ടെലിവിഷൻ സീരിയൽ പ്രേക്ഷകർക്ക് സുപരിചിതയാണ് അൻഷിത അൻജി. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്. തന്റെ കുടുംബത്തിലെ വിശേഷങ്ങളും മറ്റും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എന്നാൽ അടുത്തിടെ വീട്ടിലെ ഒരു ചടങ്ങിനെക്കുറിച്ച് താരം വിഡിയോ ചെയ്തിരുന്നു. എന്നാൽ അതിന് താഴെ പതിവു പോലെ വിമർശന കമന്റുകൾ വന്ന. എന്നാൽ ഇക്കുറി അൻഷി അത് കണ്ടില്ലെന്ന് നടിച്ചില്ല. അതേ നാണയത്തൽ മറുപടി നൽകുകയും ചെയത്ു.

സ്വകാര്യജീവിതത്തെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങളാണ് അൻഷിതയ്ക്ക് നേരെ ഉയർന്നത്. ഇപ്പോൾ ഇത്തരം ചോദ്യം ചോദിച്ചവർക്ക് രൂക്ഷമായ ഭാഷയിൽ മറുപടി നൽകിയിരിക്കുകയാണ് താരം.

നിങ്ങൾക്ക് അറിയണ്ടത് ഞാൻ തന്നെ പറഞ്ഞ് അറിയുന്നതല്ലേ നല്ലത്. വേറെ ആരെങ്കിലും പറഞ്ഞ് നിങ്ങൾ അറിയണ്ടല്ലോ. എന്റെ അച്ഛനും അമ്മയും വിവാഹമോചിതരാണ്. 1718 വർഷത്തോളമായി. അതെന്റെ സെക്കന്റ് മദർ ആണ്. അവരെയാണ് വാപ്പിയുടെ ഭാര്യ എന്നു പറഞ്ഞ് ഞാൻ പരിചയപ്പെടുത്തിയത്''. - അൻഷിത പറഞ്ഞു.

''ഹിന്ദുവാണോ ക്രിസ്ത്യനാണോ മുസ്ലിം ആണോ എന്നതായിരുന്നു അടുത്ത സംശയം. ഞാനൊരു പെൺകുട്ടിയാണ്. മനുഷ്യ സ്ത്രീയാണ്. എനിക്ക് ജാതി പറയാൻ ഇഷ്ടമില്ല. ഞാൻ പള്ളിയിൽ പോകും, അമ്പലത്തിൽ പോകും, ക്രിസ്ത്യൻ പള്ളിയിൽ പോകും. അതെന്റെ ഇഷ്ടമാണ്. എനിക്കൊരു ലൈഫ് ആണ് ദൈവം തന്നത്. അത് മറ്റുള്ളവരെ ദ്രോഹിക്കാതെ എനിക്ക് ഇഷ്ടമുള്ളതു പോലെ ജീവിക്കും. എനിക്ക് നിങ്ങളോട് പറയാനുള്ളത് യൂട്യൂബിലൂടെ പറയുന്നുണ്ട്'' അൻഷിത വ്യക്തമാക്കി.

തനിക്ക് താൽപര്യമുള്ള കാര്യങ്ങളാണ് വിഡിയോയിലൂടെ പങ്കുവയ്ക്കുന്നത്. എല്ലാ കാര്യങ്ങളും യൂട്യൂബിലൂടെ പങ്കുവയ്ക്കണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും താരം പറഞ്ഞു. കബിനി എന്ന സീരിയലിലൂടെയാണ് അൻഷിത ശ്രദ്ധേയയാകുന്നത്. 'കൂടെവിടെ' എന്ന സീരിയലിലെ നായികാ വേഷം താരത്തെ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാക്കി.