റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് യമനിൽ നിന്ന് ഹൂതികളുടെ വ്യോമാക്രമണം. സ്‌ഫോടക വസ്തുക്കൾ നിറച്ച ഏഴ് ഡ്രോണുകൾ ശനിയാഴ്ച അറബ് സഖ്യസേന തകർത്തതായി ഔദ്യോഗിക ടെലിവിഷൻ ചാനൽ റിപ്പോർട്ട് ചെയ്തു.

ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമിട്ടാണ് ആക്രമണ ശ്രമമുണ്ടായത്. സാധാരണ ജനങ്ങൾക്ക് നേരെ നടക്കുന്ന എല്ലാ ആക്രമണങ്ങളും അന്താരാഷ്ട്ര മര്യാദകൾ പാലിച്ചുകൊണ്ട് പ്രതിരോധിക്കുമെന്ന് അറബ് സഖ്യസേന അറിയിച്ചു. സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങൾ ലക്ഷ്യമിട്ട് നിരന്തര ആക്രമണങ്ങളാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി ഹൂതികൾ നടത്തുന്നത്.