- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫൊക്കാനയുടെ ഈ വർഷത്തെ ജനറൽ ബോഡി മീറ്റിങ് 24ന്
ന്യൂയോർക്ക് : നോർത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ഈ വർഷത്തെ ജനറൽ ബോഡി മീറ്റിങ് 2015 ഒക്ടോബർ 24നു രാവിലെ 10 മുതൽ ന്യൂജഴ്സിയിലെ എഡിസൺനിലുള്ള ഷാനവാസ് ബഖ്വറ്റ് ഹാളിൽ കൂടുന്നുതാണ് . ഫൊക്കാനയുടെ പ്രവർത്തനങ്ങൾ അമേരിക്കയിൽ മാത്രമല്ല കേരളത്തിലും വളരെ ഭംഗിയായി നടന്നു വരുന്നു എന്നതു എല്ലാ അമേരിക്കൻ മലയാളികൾക്ക്
ന്യൂയോർക്ക് : നോർത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ഈ വർഷത്തെ ജനറൽ ബോഡി മീറ്റിങ് 2015 ഒക്ടോബർ 24നു രാവിലെ 10 മുതൽ ന്യൂജഴ്സിയിലെ എഡിസൺനിലുള്ള ഷാനവാസ് ബഖ്വറ്റ് ഹാളിൽ കൂടുന്നുതാണ് . ഫൊക്കാനയുടെ പ്രവർത്തനങ്ങൾ അമേരിക്കയിൽ മാത്രമല്ല കേരളത്തിലും വളരെ ഭംഗിയായി നടന്നു വരുന്നു എന്നതു എല്ലാ അമേരിക്കൻ മലയാളികൾക്ക് അഭിമാനിക്കാനുള്ള വസ്‌തുതയാണ്. പ്രസ്തുത മീറ്റിങ്ങിൽ എല്ലാ അംഗ സംഘടനകളുടെ പ്രസിഡന്റുമാർ, പ്രവിയസ് പ്രസിഡന്റ്, പ്രതിനിധികൾ,ഫൊക്കാന നാഷണൽ കമ്മിറ്റി മെംബേർസ്, ട്രസ്റ്റി ബോർഡ് മെംബേർസ് തുടങ്ങിയവർ പങ്കെടുക്കുന്നതാണ്. ഈ ജനറൽ ബോഡി ഫൊക്കാനയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനോടൊപ്പം ഭാവി പരിപാടികൾക്ക് അന്തിമ രൂപംനൽകുന്നതും ആണെന്നു സെക്രട്ടറി വിനോദ് കെയാർകെ അറിയിച്ചു.
നോർത്ത് അമേരിക്കയിൽ നല്ലരീതിയിൽ പ്രവർത്തനം കാഴ്ചവയ്ക്കുന്ന മിക്ക അസോസിയേഷനുകളും ഇന്നു ഫൊക്കാനയോടൊപ്പമാണ്. അതിനുകാരണം വിഭിന്ന ജാതിമത വിശ്വാസികളായ പ്രവാസികളെ ഒന്നിച്ചു കൊണ്ടു പോകാൻ ഫൊക്കാനക്കാകുന്നു എന്നതാണ്. മത സംഘടനകളുടെ കടന്നുകയറ്റത്തിൽ ഇന്നു പല മലയാളി സംഘടനകൾക്കും മുന്നോട്ടു പോകാനാനാവുന്നില്ല എന്നത് ഒരു സത്യം ആണ്.
സംഘടനകൾ സമൂഹത്തിന്റെ അവിഭാജ്യഘടകമാണ്. ആശയ സാദൃശ്യമുള്ളവർ ഒത്തുചേർന്നാണ് സംഘടന രൂപീകരിക്കുന്നതെങ്കിലും സമൂഹത്തിലെ സമസ്യകളെ നേരിടുമ്പോൾ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. പക്ഷെ, മലയാളി സമൂഹത്തിനുവേണ്ടി അവരുടെ ഒത്തൊരുമയ്ക്കുവേണ്ടി അഭിപ്രായവ്യത്യാസങ്ങൾ മറന്ന് ഒറ്റക്കെട്ടായി മുന്നേറുണ്ടതിന്റെ പ്രസക്തി ഇന്നു വളരെ വലുതാണ്. ഈ വർഷത്തെ ജനറൽ ബോഡി മീറ്റിങ്ങിലേക്ക് എല്ലാ അംഗ സംഘടനകളുടെ ഭാരവാഹികളെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജോൺ പി. ജോൺ, സെക്രട്ടറി വിനോദ് കെയാർകെ. ട്രഷറർ ജോയി ഇട്ടൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ പോൾ കറുകപ്പള്ളിൽ, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് തുടങ്ങിയവർ അറിയിച്ചു.



