- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റാർ മാജികിലൂടെ പുത്തൻ ട്രെന്റുകൾ സൃഷ്ടിച്ച് ശ്രദ്ധേയനായി; റിയാലിറ്റി ഷോ ഡയറക്ടർ അനൂപ് ജോണിന്റെ അടുത്ത ലക്ഷ്യം സിനിമ; പുതുപുത്തൻ അവതരണ ശൈലികൾ ഒരുക്കി ശ്രദ്ദ നേടി തൃശൂർ മണ്ണൂത്തിക്കാരൻ
കൊച്ചി: ചാനൽ റിയാലിറ്റി ഷോകളിൽ പുത്തൻ ഡ്രെൻഡുകൾ സൃഷ്ടിച്ച് ശ്രദ്ധേയനായ അനൂപ് ജോൺ എന്ന റിയാലിറ്റി ഷോ ഡയറക്ടർ ലക്ഷ്യം ഇനി സിനിമ. തൃശൂർ മണ്ണൂത്തി സ്വദേശിയായ അനൂപ് ജോൺ നിലവിലെ ചാനൽ റിയാലിറ്റിഷോകളിലെ ഹിറ്റായി മാറിയ ഫ്ളവേഴ്സ് ചാനലിലെ സ്റ്റാർമാജിന്റെ അമരക്കാരനാണ്. ഈ ഷോയുടെ ഡയറക്ടറായ അനൂപ് ജോൺ മലയാളികൾക്കു ഇനിയും പുതുപുത്തൻ അവതരണ ശൈലികൾ ഒരുക്കുന്നതോാെപ്പം തൻെ്ന ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലുമാണിപ്പോൾ.
മലയാളികൾക്കു സുപരിചിതരായ സിനിമാ, സീരിയൽ ഉൾപ്പെടെയുള്ള വിവിധ മേഖലകളിലുള്ളവരെ ഉൾപ്പെടുത്തി 'ടമാർ പഠാർ' എന്നപേരിൽ തുടങ്ങി 'സ്റ്റാർമാജിക്' എന്ന റിയാലിറ്റിഷോയിൽ എത്തി നിൽക്കുന്നത്. ഈ പരീക്ഷണം വമ്പൻവിജയമായതോടെ മറ്റുചാനലുകളും സമാനമായ രീതിയിൽ ഷോകൾ ആരംഭിച്ചു കഴിഞ്ഞു. നിലവിൽചെയ്തുകൊണ്ടിരുന്ന ഷോയിൽ ഇനിയും പലമാറ്റങ്ങൾ ഉടൻ പ്രതീക്ഷിക്കാമെന്നും അനൂപ് ജോൺ പറഞ്ഞു. അമൃതയിൽ ടി.വിയിൽ ഇന്റേൺഷിപ്പ് ചെയ്തുകൊണ്ടാണ് ചാനൽ മേഖലയിലേക്കു അനൂപ് കാലെടുത്ത് വെക്കുന്നത്. പിന്നീട് ഏഷ്യാനെറ്റിൽ കുറച്ച് പ്രോഗ്രാമുകൾ. ഐഡിയ സ്റ്റാർ സിംഗർ ,തകധിമി തുടങ്ങിയ ഷോകളിൽ അസോസിയേറ്റ് ആയിട്ട് വർക്ക് ചെയ്തു. മഴവിൽ മനോരമയിലാണ് ശരിക്കുമുള്ള കരിയർ തുടങ്ങിയത്. മഴവിൽ മനോരമയുടെ ലോഞ്ചിങ് ഘട്ടത്തിലൊക്കെ ഒരുവിധഎല്ലാ ഷോകളിലും ജോലിചെയ്തു. കോമഡി ഫെസ്റ്റിവൽ എന്ന ഷോയിൽ അസോസിയേറ്റ് ആയി വർക്ക് ചെയ്തു. തുടർന്ന് 'ഇവിടെ ഇങ്ങനെയാണ് ഭായ്' എന്ന ഷോ സംവിധാനം ചെയ്തു.
പിന്നീട് ഫ്ളവഴ്സിലേക്ക് മാറി. ആദ്യത്തെ ഷോ കോമഡി സൂപ്പർ നൈറ്റ് ആയിരുന്നു. സൂരജ് വെഞ്ഞാറമൂടും അശ്വതി ശ്രീകാന്തുമായിരുന്നു അവതാരകർ. ഒരുപാട് അതിഥിതാരങ്ങൾ ഈ പ്രോഗ്രാമിൽ വന്നിരുന്നു. കോമഡി സറ്റയറിലുള്ള ഷോ. അത് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് 2015 ൽ ബെസ്റ്റ് ടി.വി എന്റർടൈന്മെന്റ് കോമഡി ഷോയ്ക്ക് ഉള്ള സംസ്ഥാന അവാർഡ് ലഭിച്ചത്.
