- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർഗ്ഗം ആകുമെന്ന് കരുതിയ ഭർതൃവീട് നരകമായി; തെറ്റു പറ്റിയത് എനിക്കാണെന്ന് പറഞ്ഞ് മടക്കം; ആത്മഹത്യാക്കുറിപ്പിലൊതുങ്ങുന്ന കുറ്റപത്രം; എട്ടും പൊട്ടും തികയും മുൻപ് വീട്ടുകാരെയും നാട്ടുകാരെയും വെറുപ്പിച്ചു ഇറങ്ങി പോയ ആന്മരിയയുടെ മരണം കൊലപാതകമല്ലെന്ന് പൊലീസ്; ഭർത്താവും വീട്ടുകാരും പ്രേരണാക്കുറ്റത്തിൽ പ്രതികൾ
കണ്ണൂർ: നവവധുവും കോളേജു വിദ്യാർത്ഥിനിയുമായ ആൻ മരിയ വിഷം കഴിച്ച് ജീവനൊടുക്കിയത് ഭർതൃവീട്ടുകാരുടെ ശാരീരീക -മാനസിക പീഡനം മൂലമെന്ന് അന്വേഷണ റിപ്പോർട്ട്. ഭർത്താവ് പള്ളിയാൻ സോബിനും ഭർതൃപിതാവ് ആന്റണി, മാതാവ് മേരി എന്നിവരിൽ നിന്നുമുണ്ടായ ക്രൂരമായ പീഡനമാണ് പതിനെട്ടുകാരിയായ ആന്മരിയ ജീവനൊടുക്കാൻ കാരണമായതെന്ന് ഡി.വൈ.എസ്‌പി. കെ.വി. വേണുഗോപാൽ തളിപ്പറമ്പ് കോടതിയിൽ സമർപ്പിച്ച കുറ്റ പത്രത്തിൽ പറയുന്നു. ആന്മരിയയുടെ ആത്മഹത്യകുറിപ്പുകൾ, ഡയറിക്കുറിപ്പുകൾ, ഫോൺ കോളുകൾ, ചികിത്സിച്ച ഡോക്ടറുടെ സർട്ടിഫിക്കറ്റുകൾ, കൂട്ടുകാരികളുടേയും കോളേജ് അദ്ധ്യാപകരുടേയും മൊഴികൾ, അയൽവാസികളുടെ മൊഴികൾ, മറ്റ് സാഹചര്യങ്ങൾ എന്നിവയടങ്ങിയ 130 പേജ് വരുന്ന കുറ്റ പ്ത്രമാണ് കോടതിയിൽ സമർപ്പിക്കപ്പെട്ടത്. കണ്ണൂർ ജില്ലയിലെ കിഴക്കൻ മലയോര മേഖലയായ പയ്യാവൂർ-പൈസക്കരി ദേവമാതാ കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായിരുന്നു ആന്മരിയ. നെടുവാലൂർ പുത്തൻ പുരക്കൽ ആനിയുടേയും ഷൈജുവിന്റേയും മകളായ ആന്മരിയ കഴിഞ്ഞ ഫെബ്രവരി 5 നാണ് മരിച്ചത്. ഫ്രെബ്രവരി 3 ാം തീയ്യ
കണ്ണൂർ: നവവധുവും കോളേജു വിദ്യാർത്ഥിനിയുമായ ആൻ മരിയ വിഷം കഴിച്ച് ജീവനൊടുക്കിയത് ഭർതൃവീട്ടുകാരുടെ ശാരീരീക -മാനസിക പീഡനം മൂലമെന്ന് അന്വേഷണ റിപ്പോർട്ട്. ഭർത്താവ് പള്ളിയാൻ സോബിനും ഭർതൃപിതാവ് ആന്റണി, മാതാവ് മേരി എന്നിവരിൽ നിന്നുമുണ്ടായ ക്രൂരമായ പീഡനമാണ് പതിനെട്ടുകാരിയായ ആന്മരിയ ജീവനൊടുക്കാൻ കാരണമായതെന്ന് ഡി.വൈ.എസ്‌പി. കെ.വി. വേണുഗോപാൽ തളിപ്പറമ്പ് കോടതിയിൽ സമർപ്പിച്ച കുറ്റ പത്രത്തിൽ പറയുന്നു. ആന്മരിയയുടെ ആത്മഹത്യകുറിപ്പുകൾ, ഡയറിക്കുറിപ്പുകൾ, ഫോൺ കോളുകൾ, ചികിത്സിച്ച ഡോക്ടറുടെ സർട്ടിഫിക്കറ്റുകൾ, കൂട്ടുകാരികളുടേയും കോളേജ് അദ്ധ്യാപകരുടേയും മൊഴികൾ, അയൽവാസികളുടെ മൊഴികൾ, മറ്റ് സാഹചര്യങ്ങൾ എന്നിവയടങ്ങിയ 130 പേജ് വരുന്ന കുറ്റ പ്ത്രമാണ് കോടതിയിൽ സമർപ്പിക്കപ്പെട്ടത്.
