- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗത്ത് ആഫ്രിക്കയിലെ പഠനം; സ്വകാര്യ എയൽലൈൻസിൽ പൈലറ്റ്; അഭിനയത്തിനിടെ കൂട്ടുകാരിയെ കിട്ടി; ഒരു തരി സ്വർണം പോലും ഇല്ലാതെ മിന്നുകെട്ട് നടന്നത് യാക്കര സെന്റ്മേരീസ് ചർച്ചിൽ; വിവാഹം ലളിതമാക്കിയത് ബോബി പപ്പയുടെ പിന്തുണ; ബോബി ചെമ്മണ്ണൂരിന്റെ മരുമകൻ കല്യാണക്കഥ പറയുമ്പോൾ
പാലക്കാട്: പ്രമുഖ സ്വർണ്ണ വ്യാപാരി ബോബി ചെമ്മണ്ണൂരിന്റെ മകൾ അന്ന ബോബിയെ വിവാഹം കഴിച്ചത് നടനും പൈലറ്റുമായ പാലക്കാട് പുല്ലുവനയിൽ സാം സിബിനാണ്. ഇരുവരും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നു. പിന്നീട് വീട്ടുകാരുടെ സമ്മത പ്രകാരം വിവാഹം കഴിക്കുകയായിരുന്നു.
യാക്കര സെന്റ്മേരീസ് ചർച്ചിൽ വച്ച് ജൂലൈ 12 നായിരുന്നു വിവാഹം. വളരെ ചുരുക്കം പേർ മാത്രം അറിഞ്ഞ വിവാഹം കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയ വഴി പുറം ലോകമറിഞ്ഞത്. സാം സിബി സൗത്ത് ആഫ്രിക്കയിൽ പൈലറ്റ് പഠനം പൂർത്തിയാക്കി സ്വകാര്യ എയൽലൈൻസിൽ ജോലി ചെയ്ത് വരികിയായിരുന്നു. 2018 ലാണ് ഇന്ത്യയിൽ പരീക്ഷ എഴുതാനായി നാട്ടിലേക്കെത്തിയത്.
ഈ സമയം ക്യൂൻസ് എന്ന സിനിമയിലേക്കുള്ള ഓഡിഷൻ നടക്കുകയായിരുന്നു. ഇതിൽ പങ്കെടുക്കുകയും സിനിമയിലെ ജിമ്മൻ എന്ന കഥാപാത്രമായി വേഷവും ലഭിച്ചു. പിന്നീട് 2019ൽ ഓർമ്മയിൽ ഒരു ശിശിരം എന്ന സിനിമയിലും പ്രധാന കഥാപാത്രമായി അഭിയിച്ചു. ഇതോടെ സിനിമയിൽ തന്നെ തുടരാൻ മോഹം ഉടലെടുത്തു, അടുത്തതായി എബ്രഹാമിന്റെ സന്തതികൾ എന്ന സിനിമയിലും അവസരം കിട്ടി. പിന്നെയും കുറച്ചു സിനിമകളിൽ കൂടി അവസരം ലഭിക്കുകയും ചെയ്തു.
ഇപ്പോൾ തെർമ കഫേ എന്ന ആർട്ട് മൂവി പൂർത്തിയാക്കി റിലീസിനായി കാത്തിരിക്കുകയാണ്. പുതിയൊരു ചിത്രത്തിലെ പ്രധാന വേഷം ചെയ്യാനുള്ള ഒരുക്കത്തിലുമാണ് സാം ഇപ്പോൾ. സിനിമ രംഗത്തേക്കുള്ള കടന്നു വരവിനിടെയാണ് അന്നയുമായി സാം പരിചയത്തിലാകുന്നത്. എ.ബി.എ കഴിഞ്ഞ അന്ന ബോബി ഇപ്പോൾ ഫാഷൻ ഡിസൈനിങ് പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. കോവിഡ് മൂലം പഠനം പാതിവഴിയിൽ നിലച്ചു പോയി. ഇതിനിടയിലാണ് വിവാഹം വീട്ടുകാർ തീരുമാനിച്ചത്.
ലളിതമായ രീതിയിലായിരുന്നു ചടങ്ങുകൾ. ഏറ്റവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിനായി പങ്കെടുത്തത്. സ്വർണ്ണ വ്യാപാരി ബോബി ചെചമ്മണ്ണൂർ മകൾക്ക് ഒരു തരി സ്വർണം പോലും ധരിപ്പിക്കാതെ വിവാഹം നടത്തിയത് വലിയ ജന ശ്രദ്ധനേടി. ഇത് വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയും ചെയ്തു. എന്ത് കാര്യവും തന്റെ ഫെയ്സ് ബുക്ക് അക്കൗണ്ടിലൂടെ പങ്കുവയ്ക്കുന്ന ബോബി പക്ഷേ വിവാഹ കാര്യം അറിയിച്ചിരുന്നില്ല എന്ന പരിഭവമാണ് ആരാധകർക്കുള്ളത്.
എയറോ പ്ലെയിൻ പൈലറ്റായ സാം സിബി സിനിമ പാഷനാക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. കുറച്ചു ടെലിഫിലിമുകളും പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. എങ്കിലും പൈലറ്റുമാർക്കുള്ള ഇന്ത്യയിലെ പരീക്ഷ എഴുതും. നിലവിൽ പാലക്കാട് ടൗണിൽ തന്നെയാണ് താമസം. സ്മിത സഹോദരിയാണ്. പിതാവ് ഫിലിപ്പോസ് സർക്കാർ കോൺട്രാക്ടറായിരുന്നു. സ്ത്രീധനത്തിനെതിരെ പോരാടാൻ ശ്രമിക്കുന്ന ഒരു വ്യക്തിയാണ് താനെന്നും സ്ത്രീധനം ആഗ്രഹിക്കുന്നില്ല എന്നും സാം മറുനാടനോട് പറഞ്ഞു.
വിവാഹം വളരെ ലളിതമായി നടത്തണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ബോബി പപ്പയും എതിർപ്പ് പറഞ്ഞില്ല. പുതിയ ചിത്രങ്ങളിൽ അഭിനയിക്കാനുള്ള തയ്യാറെടുപ്പുകളാണ് വിവാഹത്തിനിടയിലെ മറ്റു സന്തോഷം എന്നും സാം സിബി പറഞ്ഞു.