കൊച്ചി: മയക്കുമരുന്ന് കേസിൽ പിടിയിലായ മലയാളിയുടെ സൗഹൃദ വലയങ്ങളിൽ സിനിമാക്കാർ മുതൽ രാഷ്ട്രീയ പ്രമുഖന്റെ മകൾ വരെ. ബെംഗളൂരുവിൽ കഴിഞ്ഞ ദിവസം പിടിയിലായ ലഹരിമരുന്ന് കേസിലെ മുഖ്യരകണ്ണി മുഹമ്മദ്  അനൂപിനെ ചോദ്യം ചെയ്തതോടൊണ് മലാളത്തിലെ എട്ട് സംവിധായകർ ഉൾപ്പടെ തന്റെ അടുത്ത സൗഹൃദവലയത്തിലാണെന്ന് അനുപ് മൊഴിനൽകിയത്.

നയതന്ത്രബാഗേജ് വഴി സ്വർണം കടത്തിയ കെ.ടി റമീസ്, സംസ്ഥാനത്തെ ഒരു ഉന്നത രാഷ്ട്രീയ നേതാവിന്റെ മകൻ അടക്കം നിരവധി പേരാണ് അടുത്ത സൗഹൃദ പരിധിയിലുള്ളത്. അന്വേണ സംഘം ഇതോടെ കേരളത്തിലെ ബന്ധങ്ങളും തേടാൻ ഒരുങ്ങുകയാണ്. കൊച്ചി കേന്ദ്രീകരിച്ചാണ് അനൂപ് ലഹരി ഇടപാടുകൾ നടത്തിയിരുന്നത് എന്ന് തെളിഞ്ഞിട്ടുണ്ട്. സിനിമയിലെ ഉന്നതർക്ക് ലഹരികൾ എത്തിച്ച് നൽകുന്നത് ഈ ലഹരി ഡോണാണെന്ന് തെളിഞ്ഞിരിക്കുന്നത്. അടുത്ത സൗഹൃദത്തിലുള്ള എട്ട് സിനിമാ സംവിധായകരും ഇതോടെ അന്വേഷണത്തിന്റെ പരിധിയിൽ എത്തിയിരിക്കുകയാണ്.

കൊക്കെയ്ൻ, എൽഎസ്ഡി, എംഡിഎംഎ ലഹരിമരുന്നുകൾ സംസ്ഥാനത്തേക്കു കടത്തുന്നതിൽ അനൂപിന്റെ പങ്കു വലുതാണെന്ന് അന്വേഷണ സംഘം കണ്ടെത്തൽ. സ്വർണക്കടത്ത് കേസിലെ പ്രതികളുമായി അടുത്ത ബന്ധം പുലർത്തുന്ന സാഹചര്യത്തിൽ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി തെളിവുകളും ശേഖരിച്ചു കഴിഞ്ഞു. സിനിമയിൽ മയക്കുമരുന്ന് മാഫിയകൾ സജീവമാണെന്ന് അടുത്ത കാലത്ത് വലിയ ആരോപണം വന്നതിന് പിന്നാലെയാണ് ബംഹളൂരുവിൽ നിിന്നുള്ള അനൂപിന്റെ അറസ്റ്റും എത്തുന്നതും. കന്നട സിനിമാ കേന്ദ്രീകരിച്ചും ഇത്തരത്തിൽ വൻ ലഹരി റാക്കറ്റുകൾ പ്രവർത്തിക്കുന്നത് പിടിയിലായതിന് പിന്നാലെയാണ് ലഹരി സംഘത്തിന്റെ മലയാളഇ ബന്ധങ്ങളും അന്വേഷണ സംഘം തിരയുന്നത്.

കന്നട സീരിയലൽ താരം അറസ്റ്റിലായതോടയാണ് അനൂപ് മുഹമ്മദും കുടുങ്ങിയത്. കേന്ദ്ര ലഹരി വിരുദ്ധ അന്വേഷണ ഏജൻസിയായ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയാണു (എൻസിബി) കന്നഡ സീരിയൽ താരം ഡി.അനിഖ, പാലക്കാട് സ്വദേശി റിജോഷ് രവീന്ദ്രൻ എന്നിവർക്കൊപ്പം അനൂപിനെ അറസ്റ്റ് ചെയ്തത്. ഇയാൾ കൊച്ചിയിലെ വ്യാപാര സമുച്ചയം കേന്ദ്രീകരിച്ച് നടത്തിയ ബിസിനസുകൾ പൊളിഞ്ഞതോടെയാണ് ബംഗളൂരുവിലേക്ക് ചേക്കേറിയത്.

ഇവിടെ നിന്നും ലഹരി കടത്തിന്റെ ബിസിനസുമായി മുന്നോട്ട് പോയത്. മലയാളത്തിലെ ഉന്നത ബന്ധങ്ങൾ ഉപയോഗിച്ചും ഇയാൾ ലഹരി കടത്തിയിട്ടുണ്ടോ എന്നും അന്വേ.ണ സംഘം പരിശോദിക്കുന്നുണ്ട്. മലയാള സിനിമയിലെ ലഹരി ഉപയോഗങ്ങൾ സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ അന്വേഷണ പരിധിയിൽ നിൽക്കുമ്പോഴാണ് ലഹരി എത്തിച്ച് നൽകുന്ന മുഖ്യ കണ്ണികളിൽ ഒരാൾ കൂടി വലയിലായിരിക്കുന്നത്.