കണ്ണൂർ ജില്ലയിലെ കിഴക്കൻ മലയോര മേഖലയായ പയ്യാവൂർ-പൈസക്കരി ദേവമാതാ കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായിരുന്നു ആന്മരിയ. നെടുവാലൂർ പുത്തൻ പുരക്കൽ ആനിയുടേയും ഷൈജുവിന്റേയും മകളായ ആന്മരിയ കഴിഞ്ഞ ഫെബ്രവരി 5 നാണ് മരിച്ചത്. ഫ്രെബ്രവരി 3 ാം തീയ്യതി വിഷം അകത്തു ചെന്ന് ഗുരുതരാവസ്ഥയിലായിരുന്ന ആന്മരിയയെ ഭർതൃവീട്ടിൽ നിന്നും പരിയാരം മെഡിക്കൽ കോളേജ് ആസുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. അവശനിലയിലായ ആന്മരിയ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടയുകയായിരുന്നു. ഏരുവേശി പൂപ്പറമ്പിലെ ഭർതൃവീട്ടിൽ വച്ചാണ് ആന്മരിയക്ക് വിഷം അകത്ത് ചെന്നത്. ഇതും സംശയങ്ങൾക്ക് ഇടം നൽകിയിരുന്നു. ആന്മരിയ സ്വയം വിഷം കഴിച്ചതാണോ അല്ല മറ്റാരെങ്കിലും ചതിച്ചതാണോ എന്ന് ചിലരെങ്കിലും ഇക്കാര്യത്തിൽ സംശയം ഉയർത്തുന്നു.
ആന്മരിയയുടെ ദാരുണ മരണത്തിന് നാലുമാസം മുമ്പാണ് സോബിനുമായുള്ള വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നതിനാൽ സ്വന്തം വീട്ടുകാരുടെ എതിർപ്പ് വകവെക്കാതെ ആന്മരിയ വീട് വിട്ട് ഇറങ്ങിപ്പോവുകയായിരുന്നു. അതുകൊണ്ടു തന്നെ വിവാഹ ശേഷവും ആന്മരിയ സ്വന്തം വീട്ടിലേക്ക് വന്നിരുന്നില്ല. പഠിച്ച് ജോലി നേടി മാത്രമേ ഇനി വീട്ടിലേക്കുള്ളൂ എന്ന് അമ്മയായ ആനിയോട് സൂചിപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ ആ ലക്ഷ്യം പൂർത്തീകരിക്കാനുള്ള ശ്രമത്തിലായിരുന്നു ആന്മരിയ. ഒപ്പം പഠനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. വിവാഹ ശേഷം കോളേജിൽ പഠനം തുടരുന്നതും സുന്ദരിയായ ആന്മരിയ പുറത്ത് പോകുന്നതിലുമൊക്കെ ഭർത്താവും മാതാപിതാക്കളും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ തന്റെ ലക്ഷ്യം പഠിച്ച് ജോലി നേടലാണെന്നും അതിനനുവദിക്കണെന്നും അവരോട് ആന്മരിയ അപേക്ഷിച്ചിരുന്നു.
എന്നാൽ നാൾക്കുനാൾ ആന്മരിയയെ ദ്രോഹിക്കുന്നതിലാണ് അവർക്ക് താത്പര്യം. ഭർത്താവ് സോബിനോട് കാര്യങ്ങൾ പറഞ്ഞാലും യാതൊരു പരിഹാരവുമുണ്ടായിരുന്നില്ല. സ്വന്തം വീട്ടുകാരെ ഉപേക്ഷിച്ചു വന്നവൾ ഇനി മറ്റൊരാളോടൊപ്പം ഇറങ്ങിപ്പോകുമോ എന്ന സംശയം പോലും ഭർത്താവിലും ഭർതൃവീട്ടുകാരിലും ഉണ്ടായി. എന്നാൽ ഇക്കാര്യമൊന്നും സ്വന്തം വീട്ടുകാരോട് പങ്കുവെക്കാനനവൾക്കായില്ല. അതുകൊണ്ടു തന്നെ ഭർതൃവീട്ടുകാരുടെ പീഡനവും തുടർന്നു. പഠനത്തിലും കവിതാ രചനയിലും മിടുക്കിയായിരുന്ന ആന്മരിയക്ക് കോളേജിൽ താരപരിവേഷമുണ്ടായിരുന്നു. എന്നാൽ ഭർത്താവിനും ഭർതൃവീട്ടുകാർക്കും ഇതൊന്നും ഉൾക്കൊള്ളാനായില്ല. അതോടെയാണ് ആന്മരിയ മരണത്തിലേക്ക് എത്തിച്ചേർന്നതെന്ന് കുറ്റ പത്രത്തിൽ സൂചിപ്പിക്കുന്നു.