ഇപ്പോൾ ഏഴ് വർഷമായി ഫ്ളവേഴ്സിലാണ്. എട്ടുഷോകൾ ചെയ്യാൻ പറ്റി. കോമഡി സൂപ്പർ നൈറ്റ് സീസൺ ഒന്നും സീസൺ രണ്ടും ഏകദേശം പകുതിയോളവും ചെയ്തു. വിനയ് ഫോർട്ട് ആയിരുന്നു പരിപാടിയുടെ അവതാരകൻ.പിന്നീട് മലയാളി വീട്ടമ്മ എന്ന ഫാമിലി വിഭാഗത്തിലുള്ള ഷോ ചെയ്തു. 100 എപ്പിസോഡ് , വിജയിക്ക് ഒരു കോടിയുടെ ഫ്ളാറ്റ് ,ഇന്നോവ കാർ അങ്ങനെ വലിയ പ്രൈസ് മണിയുള്ള ഒരു ഷോ ആയിരുന്നു അത്. ഒരു വർഷത്തോളം ആ ഷോ ചെയ്തു.
കൂടെ 'ടമാർ പഠാർ' എന്ന ഷോ ചെറിയ ക്യാൻവാസിൽ ഒരു സീസണൽ ഷോ പോലെ പാരലൽ ആയി സ്റ്റാർട്ട് ചെയ്തു. ഒരു ഫെസ്റ്റിവൽ മൂഡിലായിരുന്നു അത്. ഓണത്തിന് 10 എപ്പിസോഡ് ഒക്കെ വെച്ച് തുടങ്ങി. അതിൽ തന്നെ നിർത്തണം എന്ന് കരുതി തുടങ്ങിയ ഷോ ആയിരുന്നു അത്. പക്ഷെ അത് പെട്ടെന്ന് ജനം സ്വീകരിച്ചു. ആ സമയത്തെ ഓണം ഷോകളിൽ ഏറ്റവും മികച്ചത് ഈ ഷോ ആയിരുന്നു. അതുകൊണ്ട് തന്നെ ആ ഷോ തുടരാൻ നിർബന്ധിതമായി. ഇതേസമയം പാരലൽ ആയി 'മലയാളി വീട്ടമ്മ' എന്ന ഷോയും നടക്കുന്നുണ്ട്. മലയാളി വീട്ടമ്മയുടെ ഫിനാലയ്ക്ക് ശേഷമാണ് ടമാർ പഠാർ കൂടുതൽ ശ്രദ്ധിച്ചതെന്നും അനൂപ് ജോൺ പറയുന്നു.
ടമാർ പഠാർ മാത്രമായിത്തന്നെ 190 എപ്പിസോഡുകൾ ചെയ്തു.പിന്നീട് ഷോ വലിയ ക്യാൻവാസിൽ ചെയ്യാൻ തുടങ്ങി. ആ സമയത്ത് ഇങ്ങനെയൊരു ഷോ മലയാളത്തിൽ ആദ്യമായിരുന്നു. പിന്നീട് അതിന്റെ പല ഡീവിയേഷനും വന്നു. ഇതിന്റെ തന്നെ ഒരു ഇമ്പ്രൂവൈസ്ഡ് ആയിട്ടുള്ള ഷോ ആയാണ് സ്റ്റാർ മാജിക്ക് തുടങ്ങിയത്. കുറച്ചു കൂടി നല്ല ഫോർമാറ്റിൽ ഒന്നൂടെ പോളിഷ് ചെയ്ത് രൂപപ്പെടുത്തിയതാണിത്. ഒരുപാട് ഗെസ്റ്റുകൾ വന്നു. ഇതിനോടകം തന്നെ 450 എപ്പിസോഡിൽ എത്തി നിൽക്കുകയാണ്. 500 ലേക്ക് എത്താൻ പോകുന്നു. ഒരുപാട് ആർട്ടിസ്റ്റുകൾ ഇതുവരെ വന്നുപോയി. ഇനിയും ആളുകൾ വരാനിരിക്കുന്നു. ഇതിൽ എടുത്തു പറയേണ്ടത് രണ്ടു വർഷം മുന്നത്തെ ഓണം ഷോയിൽ കുഞ്ചാക്കോ ബോബൻ വന്നതും, കഴിഞ്ഞ ഓണത്തിന് ജയസൂര്യ വന്നതുമാണ്. ഈ രണ്ടുവർഷത്തേയും ബെസ്റ് ആൻഡ് നമ്പർ വൺ ഓണം ഷോ സ്റ്റാർ മാജിക്ക് ആയിരുന്നു. അത്രയ്ക്കും പ്രൗഡ് ആയ സമയമായിരുന്നു അത്.
