- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എനിക്കൊരു അച്ചായനുണ്ടായിരുന്നു, ഇപ്പോഴുള്ളത് ആ അച്ചായനല്ല..., ആരേയും കുറ്റം പറയുന്നില്ല. തെറ്റുപറ്റിയത് എനിക്കാണ്; മരിക്കും മുമ്പ് ആൻ മരിയ എഴുതിയത് ഇങ്ങനെ; 'അച്ചായൻ ഭർത്താവും' അമ്മായി അമ്മയും അറസ്റ്റിൽ; ചുമത്തിയത് ആത്മഹത്യാ പ്രേരണാക്കുറ്റം
കണ്ണൂർ: ഭർത്താവിന്റേയും ഭർതൃവീട്ടുകാരുടേയും മാനസികപീഡനം മൂലമാണ് നവവധുവായ ആൻ മരിയ മരിച്ചതെന്ന സൂചന പൊലീസിനു ലഭിച്ചു. അതോടെയാണ് ആത്മഹത്യപ്രേരണാ കുറ്റം ചുമത്തി ഭർത്താവായ പള്ളിയാൻ സോബിനേയും മാതാവ് മേരിയേയും പൊലീസ് അറസ്റ്റ് ചെയ്തത്. പൈസക്കരി ദേവമാതാ കോളേജിൽ ഒന്നാം വർഷ ബി.ബി.എ. വിദ്യാർത്ഥിനിയായിരുന്നു പതിനെട്ടുകാരിയായ ആന്മരിയ. കഴിഞ്ഞ മൂന്നാം തീയ്യതി വിഷം അകത്തു ചെന്ന നിലയിൽ ഭർതൃവീട്ടിൽ നിന്നും ആൻ മരിയയെ പരിയാരം മെഡിക്കൽ കോളേജ് ആശുപ്ത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ ആൻ മരിയയെ ഒടുവിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ വച്ച് മരണമടയുകയുമായിരുന്നു. നാലുമാസം മുമ്പാണ് സ്വകാര്യ ബസ്സ് ഡ്രൈവറായ പൂപ്പറമ്പിലെ സോബിനുമായി ആൻ മരിയ വിവാഹജീവിതം ആരംഭിച്ചത്. കോളേജ് പഠനം ആരംഭിച്ചപ്പോൾ പ്രണയത്തിലായവരായിരുന്നു ഇവർ. ആൻ മരിയയുടെ വീട്ടുകാരുടെ എതിർപ്പ് വക വെക്കാതെയാണ് വിവാഹം നടന്നത്. പ്രായപൂർത്തി ആവാതെയാണ് ആന്മരിയയുടെ വിവാഹം നടന്നതെന്ന് അപ്പോൾ തന്നെ ആരോപണമുയർന്നിരുന്നു. വീട്ടു
കണ്ണൂർ: ഭർത്താവിന്റേയും ഭർതൃവീട്ടുകാരുടേയും മാനസികപീഡനം മൂലമാണ് നവവധുവായ ആൻ മരിയ മരിച്ചതെന്ന സൂചന പൊലീസിനു ലഭിച്ചു. അതോടെയാണ് ആത്മഹത്യപ്രേരണാ കുറ്റം ചുമത്തി ഭർത്താവായ പള്ളിയാൻ സോബിനേയും മാതാവ് മേരിയേയും പൊലീസ് അറസ്റ്റ് ചെയ്തത്.
പൈസക്കരി ദേവമാതാ കോളേജിൽ ഒന്നാം വർഷ ബി.ബി.എ. വിദ്യാർത്ഥിനിയായിരുന്നു പതിനെട്ടുകാരിയായ ആന്മരിയ. കഴിഞ്ഞ മൂന്നാം തീയ്യതി വിഷം അകത്തു ചെന്ന നിലയിൽ ഭർതൃവീട്ടിൽ നിന്നും ആൻ മരിയയെ പരിയാരം മെഡിക്കൽ കോളേജ് ആശുപ്ത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ ആൻ മരിയയെ ഒടുവിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ വച്ച് മരണമടയുകയുമായിരുന്നു. നാലുമാസം മുമ്പാണ് സ്വകാര്യ ബസ്സ് ഡ്രൈവറായ പൂപ്പറമ്പിലെ സോബിനുമായി ആൻ മരിയ വിവാഹജീവിതം ആരംഭിച്ചത്. കോളേജ് പഠനം ആരംഭിച്ചപ്പോൾ പ്രണയത്തിലായവരായിരുന്നു ഇവർ. ആൻ മരിയയുടെ വീട്ടുകാരുടെ എതിർപ്പ് വക വെക്കാതെയാണ് വിവാഹം നടന്നത്.
