ലയാള ടെലിവിഷൻ ചാനലിലൂടെ എത്തി മലയാളത്തിന്റെ സൂപ്പർ താരം മമ്മൂട്ടിയുടെ നായികയായി മലയാള സിനിമയിലേക്ക് ചുവടുവച്ച നടി ജ്യുവൽ മേരി തമിഴിലേക്കും ചേക്കെറുന്നു. സംഗീത സംവിധായകനും നടനുമായ വിജയ് ആന്റണി നായകനാകുന്ന അണ്ണാദുരൈ എന്ന ചിത്രത്തിലൂടെയാണ് ജ്യുവൽ തമിഴിലെത്തുക. ചിത്രം ഡിസംബറിൽ റിലീസിനൊരുങ്ങുവെ അടുത്തിടെ പുറത്ത് വന്ന ചിത്രത്തിന്റെ ട്രെയിലർ ശ്രദ്ധേയമാവുകയാണ്.

ക്രൈം തില്ലർ സ്വഭാവമാണ് ചിത്രത്തിനെന്നാണ് ട്രെയിലർ നല്കുന്ന സൂചന.മലയാളത്തിൽ പത്തേമാരി, ഉട്യോപ്യയിലെ രാജാവ് എന്നീ മമ്മൂട്ടി ചിത്രങ്ങളിലും, ധ്യാൻ ശ്രീനിവാസനൊപ്പം ഒരേ മുഖത്തിലും മികച്ച കഥാപാത്രത്തെ അവതരിപ്പിച്ച നടി തമിഴിലും ശ്രദ്ധേയമായ വേഷമാണ് ചെയ്യുന്നത്.ചിത്ര എന്ന പേരിൽ ഗ്രാമീണ കഥാപാത്രത്തെയാണ് ജ്യുവൽ അവതരിപ്പിക്കുക.

കേരളക്കരയിൽ നിന്നും കോളിവുഡിലേക്ക് ചുവടുവച്ച നായികമാർക്കൊപ്പം എത്തിയ ജൂവൽ ആദ്യ തമിഴ് ചിത്രത്തിനെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഒപ്പം മലയാളത്തിലും മികച്ച കഥാപാത്രങ്ങളുടെ ഭാഗമാവാനും നടി തയ്യാറെടുക്കുകയാണ്. തമിഴ് ചിത്രത്തിന് ശേഷം മലയാളത്തിൽ രഞ്ജിത്ത് ചിത്രത്തിൽ ഒരു കഥാപാത്രമായി ജ്യുവൽ എത്തും.. രഞ്ജിത്ത് ചിത്രത്തിൽ മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജ് ആണ് നായകൻ. കൂടാതെ മമ്മൂട്ടിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് സൂചന.