ർത്താവ് നിരന്തരം വഞ്ചിച്ച് കൊണ്ടിരിക്കുകയാണെന്ന് വിശ്വസിക്കുന്ന ഒരു സ്ത്രീയാണോ നിങ്ങൾ... എന്നാൽ ബ്രിട്ടനിലെ അൻതിയ ടേണർ എന്ന യുവതി എഴുതിയ ' ഹൗ ടി സർവൈവ് ഡിവോഴ്സ്' എന്ന പുസ്തകം വായിക്കുന്നത് നന്നായിരിക്കും. നിങ്ങളുടെ പങ്കാളി നിങ്ങളെ ചതിക്കുന്നുണ്ടേണ്ടണ്ടണ്ടണ്ടായെന്നറിയാനുള്ള എല്ലാ വഴികളെക്കുറിച്ചും സവിസ്തരം വിവരിക്കുന്ന ഒരു പുസ്തകമാണിതെന്ന് അൻതിയ അവകാശപ്പെടുന്നു. അതായത് ഭർത്താവിന്റെ കമ്പ്യൂട്ടർ മുതൽ ക്രെഡിറ്റ് കാർഡ് വരെ ഇതിനായി പരിശോധിക്കണമെന്നാണ് ഈ പുസ്തകത്തിലൂടെ അൻതിയ നിർദ്ദേശിക്കുന്നത്. ഭർത്താവിനാൽ വഞ്ചിക്കപ്പെട്ട തന്റെ തന്നെ ദുരനുഭവത്തിന്റെ വെളിച്ചത്തിലാണ് ഈ യുവതി എല്ലാ സ്ത്രീകൾക്കുമായി ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകുന്ന പുസ്തകം എഴുതി രംഗത്തെത്തിയിരിക്കുന്നത്.

തന്റെ ഭർത്താവും ബിസിനസുകാരനുമായ ഗ്രാന്റ് ബോവെയുടെ പെരുമാറ്റങ്ങളിൽ സംശയം തോന്നിയതിനെ തുടർന്നാണ് അൻതിയ അദ്ദേഹത്തിന്റെ ചലനങ്ങൾ നിരീക്ഷിക്കാൻ ലഭ്യമായ നിരവധി ടെക്നോളജികൾ പ്രയോജനപ്പെടുത്തി അദ്ദേഹം തന്നെ ചതിക്കുകയാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് അവർ വേർപിരിയുകയുമായിരുന്നു. ഒരിക്കൽ ഷോർഹാം എയർപോർട്ടിൽ വച്ച് തനിക്കൊരു ബിസിനസ് മീറ്റിങ് ഉണ്ടെണ്ടണ്ടന്ന് പറഞ്ഞപ്പോൾ അതിൽ അസാധാരണത തോന്നിയതിനെ തുടർന്നായിരുന്നു താൻ ഭർത്താവിനെ ട്രാക്ക് ചെയ്യാൻ തുടങ്ങിയതെന്ന് അൻതിയ വിവരിക്കുന്നു.

തുടർന്ന് അവർ ഗ്രാന്റിന്റെ കമ്പ്യൂട്ടറിൽ അദ്ദേഹത്തിന്റെ ഇമെയിലുകൾ പരിശോധിക്കുകയായിരുന്നു. എന്നാൽ പ്രസ്തുത മീറ്റിങ് സ്ഥിരീകരിക്കുന്ന യാതൊരു വിധത്തിലുമുള്ള ആശയവിനിമയങ്ങളും അൻതിയക്ക് കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് ഭർത്താവ് തന്നിൽ നിന്നും എന്തോ മറച്ച് വയ്ക്കുന്നുവെന്ന സംശയം അവരിൽ ബലപ്പെടുകയും ചെയ്തു. തുടർന്ന് കൂടുതൽ നിരീക്ഷണത്തിന് കോപ്പ് കൂട്ടുകയും ചെയ്തു. ഇതിന്റെ ഭാഗമായി അദ്ദേഹം വീട്ടിലെത്തിയപ്പോൾ അദ്ദേഹത്തിന്റെ കാറിന്റെ സാറ്റ്നാവ് അൻതിയ പരിശോധിച്ചു. അതിൽ അദ്ദേഹം പോയെന്ന് പറഞ്ഞിരുന്ന സ്ഥലങ്ങൾ കാണാൻ സാധിച്ചിരുന്നില്ല.

