- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പെറ്റകുഞ്ഞിൽ അവകാശം പറഞ്ഞ് എത്തില്ലെന്ന് എഴുതി നൽകി; വിവാഹ മോചനത്തിനും സമ്മതം; ഒരു വയസ്സുള്ള കുഞ്ഞിനെ തിരിഞ്ഞു നോക്കാതെ കാമുകനൊപ്പം ചേർന്ന് നിൽക്കൽ; ഈ മകളെ തനിക്ക് വേണ്ടെന്ന് റഹീമും; ആൻസിയും കാമുകൻ സഞ്ചുവും സ്റ്റേഷനിലെത്തിയത് അഭിഭാഷകനൊപ്പം; ഇരവിപുരത്തെ ഒളിച്ചോട്ടത്തിന് ക്ലൈമാക്സ്
കൊല്ലം: ഭർത്താവിനെയും ഒരു വയസുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം കടന്നു കളഞ്ഞ അൻസി നൊന്തു പെറ്റ കുഞ്ഞിനെ വേണ്ട എന്നും അവകാശം പറഞ്ഞ് എത്തില്ലെന്നും പൊലീസ് സ്റ്റേഷനിൽ എഴുതി ഒപ്പിട്ടു നൽകി. അൻസി കാമുകനൊപ്പം ഒളിച്ചോടിയതിനെ തുടർന്ന് പിതാവ് റഹീമും ഭർത്താവ് മുനീറും കൊട്ടിയം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഇരുവരും സ്റ്റേഷനിൽ ഹാജരായി. സ്റ്റേഷനിൽ വച്ച് സഞ്ചുവിനൊപ്പമാണ് ജീവിക്കാൻ ആഗ്രഹമെന്നും കുഞ്ഞിന്റെ അവകാശം പറഞ്ഞ് വരില്ലെന്നും വിവാഹ മോചനത്തിനുള്ള എല്ലാ നടപടി ക്രമങ്ങളും ചെയ്തു കൊള്ളാമെന്നും സമ്മതിച്ച് അൻസി എഴുതി ഒപ്പിട്ടു നൽകുകയായിരുന്നു. യാതൊരു ഭാവഭേദവുമില്ലാതെയായിരുന്നു അൻസിയുടെ പെരുമാറ്റം എന്നത് പൊലീസിനെയും ആശ്ചര്യപ്പെടുത്തി.
അൻസിയുടെ നിലപാട് കണ്ട് പിതാവ് പൊട്ടിത്തെറിച്ചു. ഈ മകളെ തനിക്കിനി വേണ്ടെന്നും നാട്ടുകാർ കല്ലെറിഞ്ഞു കൊല്ലണമെന്നും നെഞ്ചു പൊട്ടി റഹീം സ്റ്റേഷനിൽ കൂടി നിന്നവരോട് പറഞ്ഞു. പൊലീസും അഭിഭാഷകരും ഉണ്ടായിരുന്നതിനാൽ അനിഷ്ടസംഭവങ്ങളൊന്നും തന്നെയുണ്ടായില്ല. അൻസിയും കാമുകൻ സഞ്ചുവും അഭിഭാഷകനൊപ്പമാണ് കൊട്ടിയം സ്റ്റേഷനിലെത്തിയത്. ഇവിടെ വച്ച് അൻസി ഭർത്താവിനെയും കുഞ്ഞിനെയും വേണ്ട എന്ന് തറപ്പിച്ചു പറയുകയായിരുന്നു. സ്റ്റേഷനിലെ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം ഇരുവരും നെടുമങ്ങാട്ടേക്ക് മടങ്ങി. സ്റ്റേഷനിൽ കുഞ്ഞിനെ കൊണ്ടു വന്നെങ്കിലും കുഞ്ഞിന്റെ സമീപത്തേക്ക് പോകുകപോലും ചെയ്തില്ല.
നെടുമങ്ങാട് അരുവിക്കര മുണ്ടേല സ്വദേശി സഞ്ചുവിനൊപ്പമാണ് അൻസി ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് പോയത്. സഞ്ചുവിനെ അൻസിയുടെ സഹോദരി റംസിയുടെ മരണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച 'ജസ്റ്റിസ് ഫോർ റംസി' എന്ന വാട്ട്സാപ്പ് കൂട്ടായ്മയിൽ നിന്നും പരിചപ്പെട്ടതായിരുന്നു. പ്രക്ഷോഭ സമരങ്ങൾക്കും മറ്റും നിരന്തരം ഇയാൾ എത്തുകയും പിന്നീട് ഇരുവരും പ്രണയത്തിലാവുകയുമായിരുന്നു. സഞ്ചുവിനെതിരെ പിതാവ് റഹീം പൊലീസിൽ വീണ്ടും പരാതി നൽകുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു. മൂത്ത മകൾ റംസി മരണപ്പെട്ട സംഭവത്തിലെ കേസ് അട്ടമറിക്കാനെത്തിയതാണോ ഇയാൾ എന്നാണ് റഹീം സംശയമുന്നയിക്കുന്നത്.
