- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഴിയാത്രക്കാരനെ ഇടിച്ചു കൊന്ന അജ്ഞാത വാഹനത്തെ ഒരു ചില്ലു കഷണം മാത്രം തൊണ്ടിയാക്കി പിന്തുടർന്നു പിടികൂടി; ഓടിച്ചിരുന്നയാൾ ഒളിവിൽ; പൊലീസിന്റെ തൊപ്പിയിലെ പൊൻതൂവലായി മറ്റൊരു അന്വേഷണ വിജയം
പത്തനംതിട്ട: കേസുകൾ വളച്ചൊടിക്കാൻ മാത്രമല്ല, ബാഹ്യസമ്മർദമില്ലാത്തവ അന്വേഷിച്ചു കണ്ടുപിടിക്കാൻ കൂടി കേരളാ പൊലീസിനുള്ള വൈഭവം സ്‌കോട്ട്‌ലൻഡ് യാർഡിനു പോലുമില്ലെന്നു തെളിയിക്കുന്ന മറ്റൊരു സംഭവം കൂടി. വഴിയാത്രികനെ ഇടിച്ചു കൊന്ന ശേഷം നിർത്താതെ പോയ വാഹനം വെറുമൊരു ചില്ലു കഷണം മാത്രം ഉപയോഗിച്ച് അന്വേഷിച്ചു കണ്ടെത്തിയിരിക്കുകയാണ് നമ
പത്തനംതിട്ട: കേസുകൾ വളച്ചൊടിക്കാൻ മാത്രമല്ല, ബാഹ്യസമ്മർദമില്ലാത്തവ അന്വേഷിച്ചു കണ്ടുപിടിക്കാൻ കൂടി കേരളാ പൊലീസിനുള്ള വൈഭവം സ്‌കോട്ട്‌ലൻഡ് യാർഡിനു പോലുമില്ലെന്നു തെളിയിക്കുന്ന മറ്റൊരു സംഭവം കൂടി. വഴിയാത്രികനെ ഇടിച്ചു കൊന്ന ശേഷം നിർത്താതെ പോയ വാഹനം വെറുമൊരു ചില്ലു കഷണം മാത്രം ഉപയോഗിച്ച് അന്വേഷിച്ചു കണ്ടെത്തിയിരിക്കുകയാണ് നമ്മുടെ പൊലീസ്.
കോഴഞ്ചേരി സി.ഐയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിന്റെ വിജയം സംസ്ഥാന പൊലീസിന് ഒന്നടങ്കം അഭിമാനിക്കാൻ വക നൽകുന്നു. കിടങ്ങന്നൂർ വലിയവീട്ടിൽ വി.ജി. ശാമുവേൽ (58) ആണു കഴിഞ്ഞ 17ന് രാത്രി 7.45 ന് നടന്ന വാഹനാപകടത്തിൽ മരിച്ചത്.
വി.ജി.എസ് അസോസിയേറ്റ്‌സ് എന്ന പേരിൽ വിദേശ റിക്രൂട്ട്‌മെന്റ് സ്ഥാപനം നടത്തുകയാണ് ശാമുവൽ. ഇദ്ദേഹം വീടിനടുത്തുള്ള എൻ.എസ്.എസ് കരയോഗ മന്ദിരം ജങ്ഷനിൽ നിന്നും വീട്ടിലേക്ക് റോഡരികിലൂടെ നടന്നു പോകുന്നതിനിടെയാണ് അപകടം. അപകടത്തെ തുടർന്ന് അമിതവേഗത്തിൽ ഓടിച്ചുപോയ കാർ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. പരുക്കേറ്റ ശാമുവേൽ മണിക്കൂറുകൾക്കുശേഷം മരിച്ചു.
സംഭവസ്ഥലത്തുനിന്നും ലഭിച്ച കാറിന്റെ ഹെഡ്‌ലൈറ്റിന്റെ പൊട്ടിയ കഷണം ഉപയോഗിച്ചു നടത്തിയ അനേ്വഷണത്തിലാണ് റാന്നി തോട്ടമണ്ണിൽ കല്ലിറുമ്പിൽ ജോസഫ് സഖറിയയുടെ ഉടമസ്ഥതയിലുള്ള കെ.എൽ 62-എ 4594 നമ്പറിലുള്ള മാരുതി ആൾട്ടോ കാർ പിടികൂടിയത്. ഉടമയിൽ നിന്നും രണ്ടു ദിവസത്തേക്കെന്നു പറഞ്ഞ് ബ്ലോക്കുപടിയിൽ താമസിക്കുന്ന ജോർജ് (പ്രസാദ്) കൊണ്ടുപോയ കാറാണ് അപകടമുണ്ടാക്കിയത്. ഇയാൾ ഒളിവിലാണ്.
അപകടത്തിനു ശേഷം കാർ റാന്നിയിലുള്ള ജീവാ വർക്ക്‌ഷോപ്പിൽ എത്തിച്ച് ഗ്ലാസുകളും മറ്റും മാറ്റി കേടുപാടുകൾ തീർത്ത് ദിവസങ്ങൾ കഴിഞ്ഞാണ് തിരിച്ചേൽപ്പിച്ചത്. കോഴഞ്ചേരി പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്.വിദ്യാധരന്റെ നേതൃത്വത്തിൽ ആറന്മുള എസ്.ഐ കെ.ജി. ശശി, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഹുമയൂൺ, അനീഷ്, സുരേഷ് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ അനേ്വഷണത്തിലാണ് വാഹനം പിടികൂടിയത്.