ഇതിനെ തുടർന്ന് ഗ്രാന്റ് ബോവെ നൽകിയ വിശദീകരണങ്ങൾ വിശ്വസിക്കാൻ സാധിക്കാഞ്ഞതിനാൽ അൻതിയ അദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്തിരുന്നു. അപ്പോഴും മീറ്റിങ് വളരെ നന്നായി നടന്നുവെന്ന് പറഞ്ഞ് പെട്ടെന്ന് വിഷയം മാറ്റുകയായിരുന്നു ഗ്രാന്റ് ചെയ്തത്. ഇതോടെ തന്റെ സംശയം വർധിച്ചുവെന്ന് അൻതിയ വിവരിക്കുന്നു.തുടർന്ന് നിരീക്ഷണം വീണ്ടും വിപുലമാക്കുകയും ചെയ്തു. സൈക്ലിങ് എന്നും ആസ്വദിച്ചിരുന്ന വ്യക്തിയാണ് ഗ്രാന്റ്. താൻ ഇനി മുതൽ പുതിയ സ്ഥലങ്ങളിലേക്ക് സൈക്കിളിൽ പോകാൻ തുടങ്ങുന്നുവെന്ന പ്രഖ്യാപനം ആയിടെയാണ് അദ്ദേഹം ഭാര്യയോട് നടത്തിയത്.

ഇദ്ദേഹത്തിന്റെ സൈക്കിളിൽ ഒരു ഇലക്ട്രോണിക് ഡിവൈസ് ഘടിപ്പിക്കുകയും ഇത് വീട്ടിലെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുകയും ചെയ്തിരുന്നു. ഇതിലൂടെ സൈക്കിൾ കടന്ന് പോയ വഴികളും മൈലേജും വെളിപ്പെട്ടിരുന്നു. എന്നാൽ പുതിയ സ്ഥലങ്ങളിൽ പോകുമെന്ന് ഗ്രാന്റ് പറഞ്ഞുവെങ്കിലും അത് കളവാണെന്ന് കമ്പ്യൂട്ടർ പരിശോധിച്ച അൻതിയക്ക് മനസിലാക്കാൻ സാധിച്ചിരുന്നു. തൽഫലമായി ഭർത്താവിനെക്കുറിച്ചുള്ള അവരുടെ സംശയം വർധിക്കുകയും ചെയ്തു. സൈക്കിൾ യാത്രയുടെ പേരിൽ ഗ്രാന്റ് തന്നോട് കളവ് പ റയുന്നുവെങ്കിൽ അദ്ദേഹം തന്നോട് എന്തോ മറച്ച് വയ്ക്കുന്നുണ്ടെന്ന് അൻതിയ ഇതോടെ സ്ഥിരീകരിക്കുകയായിരുന്നു.

തുടർന്ന് തങ്ങളുടെ കാറുകളിൽ അൻതിയ ആന്റി തെഫ്റ്റ് ട്രാക്കർ ഡിവൈസ് ഘടിപ്പിച്ചിരുന്നു. തുടർന്ന് അതിന്റെ ഹിസ്റ്ററി സ്ഥിരമായി പരിശോധിക്കുകയും ചെയ്തു. താൻ പോകുന്ന സ്ഥലങ്ങളെ പറ്റി ഗ്രാന്റ് സ്ഥിരമായി കളവ് പറയുകയാണെന്ന് അൻതിയ ഇതിലൂടെ സ്ഥിരീകരിച്ചു. കൂടാതെ കമ്പ്യൂട്ടറിൽ ലോഗിൻ ചെയ്ത് ഗ്രാന്റ് നടത്തുന്ന യാത്രകളെ പറ്റിയും ക്രെഡിറ്റ് കാർഡ് വിവരങ്ങളെ പറ്റിയും അവർ പരിശോധിക്കാനും മറന്നില്ല. കൂടാതെ അദ്ദേഹം അയക്കുന്ന ടെക്സ്റ്റ്മെസേജുകളും പരിശോധിച്ചിരുന്നു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ തനിക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും താൻ പുതിയൊരു ജീവിതം ആഗ്രഹിക്കുന്നുവെന്നും എന്നാൽ മറ്റൊരു വിവാഹം കഴിക്കാനാഗ്രഹിക്കുന്നില്ലെന്നും ഗ്രാന്റ് അൻതിയയോട് സമ്മതിക്കുകയും അവർ വേർപിരിയുകയുമായിരുന്നു. മെയ്‌ 18നാണ് സ്പെൻഡിഡ് പബ്ലിക്കേഷൻ അൻതിയയുടെ ഈ പുസ്തകം പുറത്തിറക്കുന്നത്. ഇത് 9.99 പണ്ടണ്ടൗണ്ടിന് (ഏകദേശം 850 രൂപ) ആമസോണിൽ നിന്നും വാങ്ങാം.