- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാൻസർ ആണെന്നു തിരിച്ചറിഞ്ഞപ്പോൾ നല്ല കാര്യങ്ങൾ ചെയ്തു ഡയറി എഴുതി മരണത്തെ വിളിച്ചു; വിവാഹത്തലേന്ന് മരണത്തിന് കീഴടങ്ങി; ഓർത്തിരിക്കാൻ ഒരു ജീവിതം
ഒരുവർഷത്തിലേറെയായി അപൂർവമായ ബ്രെയിൻ ട്യൂമറിന് ചികിത്സ തേടുകയായിരുന്നു അന്ന സ്വാബി. രോഗിയാണെന്ന് തിരിച്ചറിഞ്ഞശേഷം ബ്ലോഗെഴുത്തിലൂടെ ഒട്ടേറെ ആരാധകരെ സൃഷ്ടിച്ച അന്ന ഒടുവിൽ മരണത്തിന് കീഴടങ്ങി. അതും ഒരുവർഷമായി പ്രണയത്തിലായിരുന്ന ആൻഡി ബെല്ലുമായുള്ള വിവാഹത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ. ഡുറമിലെ ന്യൂട്ടൺ അയ്ക്ലിഫിലാണ് അന്ന ജീവിച്ചിരുന്നത്. അന്നയുടെ അസുഖം മൂർഛിച്ചതിനെ തുടർന്ന് വിവാഹം മാറ്റിവച്ചുവെങ്കിലും ആൻഡിയുടെ കാത്തിരിപ്പ് വിഫലമായി. ആൻഡിയുമായുള്ള സ്വപ്‌ന വിവാഹത്തിന് കാത്തുനിൽക്കാതെ, കുടുംബവീട്ടിൽവച്ചുതന്നെ അന്ന മരണത്തിന് കീഴടങ്ങി. ട്യൂമർ ആണെന്ന് തിരിച്ചറിഞ്ഞശേഷമാണ് അന്ന എഴുത്തിലേക്ക് കടന്നത്. മൈ ഹെഡ് ഫേസ്‌ബുക്ക് വാൾ എന്ന ബ്ലോഗിലൂടെ അവർ ആരാധകരുമായി സംവദിച്ചു. 2015 ജനുവരിയിലാണ് അന്നയുടെ രോഗം തിരിച്ചറിഞ്ഞത്. തനിക്ക് പരമാവധി അനുവദിച്ചിട്ടുള്ളത് മൂന്നുവർഷം മാത്രമാണെന്നും അവർ ബ്ലോഗിൽ എഴുതിയിരുന്നു. ഓരോ ദിവസത്തെയും അനുഭവമായിരുന്നു അന്നയുടെ ബ്ലോഗിൽ ഉണ്ടായിരുന്നത്. ജൂലൈ എട്ടിനെഴുതിയ ബ്ലോഗിൽ ആൻഡിയുടെ
ഒരുവർഷത്തിലേറെയായി അപൂർവമായ ബ്രെയിൻ ട്യൂമറിന് ചികിത്സ തേടുകയായിരുന്നു അന്ന സ്വാബി. രോഗിയാണെന്ന് തിരിച്ചറിഞ്ഞശേഷം ബ്ലോഗെഴുത്തിലൂടെ ഒട്ടേറെ ആരാധകരെ സൃഷ്ടിച്ച അന്ന ഒടുവിൽ മരണത്തിന് കീഴടങ്ങി. അതും ഒരുവർഷമായി പ്രണയത്തിലായിരുന്ന ആൻഡി ബെല്ലുമായുള്ള വിവാഹത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ.
ഡുറമിലെ ന്യൂട്ടൺ അയ്ക്ലിഫിലാണ് അന്ന ജീവിച്ചിരുന്നത്. അന്നയുടെ അസുഖം മൂർഛിച്ചതിനെ തുടർന്ന് വിവാഹം മാറ്റിവച്ചുവെങ്കിലും ആൻഡിയുടെ കാത്തിരിപ്പ് വിഫലമായി. ആൻഡിയുമായുള്ള സ്വപ്‌ന വിവാഹത്തിന് കാത്തുനിൽക്കാതെ, കുടുംബവീട്ടിൽവച്ചുതന്നെ അന്ന മരണത്തിന് കീഴടങ്ങി.
ട്യൂമർ ആണെന്ന് തിരിച്ചറിഞ്ഞശേഷമാണ് അന്ന എഴുത്തിലേക്ക് കടന്നത്. മൈ ഹെഡ് ഫേസ്‌ബുക്ക് വാൾ എന്ന ബ്ലോഗിലൂടെ അവർ ആരാധകരുമായി സംവദിച്ചു. 2015 ജനുവരിയിലാണ് അന്നയുടെ രോഗം തിരിച്ചറിഞ്ഞത്. തനിക്ക് പരമാവധി അനുവദിച്ചിട്ടുള്ളത് മൂന്നുവർഷം മാത്രമാണെന്നും അവർ ബ്ലോഗിൽ എഴുതിയിരുന്നു.
ഓരോ ദിവസത്തെയും അനുഭവമായിരുന്നു അന്നയുടെ ബ്ലോഗിൽ ഉണ്ടായിരുന്നത്. ജൂലൈ എട്ടിനെഴുതിയ ബ്ലോഗിൽ ആൻഡിയുടെ ഭാര്യയാകുന്ന ദിവസം കാത്തിരിക്കുകയാണെന്ന് അന്ന എഴുതിയിരുന്നു. ബന്ധുക്കൾ അന്നയുടെ മരണവും ബ്ലോഗിലൂടെയാണ് ലോകത്തെ അറിയിച്ചത്.
ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഇക്കാലയളവിൽ അന്ന വ്യാപൃതയായിരുന്നു. ബ്രെയിൻ ട്യൂമർ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമായുള്ള പരിപാടികൾക്കായി അന്ന സ്ഥാപിച്ച ജീവകാരുണ്യ സംഘടന 50000 പൗണ്ടിലേറെ സമാഹരിച്ചു. അന്നയുടെ മരണവാർത്ത പുറത്തുവന്നശേഷവും ഈ സംഘടനയുടെ അക്കൗണ്ടിലേക്ക് സംഭാവനകൾ ഒഴുകിയെത്തുകയാണ്.