പ്രായപൂർത്തി ആവാതെയാണ് ആന്മരിയയുടെ വിവാഹം നടന്നതെന്ന് അപ്പോൾ തന്നെ ആരോപണമുയർന്നിരുന്നു. വീട്ടുകാരുടെ എതിർപ്പ് നില നിൽക്കുന്നതിനാൽ ആന്മരിയ ഭർതൃവീട്ടിൽ തന്നെയായിരുന്നു താമസിച്ചു വന്നത്. ഇവിടെ വച്ച് പഠിച്ച് ജോലി നേടി മാത്രമേ അമ്മയെ കാണാൻ പോകൂ എന്ന വിവരം സ്വന്തം മാതാവായ ആൻസിയെ ആന്മരിയ അറിയിച്ചിരുന്നു. ഏതായാലും അവൾ നന്നായി വരട്ടെയെന്ന് ആ അമ്മയും ആഗ്രഹിച്ചു. അതിനിടെയിലാണ് മകളുടെ ദുരന്തവാർത്ത അവൾ അറിഞ്ഞത്.
ഭർതൃവീട് സ്വർഗമാകുമെന്ന് കരുതിയ ആൻ മരിയക്ക് പുതുമോടി മാറും മുമ്പേ സമ്മാനിച്ചത് ദുരിത ജീവിതമായിരുന്നു. ആന്മരിയയുടെ ഭർത്താവായ സോബിനെപ്പറ്റി വീട്ടിലും നാട്ടിലും അത്ര നല്ല അഭിപ്രായമായിരുന്നില്ല. അവനെ പ്രണയിച്ച് വീട്ടിലെത്തിയ സുന്ദരിയായ ആൻ മരിയയേയും ഭർതൃമാതാവും പിതാവും സംശയത്തോടെ തന്നെയായിരുന്നു വീക്ഷിച്ചത്. ചീട്ടുകളിയും മദ്യപാനവും വിനോദമാക്കിയ സോബിനൊപ്പം ഇവൾ വരണമെങ്കിൽ എന്തെങ്കിലും തെറ്റ് പറ്റിയവളായിരിക്കും ആൻ മരിയയെന്നും അവർ കരുതിയിരുന്നു.
അതുകൊണ്ടുതന്നെ വീട്ടിൽ കുത്തുവാക്കുകൾ പറഞ്ഞ് ആൻ മരിയയെ മാനസികമായി പീഡിപ്പിച്ചിരുന്നു. ഇക്കാര്യം സോബിനോട് പറഞ്ഞാലും ഒരു പരിഹാരവും ഉണ്ടാകാറില്ല. അതോടെയാണ് ആന്മരിയ തളർന്നു പോയത്. ആൻ മരിയ എഴുതിയതെന്നു കരുതപ്പെടുന്ന ആത്മഹത്യാകുറിപ്പിൽ അവൾ ഭർതൃവീട്ടിൽ അനുഭവിച്ച ദുരിതകഥകളുടെ സൂചനകളുണ്ട്. ' ആരേയും കുറ്റം പറയുന്നില്ല. തെറ്റുപറ്റിയത് എനിക്കാണ്. ' എന്നു പറഞ്ഞ് ആരംഭിക്കുന്ന കത്തിൽ തനിക്ക് ഒരു അച്ചായനുണ്ടായിരുന്നുവെന്നും ഇപ്പോഴുള്ളത് ആ അച്ചായനല്ലെന്നും സോബിനെ ഉദ്ദേശിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്.
ജീവിതത്തിലെ പ്രതീക്ഷകൾ പൂർണ്ണമായും അസ്തമിച്ച നിലയിലാണ് ആന്മരിയ എത്തിയതെന്ന് ഈ കത്തിലൂടെ തന്നെ വ്യക്തമാവുന്നു. അമ്മ ആനിക്കും ആന്മരിയ കുറിപ്പെഴുതി വച്ചിരുന്നു. ഭർത്താവിനും അയാളുടെ മാതാപിതാക്കൾക്കും ആൻ മരിയയെ പീഡിപ്പിക്കുന്നതിൽ തുല്യപങ്കാണുള്ളതെന്ന് പൊലീസ് കരുതുന്നുണ്ട്. ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങൾ വച്ചു കൊണ്ടു തന്നെയാണ് സോബിന്റേയും മാതാവിന്റേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. പിതാവിനേയും ചോദ്യം ചെയ്തു വരികയാണ്. നിടുവാലൂർ പുത്തൻപുരക്കൽ ആനിയുടേയും ഷൈജുവിന്റേയും മകളാണ് ആന്മരിയ. ഒരു സഹോദരനുമുണ്ട്.