- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തദ്ദേശ സ്ഥാനാർത്ഥികളോട് മരാരിക്കുളത്തുകാർക്ക് പറയാനുള്ളത്; പോസ്റ്ററുകൾ ഒട്ടിക്കുമ്പോൾ മൈദ പശയിൽ അല്പം ഉപ്പ് കൂടി ചേർക്കുക. അല്ലെങ്കിൽ നിങ്ങളുടെ മിനുക്കിയ മുഖം ആഫ്രിക്കൻ ഒച്ചുകൾ കൊണ്ടു പോകും
ആലപ്പുഴ : രാഷ്ട്രീയ വിവാദങ്ങളുടെ ഉച്ചസ്ഥായിയിലാണ് ആലപ്പുഴ ജില്ലയിലെ മാരാരിക്കുളവും മുഹമ്മയും. ഒരിക്കലും ഒത്തുപോകാത്ത രാഷ്ട്രീയ എതിരാളികളെ ഒത്തൊരുമയുടെ തട്ടകത്തിലേക്ക് എത്തിക്കാൻ നിയോഗിക്കപ്പെട്ടത് ആഫ്രിക്കൻ ഒച്ച്. സി പി എം ആചാര്യൻ പി കൃഷ്ണപിള്ളയുടെ സ്മാരകം തീയിട്ടതും ഗ്രൂപ്പുകളുടെ അതിപ്രസരം മൂലം സ്വന്തം പാർട്ടിയിലുള്ളവർ ത
ആലപ്പുഴ : രാഷ്ട്രീയ വിവാദങ്ങളുടെ ഉച്ചസ്ഥായിയിലാണ് ആലപ്പുഴ ജില്ലയിലെ മാരാരിക്കുളവും മുഹമ്മയും. ഒരിക്കലും ഒത്തുപോകാത്ത രാഷ്ട്രീയ എതിരാളികളെ ഒത്തൊരുമയുടെ തട്ടകത്തിലേക്ക് എത്തിക്കാൻ നിയോഗിക്കപ്പെട്ടത് ആഫ്രിക്കൻ ഒച്ച്. സി പി എം ആചാര്യൻ പി
കൃഷ്ണപിള്ളയുടെ സ്മാരകം തീയിട്ടതും ഗ്രൂപ്പുകളുടെ അതിപ്രസരം മൂലം സ്വന്തം പാർട്ടിയിലുള്ളവർ തലമാറിതല്ലുന്നതും പതിവ് കാഴ്ചയായ മുഹമ്മയിൽ ഇക്കുറി എല്ലാം മറന്ന് രാഷ്ട്രീയഭേദമന്യേ ഒത്തൊരുമിച്ച ഒരുകൂട്ടായ്മയാണ് കാണാൻകഴിയുന്നത്.
തദ്ദേശതെരഞ്ഞെടുപ്പിൽ ഇവിടെ സ്ഥാനാർത്ഥികൾക്ക് പ്രതിയോഗികളെ നേരിടുന്നതിനൊപ്പം ഒച്ചുകളെയും നേരിടേണ്ടിവന്നതാണ് കൂട്ടായ്മക്ക് കാരണമായത്. പതിനായിരങ്ങൾ മുടക്കി ചുവരുകളിൽ പതിപ്പിക്കുന്ന പോസ്റ്ററുകൾ തിന്ന് നശിപ്പിച്ചാണ് ഒച്ചുകൾ സ്ഥാനാർത്ഥികൾക്ക് ഭീഷണിയായത്. ഒരേ സമയം സ്ഥാനാർത്ഥികളുടെ കണ്ണും മിനുക്കിയ മുഖവും ഒച്ചുകൾ തിന്ന് തീർക്കുകയാണ്. ഇത് രാഷ്ട്രീയഭേദമന്യേ ആർക്കും അങ്ങ് സഹിക്കാൻ കഴിയുന്നില്ലെന്നുള്ളതാണ് യാഥാർത്ഥ്യം.
നേരത്തെ പോസ്റ്ററുകൾ എതിരാളികൾ നശിപ്പിച്ചുവെന്ന വാർത്തകൾ നിരത്തി പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിച്ചിരുന്ന പാർട്ടികൾക്ക് ഒച്ചുകൾക്കെതിരെ പ്രതിഷേധിക്കാൻ കഴിയാത്തതിലുള്ള വീർപ്പുമുട്ടിലിലാണ്. പോസ്റ്ററുകൾ തിന്നുനശിപ്പിക്കുന്ന ഒച്ചുകൾക്കെതിരെ പരാതി പറയാനും ഇടമില്ല. ഇപ്പോൾ പൊതുശത്രുവിനെ നേരിടുന്ന തരത്തിലാണ് സ്ഥാനാർത്ഥികൾ ഒത്തരുമയോടെ ഒച്ചുകൾക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചിട്ടുള്ളത്.
നേരത്തെ കൃഷിതോട്ടങ്ങളിലാണ് ഒച്ച് ഭീഷണിയായിരുന്നത്. എന്നാൽ ഇപ്പോൾ പോസ്റ്റർ ഒട്ടിക്കാൻ ഉപയോഗിക്കുന്ന മൈദയുടെ രുചി ഏറെ പഥ്യമായ ഒച്ചുകൾ ഇപ്പോൾ മൈദ പുരണ്ട പോസ്റ്ററുകൾ തേടിയുള്ള തിരക്കിലാണ്. നേരത്തെ കൃഷിയിടങ്ങളിൽ ഉപ്പ് ഉപയോഗിച്ച് ഇവയെ നശിപ്പിച്ചിരുന്നു. ഈ തന്ത്രം തന്നെയാണ് പോസ്റ്ററിന്റെ കാര്യത്തിലും അടിയന്തിരമായി പ്രയോഗിക്കാൻ തീരുമാനിച്ചിട്ടുള്ളത്. പഞ്ചായത്ത് 1, 2 വാർഡുകളിലെ സ്ഥാനാർത്ഥികളും മുന്നണികളുമാണ് ആഫ്രിക്കൻ ഒച്ചുകളുടെ ശല്യത്താൽ പൊറുതിമുട്ടുന്നത്.
ഇതിനകം വാർഡുകളിലെ വീടുകളുടെ വേലികളിലും മതിലുകളിലും സ്ഥാപിച്ചിട്ടുള്ള നിരവധി പോസ്റ്ററുകൾ ഒച്ചുകൾ നശിപ്പിച്ചുകഴിഞ്ഞു.