ബെംഗളൂരുവിലേക്കു താവളം മാറ്റാൻ അവസരം ഒരുക്കിയതും ്അനൂപിനായി പണം മുടക്കിയതും രാഷ്ട്രീയ ഉന്നതന്റെ അടുത്തബന്ധുവാണ്. ബെംഗളൂരുവിലെ നിശാപാർട്ടികൾക്കു വിലകൂടിയ ലഹരി എത്തിച്ചിരുന്നത് അനൂപും രവീന്ദ്രനും ചേർന്നാണ്. ലോക്ക് ഡൗണ് കാലത്ത് പോലും അനൂപിന് മലയാള താരങ്ങളുടെ ഫോൺ കോളുകൾ എത്തിയിരുന്നു. ഇത് ആരെല്ലാമാണ് എന്ന് ഇപ്പോൾ പരിശോധിച്ച് വരികയാണ്. മലയാളത്തിലെ സിനിമാപ്രവർത്തകരിൽ ചിലർ ലഹരി മരുന്നിനായി അനൂപിനെ ബന്ധപ്പെട്ടതിന്റെ തെളിവുകൾ എൻസിബിക്കു ലഭിച്ചിട്ടുണ്ട്. സമൂഹമാധ്യമ കൂട്ടായ്മകളിൽ അടുത്ത സുഹൃത്തുക്കൾ അനൂപിനെ 'ഡോൺ ഓഫ് ബാംഗ്ലൂർ' എന്നാണു വിശേഷിപ്പിക്കുന്നത്.

തിരുവനന്തപുരം സ്വർണക്കടത്തു കേസിലെ പ്രതി കെ.ടി.റമീസിന്റെ ഫോൺ നമ്പർ അനൂപിന്റെ ഫോൺ കോൺടാക്ട് ലിസ്റ്റിലുണ്ടെങ്കിലും കഴിഞ്ഞ 3 മാസത്തിനിടെ ഇവർ ബന്ധപ്പെട്ടതിന്റെ തെളിവില്ല. എന്നാൽ നയതന്ത്ര പാഴ്‌സലിനുള്ളിൽ കടത്തിയ സ്വർണം തിരുവനന്തപുരം വിമാനത്താവളത്തിൽ തടഞ്ഞു വച്ച ജൂൺ 30 മുതൽ അനൂപും രാഷ്ട്രീയ ഉന്നതന്റെ ബന്ധുവും പല തവണ ഫോണിൽ വിളിച്ചിട്ടുണ്ട്.

കേസിൽ അറസ്റ്റ് ഒഴിവാക്കാൻ കേരളം വിട്ട സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർ ബെംഗളൂരുവിലെത്തിയ ദിവസങ്ങളിൽ ഇവർ തമ്മിലുള്ള ഫോൺ വിളികളുടെ എണ്ണം വർധിച്ചു. സ്വർണക്കടത്തിലേക്കു ലഹരിറാക്കറ്റിന്റെ കടന്നുവരവോടെയാണു നയതന്ത്ര പാഴ്‌സൽ വഴിയുള്ള സ്വർണക്കടത്തു വിവരം കസ്റ്റംസിനു ചോർന്നു കിട്ടിയത്. ഇതേച്ചൊല്ലി ഇവർക്കിടയിലുണ്ടായ സ്പർധയാണ് അനൂപിന്റെയും കൂട്ടാളികളുടെയും ബെംഗളൂരുവിലെ അറസ്റ്റിനു വഴിയൊരുക്കിയത്.

ലഹരിമരുന്ന് ഇടപാടിൽ ചില കന്നഡ നടീനടന്മാരെയും ഗായകരെയും ചോദ്യം ചെയ്യാൻ എൻസിബി ഒരുങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ അനിഖ പ്രമുഖ തെന്നിന്ത്യൻ താരവുമായുള്ള സൗഹൃദം ഉപയോഗപ്പെടുത്തിയാണ് സിനിമാ മേഖലയുമായി അടുപ്പം സ്ഥാപിച്ചത്. 3 ഭാഷകളിൽ അഭിനയിക്കുന്ന താരത്തിന്റെ സഹപാഠിയായിരുന്നു ഇവർ.നടീനടന്മാരുടെയും ഗായകരുടെയും വസതികളിലും ഫാം ഹൗസുകളിലും സംഘം ലഹരിമരുന്ന് എത്തിച്ചിരുന്നതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. എൻസിബി ആവശ്യപ്പെട്ടാൽ അന്വേഷണത്തിൽ പങ്കാളികളാകാൻ ബെംഗളൂരു പൊലീസ് തയാറാണെന്ന് കമ്മിഷണർ കമാൽ പാന്ത് പറഞ്ഞു