റംസ് ഇപ്പോൾ ഒളിച്ചോടുന്നതിന് മുൻപ് ജനുവരി 18 നും സഞ്ചുവിനൊപ്പം കടന്നു കളഞ്ഞിരുന്നു. പൊലീസിൽ കുടുംബം പരാതി നൽകിയതിനെ തുടർന്നുള്ള അന്വേഷണത്തിൽ പൊലീസ് അൻസിയുടെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് ഇരവിപുരം പൊലീസ് നടത്തിയ അന്വേഷണത്തിൽ അൻസി അവസാനം വിളിച്ച ഫോൺ കോളുകളിൽ നിന്നും നെടുമങ്ങാട് സ്വദേശി സഞ്ചുവിന്റെ നമ്പർ കണ്ടെത്തുകയായിരുന്നു.
തുടർന്നാണ് യുവതി ഇയാൾക്കൊപ്പമുണ്ടെന്ന് മനസ്സിലായത്. പൊലീസ് നെടുമങ്ങാട്ടെ വീട്ടിലെത്തിയെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് മൂവാറ്റുപുഴയിൽ ഒളിവിൽ കഴിയുന്നതായി വിവരം ലഭിക്കുകയും ഇരവിപുരം പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇരുവരും കൊല്ലത്തു നിന്നും ഇരുവരും ടൂവീലറിൽ കോട്ടയത്താണ് എത്തിയത്. കോട്ടയത്ത് ഹോട്ടലിൽ റൂമെടുത്ത് തങ്ങിയ ശേഷം മൂവാറ്റുപുഴയിലേക്ക് കടന്നു . ഇവിടെ 10 ദിവസത്തേക്ക് മുറി വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു. പൊലീസ് തിരഞ്ഞെത്തുന്നു എന്ന് മനസ്സിലായതോടെ ഇവിടെ നിന്നും കടന്നു കളയാൻ ശ്രമിക്കുന്നതിനിടെയാണ് മൂവാറ്റുപുഴ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുന്നത്.
കസ്റ്റഡിയിലെടുത്ത ശേഷം ഇരവിപുരം പൊലീസിന് കൈമാറി. രാത്രിയിൽ സ്റ്റേഷനിലെത്തിച്ച് പ്രാഥമിക നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കൊല്ലം വനിതാ സ്റ്റേഷനിലെ ലോക്കപ്പിലേക്ക് അൻസിയെ മാറ്റി. ഭർത്താവിനൊപ്പം പോകാൻ താൽപ്പര്യമില്ലെന്നും കാമുകനൊപ്പം പോയാൽ മതിയെന്നുമായിരുന്നു നിലപാട്. തന്റെ സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ വേണ്ടിയാണ് ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയതെന്നാണ് പൊലീസിന് നൽകിയ മൊഴി.
ഭർത്താവിനൊപ്പം നിന്നാൽ പഠിക്കാൻ കഴിയില്ലെന്നും കാമുകനായ സഞ്ചു പഠിപ്പിക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇവർ പൊലീസിനോട് പറഞ്ഞു. എന്നാൽ പൊലീസ് കുഞ്ഞിനെ ഉപേക്ഷിച്ചതിന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് റിമാൻഡ് ചെയ്തിരുന്നു.
പിന്നീട് ഭർത്താവ് മുനീർ 1 ലക്ഷം രൂപയോളം ചെലവാക്കിയാണ് അൻസിയെ ജയിലിൽ നിന്നും പുറത്തിറക്കിയത്. അന്ന് സഞ്ചുവിനൊപ്പം പോയത് ഭർത്താവുമായി വഴക്കിട്ടതിനെ തുടർന്നാണെന്നും വീട്ടുകാരെ ഒന്നു പേടിപ്പിക്കാനുമായിരുന്നു എന്നുമാണ് റംസി പറഞ്ഞത്. എന്നാൽ ഇത് പച്ചക്കള്ളമായിരുന്നു എന്ന് ദിവസങ്ങൾക്ക് ശേഷം അൻസി തെളിയിച്ചു. അക്ഷയകേന്ദ്രത്തിൽ പോകുകയാണ് എന്ന് കള്ളം പറഞ്ഞ് സഞ്ചുവിനൊപ്പം പോകുകയായിരുന്നു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.