- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഒരു അമേരിക്കൻ മലയാളി കുടുബ പശ്ചാത്തലത്തിൽ ഒരുക്കിയ 'അന്നൊരുനാൾ' പ്രവാസി ചാനലിൽ ഞായറാഴ്ച
ന്യൂയോർക്ക്: ജീവിതത്തിന്റെ വഴിത്താരയിൽ ഒരിക്കൽ എങ്കില്ലും ഈശ്വര സ്പർശം അറിയാത്തവരായി ആരാണ് ഉള്ളത്? നമ്മളെ ആ അദൃശ്യ ശക്തിയിലേക്ക് അടുപ്പിക്കുന്ന ഈ തരത്തിൽ ഉള്ള ഒരു സന്ദർഭം ആണ് 'അന്നൊരുനാൾ, എന്ന ഹ്രസ്വ ചിത്രത്തിന്റെ ഇതിവൃത്തം. ഒരു അമേരിക്കൻ മലയാളി കുടുബ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രം നമ്മുടെ യുവതി യുവാക്കൾക്ക് ഒരു മാർഗ്ഗ രേഖ കൂ
ന്യൂയോർക്ക്: ജീവിതത്തിന്റെ വഴിത്താരയിൽ ഒരിക്കൽ എങ്കില്ലും ഈശ്വര സ്പർശം അറിയാത്തവരായി ആരാണ് ഉള്ളത്? നമ്മളെ ആ അദൃശ്യ ശക്തിയിലേക്ക് അടുപ്പിക്കുന്ന ഈ തരത്തിൽ ഉള്ള ഒരു സന്ദർഭം ആണ് 'അന്നൊരുനാൾ, എന്ന ഹ്രസ്വ ചിത്രത്തിന്റെ ഇതിവൃത്തം. ഒരു അമേരിക്കൻ മലയാളി കുടുബ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രം നമ്മുടെ യുവതി യുവാക്കൾക്ക് ഒരു മാർഗ്ഗ രേഖ കൂടി ആണ്.
പ്രവാസികളുടെ സ്വന്തം ചാനൽ നവംബർ 15 നു ഞായറാഴ്ച 6 മണിക്ക് ഈ ചിത്രം ലോകമെമ്പാടുമുള്ള പ്രവാസി മലയാളികൾക്കായി പ്രക്ഷേപണം ചെയ്യുന്നു.
മഴവിൽ FM No.1 റേഡിയോ സ്‌റ്റേഷനും നവതിമിത്ര നാടക സമിതിയും കൈ കോർത്ത് നിർമ്മിച്ച ഈ ചിത്രം കഥ എഴുതി സംവിധാനം ചെയ്തത് മഴവിൽ ഡയറക്ടർ ആയ നിശാന്ത് നായർ ആണ്. നിശാന്തിന്റെ രണ്ടാമത്തെ ചിത്രം ആണ് ഇത്. ഇതിന് മുമ്പ് ചിത്രീകരിച്ച 'പോക്ക്' എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജോജോ കൊട്ടാരക്കര സഹ സംവിധാനം നിർവഹിച്ചു. ഷാജി എഡവേര്ഡ്, ജയന്തി കുമാർ, ആഞ്ചെല ഗോറാഫി ,ജോസ് എബ്രഹാം, ജേംസൺ കുര്യാക്കോസ്, കിരൺ ചന്ദ്രഹാസ, ബെയിസിൽ വർഗീസ്, അലക്‌സാണ്ടർ വലിയവീടൻ, മിനിമോൾ സന്തോഷ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രവി നായരുടെ വരികൾക്ക് പ്രേംജി, K ഭാസി ഈണം നല്കിയ ഗാനം ശാലിനി മധു മനോഹരം ആയി ആലപിച്ചിരിക്കുന്നു.



