- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടുകാരറിഞ്ഞില്ല, അമ്പലക്കമ്മറ്റിയറിഞ്ഞില്ല, അന്നപൂർണ്ണേശ്വരിയറിഞ്ഞില്ല... എന്നിട്ടും പോസ്റ്റർ വൈറലായി; എഫ് ബീടെയൊരു ശക്തിയേ..! ഉത്സവം നടത്തുന്നത് ക്രിസ്ത്യാനികൾ അടക്കമുള്ള ഏഴു കരകളിലെ വിശ്വാസികൾ; ഒരു കോടിയോളം ചെലവിൽ നവീകരിച്ചതും മതേതരത്വത്തിന്റെ കരുത്തിൽ; മൈനാപ്പള്ളിൽ അന്നപൂർണേശ്വരി ക്ഷേത്രത്തിനെതിരെ പറയരേയും പുലയരേയും കയറ്റില്ലെന്ന് സോഷ്യൽ മീഡിയിയൽ നടക്കുന്നത് വ്യാജ പ്രചരണം; നിയമ നടപടിക്ക് ക്ഷേത്രസമിതി
അടൂർ: അടൂരിനും പന്തളത്തിനും ഇടയ്ക്കുള്ള സ്ഥലമാണ് പെരുംപുളിക്കൽ. അവിടെയാണ് മൈനാപ്പള്ളിൽ ശ്രീ അന്നപൂർണേശ്വരി ക്ഷേത്രം. ഈ ക്ഷേത്രത്തിനെതിരെ പ്രചരണം സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ക്ഷേത്ര സംബന്ധമായ സേവനങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും കുറവർ, പറയർ, പുലയർ, മറ്റ് പിന്നോക്ക വിഭാഗത്തിൽപ്പെട്ട ആളുകളെ ആവശ്യമില്ലെന്ന് ദേവീനാമത്തിൽ തര്യപ്പെടുത്തിക്കൊള്ളുന്നുവെന്ന ഹിന്ദു കരയോഗ സേവാസമിതിയുടെ പേരിലുള്ള കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്. മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞാൽ, കേരളത്തിൽ നിന്ന് ഓടിച്ചു വിട്ടതൊക്കെ ഒളിച്ചും പാത്തും തിരിച്ച് വരുന്നുണ്ട്..എന്ന തലക്കെട്ടിലാണ് ഈ കുറിച്ച് പ്രചരിച്ചത്. ഇതോടെ തൊട്ടുകൂടായ്മയിൽ വീണ്ടും ചർച്ചയായി. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ സാധുത വീണ്ടും ചർച്ചായാക്കി. അതിനിടെയാണ് ഊരു പേരുമില്ലാത്ത പോസ്റ്ററിനെതിരെ നിലപാട് വിശദീകരിച്ച് മൈനാപ്പള്ളിൽ ക്ഷേത്ര കമ്മിറ്റി രംഗത്ത് വന്നത്. പോസ്റ്ററിൽ പറയുംപോലെ ഇവിടെ ആർക്കും വിവേചനമില്ല. എല്ലാവരും ചേർന്നാണ് ക്ഷേത്രകാര്യങ്ങളും ഉത്സവവും നടത്തുന്നത്.
അടൂർ: അടൂരിനും പന്തളത്തിനും ഇടയ്ക്കുള്ള സ്ഥലമാണ് പെരുംപുളിക്കൽ. അവിടെയാണ് മൈനാപ്പള്ളിൽ ശ്രീ അന്നപൂർണേശ്വരി ക്ഷേത്രം. ഈ ക്ഷേത്രത്തിനെതിരെ പ്രചരണം സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.
ക്ഷേത്ര സംബന്ധമായ സേവനങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും കുറവർ, പറയർ, പുലയർ, മറ്റ് പിന്നോക്ക വിഭാഗത്തിൽപ്പെട്ട ആളുകളെ ആവശ്യമില്ലെന്ന് ദേവീനാമത്തിൽ തര്യപ്പെടുത്തിക്കൊള്ളുന്നുവെന്ന ഹിന്ദു കരയോഗ സേവാസമിതിയുടെ പേരിലുള്ള കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്. മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞാൽ, കേരളത്തിൽ നിന്ന് ഓടിച്ചു വിട്ടതൊക്കെ ഒളിച്ചും പാത്തും തിരിച്ച് വരുന്നുണ്ട്..എന്ന തലക്കെട്ടിലാണ് ഈ കുറിച്ച് പ്രചരിച്ചത്. ഇതോടെ തൊട്ടുകൂടായ്മയിൽ വീണ്ടും ചർച്ചയായി. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ സാധുത വീണ്ടും ചർച്ചായാക്കി. അതിനിടെയാണ് ഊരു പേരുമില്ലാത്ത പോസ്റ്ററിനെതിരെ നിലപാട് വിശദീകരിച്ച് മൈനാപ്പള്ളിൽ ക്ഷേത്ര കമ്മിറ്റി രംഗത്ത് വന്നത്.
പോസ്റ്ററിൽ പറയുംപോലെ ഇവിടെ ആർക്കും വിവേചനമില്ല. എല്ലാവരും ചേർന്നാണ് ക്ഷേത്രകാര്യങ്ങളും ഉത്സവവും നടത്തുന്നത്. പിന്നാക്ക വിഭാഗത്തിൽ പെട്ട ബാലൻ ആയിരുന്നു അടുത്തകാലം വരെ ക്ഷേത്ര കമ്മിറ്റി ട്രഷറർ. കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് ജാതി നോക്കിയല്ല. ആരാണ് പോസ്റ്ററിന് പിന്നിൽ എന്നറിയില്ല. ക്ഷേത്രം എല്ലാ വിശ്വാസികൾക്കും തുറന്നിട്ടിരിക്കുകയാണ്. ക്രൈസ്തവ വിശ്വാസികൾ അടക്കം താമസിക്കുന്ന ഏഴു കരകളാണ് ഉത്സവം നടത്തുന്നത്. ഒരു കോടിയോളം രൂപ ചെലവിൽ അടുത്തകാലത്താണ് ക്ഷേത്രം നവീകരിച്ചത്-ക്ഷേത്ര കമ്മറ്റി പറയുന്നു.
