- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അനൂപ് മേനോൻ വിവാഹിതനായി; ക്ഷേമ അലക്സാണ്ടറിനെ ജീവിത സഖിയാക്കിയത് വീട്ടിൽ നടന്ന ലളിതമായ വിവാഹ ചടങ്ങിൽ
കൊച്ചി: നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ വിവാഹിതനായി. ദീർഘകാലം അനൂപിന്റെ സുഹൃത്തായിരുന്ന പത്തനാപുരം സ്വദേശി ക്ഷേമ അലക്‌സാണ്ടറിനെയാണ് അനുപ് വരണമാല്യം ചാർത്തി ജീവിതസഖിയാക്കിയത്. ഇന്ന് രാവിലെ 7.30ന് അനൂപിന്റെ കൊച്ചിയിലെ വസതിയിൽ വച്ചായിരുന്നു വിവാഹം. വിവാഹ സദ്യയോ വലിയ ആർഭാടങ്ങളോ കൂടാതെ ലളിതമായിരുന്നു വിവാഹ ചടങ്ങുകൾ. ഇരുകൂട്ടരു
കൊച്ചി: നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ വിവാഹിതനായി. ദീർഘകാലം അനൂപിന്റെ സുഹൃത്തായിരുന്ന പത്തനാപുരം സ്വദേശി ക്ഷേമ അലക്‌സാണ്ടറിനെയാണ് അനുപ് വരണമാല്യം ചാർത്തി ജീവിതസഖിയാക്കിയത്. ഇന്ന് രാവിലെ 7.30ന് അനൂപിന്റെ കൊച്ചിയിലെ വസതിയിൽ വച്ചായിരുന്നു വിവാഹം. വിവാഹ സദ്യയോ വലിയ ആർഭാടങ്ങളോ കൂടാതെ ലളിതമായിരുന്നു വിവാഹ ചടങ്ങുകൾ. ഇരുകൂട്ടരുടെയും അടുത്ത ബന്ധുക്കൾ മാത്രമേ വിവാഹത്തിൽ പങ്കെടുത്തുള്ളൂ. വിവാഹാഘോഷത്തിന് മാറ്റിവെയ്ക്കുന്ന പണം ഏതെങ്കിലും കാൻസർ സെന്റിനോ അനാഥാലയത്തിനോ നൽകാനാണ് അനൂപിന്റെ തീരുമാനം.
ഇരുവരുടെയും ചിത്രങ്ങൾ അനൂപ് മേനോൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കോഴിക്കോട് ബാലുശ്ശേരി പറമ്പത്ത് വീട്ടിൽ പി. ഗംഗാധരൻ നായരുടെയും ഇന്ദിര മേനോന്റെയും മകനാണ് അനൂപ്. കൊല്ലം പത്തനാപുരം പ്രിൻസ് പാർക്കിലെ തോട്ടുമുക്കത്ത് പ്രിൻസ് അലക്‌സാണ്ടറുടെയും പരേതയായ ലില്ലി അലക്‌സാണ്ടറുടെയും മകളാണ് ഷേമ. ക്ഷേമയ്ക്ക് സിനിമാരംഗവുമായി ബന്ധമില്ല.
ദീർഘകാലം അനൂപ് മേനോന്റെ സുഹൃത്തായിരുന്നു ക്ഷേമ അലക്‌സാണ്ടർ.തനിക്ക് ഏറ്റവും അധികം സംസാരിക്കാൻ കഴിയുന്നു, നന്നായി കമ്മ്യൂണിക്കേറ്റ് ചെയ്യാൻ കഴിയുന്ന, ഏറ്റവും അടുത്ത സുഹൃത്താണ് ക്ഷേമയെന്നും പരിചയപ്പെട്ടതിലൂടെ ക്ഷേമയുടെ സ്വഭാവം അടുത്ത് മനസ്സിലാക്കാൻ കഴിഞ്ഞെന്നും അനൂപ് മേനോൻ പറഞ്ഞിരുന്നു.
43 വയസുള്ള ഷേമ അലക്‌സാണ്ടർക്ക് ഇത് രണ്ടാം വിവാഹമാണ്. 21 വർഷം മുമ്പ് തെക്കേ ഇന്ത്യയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അബാൻ ഗ്രൂപ്പിന്റെ ഉടമയുടെ രണ്ടാമത്തെ മകൻ റെനിയുമായി ഷേമയുടെ വിവാഹം നടന്നിരുന്നു. 8 വർഷം മുമ്പ് റെനി ഹാർട്ട് അറ്റാക്ക് വന്ന് മരിച്ചു. ഈ ബന്ധത്തിൽ കുട്ടികൾ ഉണ്ടായിരുന്നില്ല. എന്നാൽ ഷേമ ഒരു കുട്ടിയെ ദത്തെടുത്ത് വളർത്തി. ആ കുട്ടിക്ക് ഇപ്പോൾ 16 വയസ് പ്രായം ഉണ്ട്.