- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ആൻ ജോസഫിന്റെ ഗാനങ്ങൾ പ്രവാസി മലയാളി ഫെഡറേഷൻ കലാസന്ധ്യയിൽ
ന്യൂയോർക്ക്: പ്രമുഖ പ്രവാസി മലയാളി ഗായിക ആൻ ജോസഫിന്റെ മധുരമായ ഗാനങ്ങൾ പ്രവാസി മലയാളി ഫെഡറേഷൻ കൺവെൻഷനോടനുബന്ധിച്ചു നടക്കുന്ന കലാസന്ധ്യയിൽ ഉണ്ടായിരിക്കുന്നതാണെന്ന് പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ ജോസ് മാത്യു പനച്ചിക്കൽ അറിയിച്ചു.സ്വന്തമായി പാട്ടുകൾ എഴുതുകയും, ആ വരികൾക്ക് ഈണവും ശബ്ദവും നൽകി പാടി അവതരിപ്പിക്കുന്നതും ഈ പ്ര
ന്യൂയോർക്ക്: പ്രമുഖ പ്രവാസി മലയാളി ഗായിക ആൻ ജോസഫിന്റെ മധുരമായ ഗാനങ്ങൾ പ്രവാസി മലയാളി ഫെഡറേഷൻ കൺവെൻഷനോടനുബന്ധിച്ചു നടക്കുന്ന കലാസന്ധ്യയിൽ ഉണ്ടായിരിക്കുന്നതാണെന്ന് പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ ജോസ് മാത്യു പനച്ചിക്കൽ അറിയിച്ചു.
സ്വന്തമായി പാട്ടുകൾ എഴുതുകയും, ആ വരികൾക്ക് ഈണവും ശബ്ദവും നൽകി പാടി അവതരിപ്പിക്കുന്നതും ഈ പ്രതിഭ തന്നെയെന്നുള്ളതാണ് ആൻ ജോസഫിനെ മറ്റുള്ള ഗായകരിൽ നിന്ന് വ്യത്യസ്തയാക്കുന്നത്. പാട്ടുകാരി എന്നതിനുപരി നല്ലൊരു ബ്യൂട്ടീഷൻ കൂടിയായ ആൻ ദുബായിൽ സ്വന്തമായി ബ്യൂട്ടിപാർലർ നടത്തുന്നു. പന്ത്രണ്ടാമത്തെ വയസ്സു മുതൽ പള്ളിയിലെ ഗായകസംഘത്തിലെ പ്രധാന പാട്ടുകാരി ആയിരുന്ന ആൻ ദുബായിൽ എത്തിയ നാൾ മുതൽ ഗൾഫിലുള്ള പ്രവാസി മലയാളി സംഘടനകളുടെ സ്‌റ്റേജ് പ്രോഗ്രാമുകളിൽ തന്റെ മധുരമായ ഗാനങ്ങൾ ആലപിക്കുന്നു. ആനിന്റെ കഴിവുകളെ മാനിച്ച് ഇതിനോടകം ധാരാളം അവാർഡുകളും അവരെ തേടിയെത്തിയിട്ടുണ്ട്. കേരളത്തിൽ നീലഗിരിയാണ് സ്വദേശം.
ഓഗസ്റ്റ് 5,6,7 തീയതികളിൽ തിരുവനന്തപുരത്ത് പോത്തൻകോട്ടുള്ള ശാന്തിഗിരി ആശ്രമത്തിലാണ് പ്രവാസി മലയാളി ഫെഡറേഷൻ വാർഷിക സമ്മേളനമായ പ്രവാസി മലയാളി കുടുംബസംഗമം- 2015 അരങ്ങേറുന്നത്. നിരവധി സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കളും, ലോകമെമ്പാടും നിന്നുള്ള പ്രവാസി മലയാളി കുടുംബങ്ങളും, നേതാക്കളും പങ്കെടുക്കുന്നതാണ് ഈ ചടങ്ങ്. ഇത്തരം ഒരു ചടങ്ങിൽ പാടാൻ അവസരം ലഭിക്കുന്നത് തന്റെ ഭാഗ്യമാണെന്ന് ആൻ പറഞ്ഞു.



