തിരുവനന്തപുരം: അന്തർദേശീയ തലത്തിൽ തുടങ്ങിയ മീ ടൂ കാമ്പയിനിൽ കുടുങ്ങിയ പ്രമുഖ മാധ്യമപ്രവർത്തകനും ഹിന്ദു ദിനപത്രത്തിന്റെ റസിഡന്റ് എഡിറ്ററുമായ ഗൗരീദാസൻ നായർക്കെതിരെ സമാന ആരോപണവുമായി മറ്റൊരു യുവതി കൂടി രംഗത്ത്.ഹിന്ദുസ്ഥാൻ ടൈംസിലെ മാധ്യമപ്രവർത്തകയായ യാമിനി നായർ പേരുവെളിപ്പെടുത്താതെ ഉന്നയിച്ച ലൈംഗിക ആരോപണം സൈബർ ലോകത്ത് അദ്ദേഹത്തിന്റെ പേരിൽ ചൂടുപിടിച്ചതിന് പിന്നാലെയാണ് വിരമിക്കാൻ രണ്ട് മാസം മാത്രം ബാക്കി നിൽക്കെ അദ്ദേഹം രാജി വെച്ചത്. 18ാം വയയസ്സിൽ ഹിന്ദുവിൽ ഇന്റോൺഷിപ്പ് ചെയ്യുന്ന സമയത്താണ് തനിക്ക് മോശമായ അനുഭവം ഉണ്ടായതെന്നാണ് പേര് വെളിപ്പെടുത്താത്ത യുവതി പറയുന്നത്. പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കലാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം പുറത്ത് വിട്ടത്.

2013ൽ ആണ് ഇപ്പോൾ ആരോപണമുന്നയിക്കുന്ന യുവതിക്ക് ഗൗരിദാസൻ നായരിൽ നിന്ന് മോശം അനുഭവം ഉണ്ടായത്. ഒരിക്കലും പ്രതീക്ഷിക്കാതെയാണ് ഇത്തരമൊരു അനുഭവമുണ്ടായത് എന്നും യുവതി വെളിപ്പെടുത്തുന്നുണ്ട്. സംഭവമുണ്ടാകുന്ന കാലത്ത് ഗൗരീദാസൻ നായർ പത്രത്തിന്റെ കേരളത്തിലെ ചീഫ് എഡിറ്റർ ആയിരുന്നു. ഇന്റേൺഷിപ്പ് കാലഘട്ടത്തിൽ ഒരു മാധ്യമപ്രവർത്തകൻ കയർത്ത് സംസാരിച്ചപ്പോൾ താൻ വ്‌ലലാതെ ഭയന്നുവെന്നും പിന്നീട ഗൗരീദാസൻ നായരാണ് ആശ്വസിപ്പിച്ചതെന്നും പോസ്റ്റിൽ പറയുന്നു.

ഈ സംഭവത്തെ തുടർന്ന് തന്നെ ക്യാബിനിലേക്ക് വിളിച്ച് വരുത്തി ആശ്വസിപ്പിക്കുന്ന ഭാവത്തിൽ കെട്ടിപ്പിടിക്കുകയും തലോടുകയും ചെയ്തു. പിന്നീട് ഇന്റഖേൺഷിപ്പ് കാലഘട്ടം അവസാനിക്കാറായ സമയത്ത് പുറത്ത് ലഞ്ചിന് പോകാം എന്ന് പറഞ്ഞ് സമീപിക്കുകയും ചെയ്തു. വീട്ടുകാരുടെ അനുവാദത്തോടെ സമ്മതിക്കുകയായിരുന്നു. പുറത്ത് നിന്ന് ഭക്ഷണം കഴിച്ച് ഇരിക്കവെ വീട്ടിൽ പോകാം എന്നും അവിടെ നിനക്ക് തരാൻ ഒരു പുസ്തകം വെച്ചിട്ടുണ്ട് എന്ന് പറയുകയുമായിരുന്നു. ഇതനുസരിച്ചാണ് അങ്ങോട്ടക്ക് പോയത്. വീട്ടിൽ മറ്റാരും കാണില്ലല്ലോ എന്ന ഉഭയവും ഉണ്ടായിരുന്നു.

യാത്രയിലുടനീളം കാറിന്റെ ഗിയർ മാറ്റുന്നുവെന്ന വ്യാജേന അയാൾ തന്റെ തുടയിൽ സ്പർശിച്ചുവെന്ന് യുവതി പറയുന്നു. വീട്ടിലെത്തി ഷെൽ ഫിൽ നിന്നും ബുക്ക് നോക്കാൻ പറഞ്ഞ ശേഷം പിന്നിൽ നിന്ന് കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുകയായിരുന്നുവെന്നും യുവതി വെളിപ്പെടുത്തുന്നു. പിന്നീട് ഇയാളെ പിടിച്ച് തള്ളി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അയാൾ തന്നെ കിടക്കിയിലേക്ക് തള്ളിയിട്ട ശേഷം പാന്റ്‌സ് അഴിച്ച് നന്ഗനത പ്രദർശിപ്പിച്ചുവെന്നും യുവതി പറയുന്നു. എന്നാൽ 18 വയസ്സ് മാത്രം പ്രായമുള്ള തനിക്ക് ഈ ആരോപണങ്ങൾ അന്ന് പുറത്ത് പറയൻ ധൈര്യമില്ലായിരുന്നുവെന്ന് യുവതി പറയുന്നു.

ആദ്യ ഉന്നയിച്ച വിഷയത്തിൽ ഹിന്ദു ദിനപത്രം ആഭ്യന്തര അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചാൽ താൻ മൊഴിയെടുക്കാൻ എത്തുമെന്നായിരുന്നു യാമിനി നായരുടെ നിലപാട്. ഇതിന് പിന്നാലെ ആരോപണം ഉന്നയിച്ച മാധ്യമപ്രവർത്തകയ്ക്ക് പിന്തുണയുമായി നെറ്റവർക്ക് ഓഫ് വുമൺ ഇൻ മീഡിയ എന്ന വനിതാ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ രംഗത്തുവന്നിരുന്നു. 15ന് ആണ് യാമിനിയെ പിന്തുണച്ചു കൊണ്ട് വനിതാ മാധ്യമപ്രവർത്തക കൂട്ടായ്മ രംഗത്തുവന്നത്. ഇതോടെയാണ് ഇന്ന് താൻ രാജിവെക്കുന്നതായി ഗൗരീദാസൻ നായർ അറിയിച്ചത്. ഗൗരിദാസൻ നായരുടെ രാജി മീ ടൂ ക്യാമ്പ്യിന്റെ ഭാഗമാണെന്ന് പത്രത്തിന്റെ എഡിറ്റർ എൻ റാമും തുറന്ന് സമ്മതിച്ചിട്ടുണ്ട്.

ജോമോൻ പുത്തൻ പുരയ്ക്കലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ചുവടെ