ഈ വളർച്ചയിൽ അസൂയയുള്ളവരാകാം പോസ്റ്ററിനു പിന്നിലെന്ന് ക്ഷേത്രം മാനേജർ രാജശേഖരക്കുറുപ്പ് വിശദീകരിക്കുന്നു. പോസ്റ്ററിൽ പറയും പോലെ ഹിന്ദു കരയോഗ സേവാസമിതി പെരുംപുളിക്കലിൽ ഇല്ലെന്നും അദ്ദേഹം പറയുന്നു. നിലവിലെ ക്ഷേത്ര കമ്മിറ്റിയുടെ കാലാവധി ഈ മാസം അവസാനിക്കും.
ഇവിടുള്ള നാട്ടുകാർക്കും കുറിപ്പിൽ പ്രത്യക്ഷപ്പെട്ട ഹിന്ദു കരയോഗ സേവാസമിതിയെ കുറിച്ച് അറിയില്ല. അന്നപൂർണേശ്വരീ ക്ഷേത്രത്തിൽ തൊട്ടുകൂടായ്മയും തീണ്ടലും ഇല്ലെന്ന് നാട്ടുകാരും പറയുന്നു. ഇതോടെ ക്ഷേത്രത്തിനെതിരെ വ്യാജ പ്രചരണമാണ് നടക്കുന്നതെന്ന് വ്യക്തമായി. ഇതിനെതിരെ ക്ഷേത്ര ഭരണ സമിതി പൊലീസിനേയും സമീപിച്ചേക്കും.
അതിനിടെ ഈ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങൾ നിറയുകയാണ്. രാവിലെ കിട്ടിയത് മൈനാപ്പള്ളിൽ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തെയാണ്. ഏതോ സാമദ്രോഹി നാറ്റിക്കാൻ പടച്ചുണ്ടാക്കിയ പോസ്റ്റർ. പുലയനും പറയനും കുറവനും മറ്റു പിന്നോക്ക വിഭാഗങ്ങളും അവിടെ വേണ്ടത്രേ.. നാട്ടുകാരറിഞ്ഞില്ല, അമ്പലക്കമ്മറ്റിയറിഞ്ഞില്ല, അന്നപൂർണ്ണേശ്വരിയറിഞ്ഞില്ല... എന്നിട്ടും പോസ്റ്റർ വൈറലായി, എഫ് ബീടെയൊരു ശക്തിയേ...-ഇതാണ് ശ്രദ്ധേയമായൊരു കുറിപ്പ്. അമ്പലകമ്മറ്റികാർക്ക് ഈ നോട്ടീസിനെപറ്റി ഒന്നും അറിയില്ല , അമ്പലപരിസരത്തെങ്ങും ഈ നോട്ടീസ് പതിച്ചിട്ടുമില്ല ... ഏതോ ഡിറ്റിപിസെന്ററിൽവച്ച് ഡിറ്റിപി എടുത്ത് അവിടെവച്ചുതന്നെ ഫോട്ടോഎടുത്ത് പ്രചരിപ്പിച്ചിരിക്കുന്ന ഒരു നോട്ടീസ് ആണിത്.. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് മാത്രമല്ല ലക്ഷ്യമെന്ന് കൂടി മറ്റൊരാൾ കുറിക്കുന്നു.
ക്ഷേത്ര ഉത്സവത്തിനിടെ ചില പ്രശ്‌നങ്ങൾ നടന്നുവെന്ന സൂചനയും സോഷ്യൽ മീഡിയയിൽ ചിലർ പങ്കുവയ്ക്കുന്നു. രണ്ടാഴ്‌ച്ചമുന്നേ ഈ ക്ഷേത്രത്തിൽ ഉത്സവം നടന്നപ്പോൾ ഒരുകൂട്ടം കമ്മ്യൂണിസ്റ്റ് പ്രവർത്തകർ സിപിഎമ്മിന്റേയും ഡിവൈഎഫ്‌ഐയുടെയും കൊടിതോരണങ്ങൾ കെട്ടി ഒരു ഇരട്ടകാളയെ(കെട്ടുകാഴ്‌ച്ച) ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുകയും കമ്മറ്റിക്കാർ അതുതടഞ്ഞതിന്റെ ഭാഗമായി വലിയരീതിയിൽ സംഘർഷം നടക്കുകയും ഉത്സവത്തിന്റെ നല്ലരീതിയിലുള്ള നടത്തിപ്പിന് അത് തടസ്സമാകുകയും ചെയ്തു ..
ഈ സംഭവത്തോടെ നാട്ടുകാർമുഴുവനും കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെയും പ്രാദേശികനേതാക്കൾക്കെതിരയും തിരിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ വിഷയം തിരിച്ചുവിടാനും ദളിത് സമൂഹങ്ങളുടെ സഹായത്തോടെ അമ്പലത്തിന്റെ അധികാരം പടിച്ചെടുക്കാനും വേണ്ടിയാണ് ഈ നാറിയചെറ്റത്തരം കാണിച്ചതെന്ന് എല്ലാനാട്ടുകാർക്കും മനസ്സിലായി ..-ഇങ്ങനെയാണ് മറ്റൊരു കുറിപ്പ്.