- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദ പീപ്പിൾ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഡ്യവുമായി കർഷക സംഘടനകൾ രംഗത്ത്; അണ്ണാഹസാരെ 27 ന് കോട്ടയത്ത്
കണ്ണൂർ: മലബാർ മേഖലയിലെ കർഷകപ്രക്ഷോഭങ്ങൾക്കും, നാളെ കണ്ണൂർ കളക്‌ട്രേറ്റിലേയ്ക്കു നടക്കുന്ന കാർഷിക മാർച്ചിനും ഐക്യദാർഡ്യവുമായി മദ്ധ്യ-തെക്കൻ കേരളത്തിൽ കർഷക ഐക്യവേദിയായ ദ പീപ്പിളിൽ അംഗങ്ങളായ കർഷകസംഘടനകൾ രംഗത്ത്. ഇൻഫാം ദേശീയ സമിതിയോടൊപ്പം ഹൈറേഞ്ചു സംരക്ഷണസമിതി (ഇടുക്കി), പശ്ചിമഘട്ട ജനസംരക്ഷണ സമിതി (കോഴിക്കോട്), കുട്ടനാട് വികസന സമ
കണ്ണൂർ: മലബാർ മേഖലയിലെ കർഷകപ്രക്ഷോഭങ്ങൾക്കും, നാളെ കണ്ണൂർ കളക്‌ട്രേറ്റിലേയ്ക്കു നടക്കുന്ന കാർഷിക മാർച്ചിനും ഐക്യദാർഡ്യവുമായി മദ്ധ്യ-തെക്കൻ കേരളത്തിൽ കർഷക ഐക്യവേദിയായ ദ പീപ്പിളിൽ അംഗങ്ങളായ കർഷകസംഘടനകൾ രംഗത്ത്. ഇൻഫാം ദേശീയ സമിതിയോടൊപ്പം ഹൈറേഞ്ചു സംരക്ഷണസമിതി (ഇടുക്കി), പശ്ചിമഘട്ട ജനസംരക്ഷണ സമിതി (കോഴിക്കോട്), കുട്ടനാട് വികസന സമിതി (ആലപ്പുഴ), കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ (തിരുവനന്തപുരം), ദേശീയ കർഷക സമാജം (പാലക്കാട്), സനാതനം കർഷക സമിതി (കൊല്ലം), കർഷക വേദി (കോട്ടയം), വെസ്റ്റേൺ ഗാട്ട് പീപ്പിൾസ് പ്രൊട്ടക്ഷൻ കൗൺസിൽ (മലപ്പുറം), പരിയാരം കർഷക സമിതി (തൃശ്ശൂർ), ദേശീയ കർഷക സമിതി, തീരദേശ പ്രസ്ഥാനമായ കടൽ (ആലപ്പുഴ), കാഞ്ഞിരപ്പുഴ മലയോര സംരക്ഷണ സമിതി, കേര കർഷകസംഘം (എറണാകുളം), സംസ്ഥാന ഇഎഫ്എൽ പീഡിത കൂട്ടായ്മ (നിലമ്പൂർ), റബർ കർഷക സംരക്ഷണ സമിതി, അഗ്രികൾച്ചർ ഫോറം, സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ, സെന്റർ ഫോർ ഫാർമേഴ്‌സ് ഗൈഡൻസ് ആൻഡ് റിസർച്ച്, ഫാർമേഴ്‌സ് ക്ലബ്ബ് അസോസിയേഷൻ എന്നീ കർഷക പ്രസ്ഥാനങ്ങളുൾപ്പെടെ 32 പ്രമുഖ കർഷക സംഘടനകളാണ് മദ്ധ്യ-തെക്കൻ കേരളത്തിൽ ദ പീപ്പിളിൽ അംഗങ്ങളായിട്ടുള്ളത്.
നാളത്തെ കണ്ണൂരിലെ കളക്‌ട്രേറ്റ് മാർച്ചിന് തുടർച്ചയായി 22 ന് കുട്ടനാട്ടിൽ നെൽകർഷക സമ്മേളനം നടക്കും. 27 ന് രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ കോട്ടയം പൊലീസ് സ്റ്റേഷൻ ഗ്രൗണ്ടിൽ 10000 കർഷകർ പങ്കെടുക്കുന്ന ഉപവാസ സമരത്തിൽ അണ്ണാ ഹസാരെ പങ്കെടുക്കുമെന്നും മലനാട്, ഇടനാട്, തീരദേശ മേഖലകളിലെ രാഷ്ട്രീയേതര കർഷകമുന്നേറ്റം വരും നാളുകളിൽ ജനകീയ പ്രക്ഷോഭമായി മാറുമെന്നും ദ പീപ്പിൾ കോർഡിനേറ്റർ ഷെവലിയർ അഡ്വ. വിസി സെബാസ്റ്റ്യൻ അറിയിച്ചു.