- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡു കാലത്ത് സോഷ്യൽ മീഡിയ വഴി ഭർതൃമതികളായ സ്ത്രീകളെ പ്രണയക്കെണിയിൽ വീഴ്ത്തി; നഗ്നത പകർത്തി ബ്ലാക് മെയിലിങ്; രാത്രിയിലെ ചാറ്റിംഗിൽ ചതിയൊരുക്കി പണം തട്ടിയത് ഒതയമ്മാടത്തുകാരൻ; അനൂപിനെ പൊക്കിയത് കണ്ണപുരം പൊലീസ്
കണ്ണൂർ:വിവാഹിതരായ സ്ത്രീകളുമായി സോഷ്യൽ മീഡിയ വഴി സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ യുവാവ് അറസ്റ്റിൽ. ചെറുകുന്നു ഒതയമ്മാടം സ്വദേശിയായ അനൂപിനെയാ(37)ണ് കണ്ണപുരം പൊലിസ് അറസ്റ്റു ചെയ്തത്്.
കോവിഡ് ലോക് ഡൗൺ കാലത്താണ് ഇയാൾ സോഷ്യൽ മീഡയിലൂടെ നിരവധി സ്ത്രീകളുമായി പരിചയപ്പെടുന്നതും സൗഹൃദബന്ധം സ്ഥാപിക്കുന്നതും. പിന്നീട് ഭർതൃമതികളായ സ്ത്രീകളെ പ്രണയം നടിച്ച് വശീകരിക്കുകയുംഫെയ്സ് ബുക്ക്, സോഷ്യൽമീഡിയ, ഇൻസ്റ്റന്റ്് ഗ്രാംവഴി ഇവരുമായി രാത്രിയിൽ ചാറ്റു ചെയ്യുകയുമായിരുന്നു.
ഇതിനിടെയിൽ അടുപ്പം മുതലെടുത്തു കൊണ്ട് നിരവധി സ്്്ത്രീകളുടെ നഗ്നചിത്രങ്ങളും ഇയാൾ സ്വന്തമാക്കി. ഇതിനെ തുടർന്നാണ് ഭീഷണിയാരംഭിക്കുന്നത്. ഈ ഫോട്ടോകൾ അവരുടെ ഭർത്താക്കന്മാർക്ക് അയച്ചു കൊടുത്ത് കുടുംബം തകർക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പണമാവശ്യപ്പെട്ടുകൊണ്ടാണ് ഭീഷണിയുയർത്തിയത്.
പലരും ഗൂഗിൾ അക്കൗണ്ടു വഴി പണം നൽകിയിരുന്നുവെങ്കിലും കണ്ണപുരം സ്വദേശിനിയായ യുവതി ഇയാളുടെ ശല്യം കൂടിയപ്പോൾ കണ്ണൂർ ഡി.വൈ. എസ്. പിക്ക് പരാതി നൽകുകയായിരുന്നു. ഇതിനെ തുടർന്നാണ് ഇയാളെ ഡി.വൈ. എസ്. പിയുടെ നിർദ്ദേശപ്രകാരം കണ്ണപുരം പൊലിസ് അറസ്റ്റു ചെയ്യുന്നത്.
കണ്ണപുരം എസ്. ഐ സുകുമാരനാണ് പ്രതിയെ അറസ്റ്റു ചെയ്യുന്നത്. പ്രതിയുടെ ഫോൺ പരിശോധിച്ചതിൽ നിന്നും നിരവധി ഭർതൃമതികളുടെ ചിത്രങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇയാൾ അവരുമായി ചാറ്റു ചെയ്തതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും എസ്. ഐ പറഞ്ഞു. ഇയാളെ കുറിച്ചു കൂടുതൽ പരാതി ലഭിച്ചിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു.
ഇയാളെ കുറിച്ചു പരാതിയുള്ളവർ അറിയിക്കണമെന്നു കണ്ണൂർ ഡി.വൈ. എസ്. പി പി.ബാലകൃഷ്ണൻ നായർ അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്