- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാനഭിനയിച്ച ഒരു ഹ്രസ്വചിത്രത്തിലെ ഫോട്ടോ വെച്ച് നിങ്ങൾക്ക് എങ്ങനെയാണ് ഞാൻ വിവാഹിതയായി എന്ന് പോസ്റ്റിടുന്നത്; മുസ്ലീമായ അൻസിബ ഹിന്ദുവിനെ കെട്ടിയെന്ന വ്യാജ വാർത്തയിൽ നടിക്ക് പറയാനുള്ളത്
കൊച്ചി: താനിപ്പോഴും അവിവാഹിതയെന്ന് അൻസിബ ഹസൻ. ഒരു സിനിമയിലെ ചിത്രത്തിനൊപ്പം നടി അൻസിബ ഹിന്ദു മതാചാരപ്രകാരം വിവാഹിതയായി എന്നത് വ്യാജ വാർത്തയാണെന്ന് സനടപി പറയുന്നു. മുസ്ലീമായ അൻസിബ ഹിന്ദുവിനെ വിവാഹം കഴിച്ചെന്ന പ്രചരണം സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. നടിക്കെതിരെ രൂക്ഷ വിമർശനവും, വ്യക്തിഹത്യയും നടന്നു. നിരവധിപ്പേർ പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തു. ആക്രമണം കൂടിയപ്പോൾ വിശദീകരണവുമായി നടി തന്നെ രംഗത്തെത്തി. വർഷങ്ങൾക്ക് മുൻപ് താൻ അഭിനയിച്ച 'ലൗ മേറ്റ്സ്' എന്ന ചിത്രത്തിന്റെ സീനെടുത്ത് അത് ഫോട്ടോയാക്കി പോസ്റ്റ് ചെയ്തിരിക്കുകയാണ്. പോസ്റ്റ് ഇട്ട ഷൈജു സുകുമാരൻ എന്ന വ്യക്തിയെ പേരെടുത്ത് പരാമർശിച്ചാണ് അൻസിബയുടെ മറുപടി. ഷൈജു സുകുമാരൻ, ഞാനഭിനയിച്ച ഒരു ഹ്രസ്വചിത്രത്തിലെ ഫോട്ടോ വെച്ച് നിങ്ങൾക്ക് എങ്ങനെയാണ് ഞാൻ വിവാഹിതയായി എന്ന് പോസ്റ്റിടാൻ കഴിഞ്ഞത്. ഞാൻ ഇപ്പോഴും അവിവാഹിതയാണ്. ഞാൻ വിവാഹം കഴിച്ചിട്ടില്ലെന്നറിയിക്കുന്നു. എന്നെ അപമാനിച്ചു എന്നതിനേക്കാൾ ഇതൊരു ഹിന്ദു-മുസ്ലിം പ്രശ്നമായി വളരുന്നത് കണ്ടപ്പോഴാണ് പ്രതിക
കൊച്ചി: താനിപ്പോഴും അവിവാഹിതയെന്ന് അൻസിബ ഹസൻ. ഒരു സിനിമയിലെ ചിത്രത്തിനൊപ്പം നടി അൻസിബ ഹിന്ദു മതാചാരപ്രകാരം വിവാഹിതയായി എന്നത് വ്യാജ വാർത്തയാണെന്ന് സനടപി പറയുന്നു.
മുസ്ലീമായ അൻസിബ ഹിന്ദുവിനെ വിവാഹം കഴിച്ചെന്ന പ്രചരണം സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. നടിക്കെതിരെ രൂക്ഷ വിമർശനവും, വ്യക്തിഹത്യയും നടന്നു. നിരവധിപ്പേർ പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തു. ആക്രമണം കൂടിയപ്പോൾ വിശദീകരണവുമായി നടി തന്നെ രംഗത്തെത്തി.
വർഷങ്ങൾക്ക് മുൻപ് താൻ അഭിനയിച്ച 'ലൗ മേറ്റ്സ്' എന്ന ചിത്രത്തിന്റെ സീനെടുത്ത് അത് ഫോട്ടോയാക്കി പോസ്റ്റ് ചെയ്തിരിക്കുകയാണ്. പോസ്റ്റ് ഇട്ട ഷൈജു സുകുമാരൻ എന്ന വ്യക്തിയെ പേരെടുത്ത് പരാമർശിച്ചാണ് അൻസിബയുടെ മറുപടി.
ഷൈജു സുകുമാരൻ, ഞാനഭിനയിച്ച ഒരു ഹ്രസ്വചിത്രത്തിലെ ഫോട്ടോ വെച്ച് നിങ്ങൾക്ക് എങ്ങനെയാണ് ഞാൻ വിവാഹിതയായി എന്ന് പോസ്റ്റിടാൻ കഴിഞ്ഞത്. ഞാൻ ഇപ്പോഴും അവിവാഹിതയാണ്. ഞാൻ വിവാഹം കഴിച്ചിട്ടില്ലെന്നറിയിക്കുന്നു. എന്നെ അപമാനിച്ചു എന്നതിനേക്കാൾ ഇതൊരു ഹിന്ദു-മുസ്ലിം പ്രശ്നമായി വളരുന്നത് കണ്ടപ്പോഴാണ് പ്രതികരിച്ചതെന്നും താരം പറഞ്ഞു.