ആന്മരിയ ദുരൂഹ സാഹചര്യത്തിൽ ജീവനൊടുക്കിയ സംഭവത്തിൽ ആദ്യം കുടായാന്മല പൊലീസായിരുന്നു അന്വേഷണം നടത്തിയത്. എന്നാൽ മരണത്തിലെ ദുരൂഹത അവർക്ക് പുറത്തുകൊണ്ടുവരാനായില്ല. അതേ തുടർന്നാണ് തളിപ്പറമ്പ് ഡി.വൈ.എസ്‌പി. കെ.വി. വേണുഗോപാലിന് അന്വേഷണ ചുമതല നൽകിയിരുന്നത്. ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ആന്മരിയയുടെ മരണം. അവൾ സ്വയം വിഷം കഴിക്കുമോ? അതോ ആരെങ്കിലും കഴിപ്പിച്ചതോ? എന്ന സംശയങ്ങൾക്കൊന്നും ഉത്തരം നൽകാതെയാണ് കേസ് അന്വേഷണം പൊലീസ് അവസാനിപ്പിച്ച് കുറ്റപത്രം നൽകുന്നത്. മരിച്ച ദിവസത്തിന് മൂന്ന് ദിവസം മുമ്പ് അവൾ വിഷം കഴിച്ചെന്നായിരുന്നു ഭർതൃ വീട്ടുകാർ ആദ്യം പറഞ്ഞത്. പിന്നീട് അതിൽ നിന്നും മാറി. പേരക്കയിൽ എലിവിഷം കലർത്തി കഴിച്ചെന്നായിരുന്നു അടുത്ത പ്രചരണം. കോളേജിൽ തലകറങ്ങി വീണ് ആശുപത്രിയാലായെന്നും മറ്റൊരു പ്രചരണം. ഈ അസ്വാഭാവികതകളൊന്നും പൊലീസ് പരിശോധിച്ചില്ല.
അമ്മ ആനിയായിരുന്നു ആന്മരിയക്ക് എല്ലാം. ഗൾഫുകാരനായ അച്ഛൻ തിരുഞ്ഞു നോക്കാതിരുന്നുപ്പോൾ അമ്മയുടെ ചിറകിടയിൽ അവൾ സുരക്ഷിതായായിരുന്നു. എന്നാൽ, കൗമാരത്തിലേച്ച് ചുവടുവച്ചതോടെ പ്രായത്തിന്റെ തെറ്റുകൾ അവളും ചെയ്തു. ഇതാണ് ഈ പെൺകുട്ടിയുടെ ജീവിതം അവസാനിപ്പിച്ചത്. ബസ് ഡ്രൈവറായ കാമുകനൊപ്പം വിവാഹ ജീവിതം തുടങ്ങിയപ്പോൾ അമ്മ ഏറെ വിഷമിച്ചു എന്നത് ആനിന് അറിയാമായിരുന്നു. അപ്പോൾ അവൾക്കുണ്ടായ നിശ്ചയധാർഢ്യം പഠിച്ച് ജോലി നേടും എന്നതായിരുന്നു. പഠിച്ച് ജോലി നേടിയിട്ട് മാത്രമേ ഞാനിനി അമ്മയെ കാണാൻ വരൂവെന്ന സന്ദേശവും അമ്മ ആനിയെ അവൾ അറിയിച്ചിരുന്നു. എന്നാൽ, മകൾ ജോലി നേടുന്നത് കാണാൻ കാത്തിരുന്ന അമ്മയ്ക്ക കാണാൻ സാധിച്ചത് മകളുടെ ചേതനവയറ്റ ശരീരമായിരുന്നു.