കലാഭവൻ മണി പുരസ്കാരം ഉൾപ്പെടെ ഒരുപാട് അവാർഡുകൾ ഇതിനോടകം തന്നെ ടമാർ പഠാറിനെയും സ്റ്റാർ മാജിക്കിനെയും തേടി എത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ ഒരുപാട് കലാകാരന്മാർക്കും പരിപാടിയുടെ ഭാഗമാകാൻ പറ്റി. അവർക്കും നിരവധി അവാർഡുകൾ ലഭിച്ചു. സ്റ്റാർ മാജിക്ക് ഇത്രയും കാലം ചെയ്ത ഷോകളിൽ നിന്നും വളരെ വ്യത്യസ്തമാണ്. വളരെ ത്രില്ലിലാണ് ഈ ലൈവ് ഷോ ചെയ്തുകൊണ്ടിരിക്കുന്നത്. അത്രയ്ക്കും അഭിമാനമുണ്ട്. ഇരുനൂറിലേറെ കലാകാരന്മാർ ഇതിനോടകം തന്നെ ഷോയിൽ വന്നുപോയി. ഒരുപാട് പേര് ഇപ്പോഴും പെർഫോം ചെയ്യുന്നു. അവരുടെ ടാലന്റ് പുറത്തെത്തിക്കാനും ഇമ്പ്രൂവ് ചെയ്യാനും അതുവഴി നല്ല ഔട്ട്പുട്ട് ഉണ്ടാക്കിയെടുക്കാനും സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ട്.
ഫാൻസ് ഫോളോവെർസ് വളരെയധികമുണ്ട് ഷോയ്ക്ക്. യൂട്യൂബിൽ ഷോ കാണുന്നവരുടെ എണ്ണം വളരെയധികമാണ്. ഏറെക്കുറെ എല്ലാ എപ്പിസോഡുകൾക്കും മില്യൺ കണക്കിനാണ് കാഴ്ചക്കാറുള്ളത്. ഈ ഷോ ഒരു ട്രെൻഡ് സെറ്ററായി മാറിക്കഴിഞ്ഞു. ചെറിയ കുട്ടികൾ മുതൽ ഫാമിലിസ് ഒക്കെ കാണുന്ന ഒരു അവസ്ഥയിലേക്ക് എത്താൻ സ്റ്റാർ മാജിക്കിന് സാധിച്ചു. നാല് വർഷമായിട്ടും അതെ മികവോടെ ഷോ നടന്നുകൊണ്ടിരിക്കുന്നു. ഒരുപാട് ഡിസബിൾഡ് ആയിട്ടുള്ളവരെ ഷോയിലേക്ക് കൊണ്ടുവരാനും അവർക്ക് നല്ല ആശ്വാസവും വേദിയും നൽകാൻ കഴിഞ്ഞതിലും തനിക്ക് സന്തോഷവും അഭിമാനവുമുണ്ടെന്ന് അനൂപ് പറയുന്നു.
കോമഡി ഷോസിന്റെ പുതിയ ട്രെൻഡ് മലയാളികൾക്ക് സമ്മാനിച്ചത് കോമഡി സൂപ്പർ നൈറ്റ് എന്ന പ്രോഗ്രാമാണ്. മലയാളത്തിൽ ലൈവ് ഷോസ് വളരെ കുറവായിരുന്നു. അവിടേക്കാണ് പുതിയൊരു രീതിയിൽ ലൈവ് ആയിട്ട് സൂരജ് വെഞ്ഞാറമൂടും അശ്വതിയും അവതാരകരായിട്ടുള്ള കോമഡി സൂപ്പർ നൈറ്റ് എന്ന പ്രോഗ്രാം വരുന്നത്.
കണ്ടെന്റ് അപ്ഡേഷൻസാണ് സ്റ്റാർ മാജിക്കിനെ വ്യത്യസ്തമാക്കുന്നത്. ആർട്ടിസ്റ്റിന്റെ പ്ലേസ്മെന്റ്, അവരെ ഉപയോഗപ്പെടുത്തുന്ന രീതി , അവരിൽ നിന്ന് നമ്മുടെ ഷോക്ക് വേണ്ടിയിട്ടുള്ള എലെമെന്റ്സ് കണ്ടെത്തിയിട്ടുള്ള ഉപയോഗപ്പെടുത്തൽ ഇതൊക്കെയാണ് സ്റ്റാർ മാജിക്കിന്റെ മാത്രം സവിശേഷതകളെന്നും അനൂപ് പറഞ്ഞു. എന്നും വ്യത്യസ്തതകൾ ആഗ്രഹിക്കുന്നവരാണ് മലയാളികളെങ്കിലും ഒരു ട്രെൻഡ് ഏറ്റെടുക്കാൻ പലപ്പോഴും സമയമെടുക്കാറുണ്ട്. പ്രേക്ഷകരുടെ ആഗ്രഹങ്ങൾക്കനുസൃതമായ മാറ്റങ്ങളുമയി ചാനൽ ഷോകൾ അവതരിപ്പിക്കാണമെന്നും അനൂപ് ജോൺ പറയുന്നു.