ടി തിരികെ വരാതിരുന്നപ്പോൾ വീട്ടുകാർ അന്വേഷണം തുടങ്ങി. പിറ്റേന്നു കാലത്താണു ഗ്രാമത്തിലെ കാളിക്ഷേത്രത്തിനുസമീപം മൃതദേഹം കണ്ടെത്തിയത്. ദുർമന്ത്രവാദം നടന്നതായി ആരോപണം അപ്പോൾ തന്നെ ഉയർന്നു. ഇതിന് ശേഷമാണ് പ്രതികളിലേക്ക് അന്വേഷണം എത്തിയത്. അയൽവാസികളെ പിടികൂടിയത് നിർണ്ണായകമായി. പെൺകുട്ടിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ യുപി സർക്കാർ സഹായധനം പ്രഖ്യാപിച്ചു.
അങ്കൂരിന്റെ അമ്മാവനാണ് പരശുറാം. കുട്ടിയുടെ കരൾ കഴിച്ചാൽ കുട്ടികൾ ജനിക്കുമെന്ന അന്ധവിശ്വാസം ഒരു പുസ്തകത്തിൽ നിന്നാണ് പരശുറാമിന് കിട്ടിയത്. ദിപാവലി ദിനത്തിൽ മന്ത്രവാദം ചെയ്താൽ ഫലം കൂടുമെന്നും കരുതിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. പെൺകുട്ടിയ്ക്കൊപ്പം അവസാനം കണ്ടത് അങ്കൂരിനെയായിരുന്നു.
ഇതാണ് അന്വേഷണത്തിൽ നിർണ്ണായകമായത്. പെൺകുട്ടിയുടെ ഗ്രാമത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെ കാട്ടിനോട് ചേർന്നുള്ള കാളി ക്ഷേത്രത്തിലാണ് മന്ത്രവാദവും കരൾ ഭക്ഷിക്കലും നടന്നത്.
മറുനാടന് മലയാളി ബ്യൂറോ