അമ്മയ്ക്ക് മുമ്പിൽ വീണ്ടും വരുമ്പോൾ തലഉയർത്തി നിൽക്കണമെന്ന് അവൾ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടു തന്നെ വീട്ടുകാർക്ക് ഇഷ്ടമില്ലാത്ത വിവാഹം കഴിച്ച് ഭർതൃവീട്ടിൽ താമസമാക്കിയ ആന്മരിയ അമ്മ ആനിയെ കാണാൻ വന്നേ ഇല്ല. പറഞ്ഞത് പ്രവർത്തിക്കുന്ന സ്വഭാവക്കാരിയിയിരുന്നു ആൻ മരിയ. പഠനത്തിലും കവിതയെഴുത്തിലും മിടുക്കി. അദ്ധ്യാപകർക്കും സഹപാഠികൾക്കും പ്രിയപ്പെട്ടവൾ. അവൾ സ്വയം ജീവനൊടുക്കുമെന്ന് ആരും കരുതുന്നില്ല. അമ്മ ആനിയും ബന്ധുക്കളും കൂട്ടുകാരും അതു തന്നെ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ പൊലീസിന്റെ ആത്മഹത്യാ വാദം ഇനിയും ആന്മരിയയുടെ ബന്ധുക്കൾക്ക് ഉൾക്കൊള്ളാനാകുന്നില്ലെന്നതാണ് യാഥാർത്ഥ്യം.
ആന്മരിയ അതീവ സുന്ദരിയായിരുന്നു. അതുകൊണ്ടു തന്നെ കാമുകന്മാർ അവൾക്ക് ചുറ്റും വട്ടമിട്ടു പറന്നു. എന്നാൽ അതിലൊന്നും അവൾ വീണിരുന്നില്ല. നാല് വർഷം മുമ്പാണ് അമ്മ ആനിക്കൊപ്പം ആൻ മരിയയും സഹോദരൻ അഖിലും ചെങ്ങളായി പഞ്ചായത്തിലെ നിടുവാലൂർ ഗ്രാമത്തിൽ താമസമാക്കിയത്. ആനിയുടെ ഭർത്താവ് ഗൾഫ്കാരനായിരുന്നു. അയാൾ ഈ കുടുംബത്തെ കുറേക്കാലമായി തിരിഞ്ഞ് നോക്കാറില്ല. എന്നാൽ ആനി മക്കളെ വളർത്തിയതും പഠിപ്പിക്കുന്നതും ആയുർവേദ മരുന്നുകളുടെ വിപണനവുമായി ബന്ധപ്പെട്ട ജോലി ചെയ്തായിരുന്നു. നല്ല രീതിയിൽ തന്നെ അവർ കുടുംബം പുലർത്തിപ്പോന്നതായി ഗ്രാമ പഞ്ചായത്തംഗം കെ.കെ. രാധിക പറയുന്നു. അയൽക്കാർക്കും ആനിയുടെ തന്റേടത്തിൽ നല്ല മതിപ്പായിരുന്നു. അച്ഛൻ കൂടെയില്ലെങ്കിലും ആനിയുടെ മക്കളും നാട്ടുകാർക്ക് മാതൃകയായിരുന്നു. എല്ലാം തകിടം മറിഞ്ഞത് ആന്മരിയയുടെ കോളേജ് പഠനത്തോടെയായിരുന്നു. ചെമ്പേരി ശ്രീകണ്ഠാപുുരം തളിപ്പറമ്പ റൂട്ടിലെ സ്വകാര്യ ബസ്സിലായിരുന്നു പൈസക്കരി ദേവമാതാ കോളേജിലേക്കുള്ള ആന്മരിയയുടെ പതിവ് യാത്ര. സ്ഥിരമായി യാത്ര ചെയ്യുന്ന ആന്മരിയയെ പൂപ്പറമ്പിലെ ഡ്രൈവറായ സുബിൻ പ്രണയം നടിച്ചു.
പതിവായി കാണുന്നതോടെ ആന്മരിയയിലും പ്രണയം വിരിഞ്ഞു. ഒടുവിൽ അവർ വിവാഹിതരാവാൻ തീരുമാനിച്ചു. എന്തെങ്കിലും ജോലി തരപ്പെടുത്തിയാൽ വിവാഹം നടത്തിത്തരാമെന്ന് ആന്മരിയയുടെ മാതാവ് പറഞ്ഞെങ്കിലും അവൾ എതിർപ്പിനെ മറികടന്ന് വിവാഹിതയാവാൻ തീരുമാനിച്ചു. വീട്ടിൽ നിന്നും ഒളിച്ചോടിയെങ്കിലും പിന്നീട് പള്ളിയിൽ വച്ചു തന്നെ വിവാഹം നടത്തുകയായിരുന്നു. ആന്മരിയ എഴുതിയതെന്ന് കരുതപ്പെടുന്ന ആത്മഹത്യാ കുറിപ്പിലെ വരികൾ പൊലീസിന് കിട്ടിയിരുന്നു. സ്വർഗ്ഗം ആകുമെന്ന് കരുതിയ ഭർതൃവീട് നരകമായി, 'തെറ്റു പറ്റിയത് എനിക്കാണെന്ന് പറഞ്ഞ് മടക്കം. ഈ സാഹചര്യത്തിലാണ് ആത്മഹത്യാ തിയറി പൊലീസ് ഉറപ്പിക്കുന്നത്.