- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസീറിൽ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം; മദ്യനിർമ്മാണത്തിലും വില്പനയിലും മലയാളികളുൾപ്പെടെയുള്ള ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട്
മസ്‌ക്കറ്റ്: അസീർ മേഖലയിൽ സാമൂഹിക വിരുദ്ധരുടെ വിളയാട്ടമെന്ന് റിപ്പോർട്ട്. മദ്യനിർമ്മാണവും വില്പനയും പലിശയിടപാടും ഈ പ്രവിശ്യയിൽ വ്യാപകമായതോടെ മേഖലയിലെ ക്രമസമാധാന നിലയിൽ പ്രകടമായ മാറ്റമുണ്ടെന്നാണ് പരാതി. ഇന്ത്യ, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യക്കാരാണ് ഇത്തരത്തിൽ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടു
മസ്‌ക്കറ്റ്: അസീർ മേഖലയിൽ സാമൂഹിക വിരുദ്ധരുടെ വിളയാട്ടമെന്ന് റിപ്പോർട്ട്. മദ്യനിർമ്മാണവും വില്പനയും പലിശയിടപാടും ഈ പ്രവിശ്യയിൽ വ്യാപകമായതോടെ മേഖലയിലെ ക്രമസമാധാന നിലയിൽ പ്രകടമായ മാറ്റമുണ്ടെന്നാണ് പരാതി. ഇന്ത്യ, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യക്കാരാണ് ഇത്തരത്തിൽ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളതെന്നാണ് പരക്കെയുള്ള ആക്ഷേപം. ഇന്ത്യക്കാരിൽ നല്ലൊരു ശതമാനം മലയാളികളും ഇത്തരത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പറയപ്പെടുന്നു.
ചില ഫാമിലി ഫ്‌ലാറ്റുകളിൽ നാട്ടിലെ ബാർ മോഡലിൽ മദ്യം വിളമ്പുന്നുണ്ടെന്നു വരെ ആരോപണമുണ്ട്. കഴിഞ്ഞാഴ്ച ഖമ്മീസിലെ പ്രധാന മാർക്കറ്റിനു സമീപത്തെ ഒരു ഫ്‌ലാറ്റിൽ നിന്നും മലയാളികളുൾപ്പെടെ പന്ത്രണ്ടുപേരെ മദ്യപാനത്തിനും ചീട്ടുകളിക്കും പൊലീസ് പിടികൂടിയിരുന്നു. താമസസ്ഥലത്ത് മദ്യം നിർമ്മിക്കുകയും വില്പന നടത്തുകയും ചെയ്തുകൊണ്ടിരുന്ന കൊല്ലം സ്വദേശികളായ ദമ്പതികളെ രഹസ്യാന്വേഷണ വിഭാഗം പിടികൂടിയിരുന്നു. ഇതിനു മുമ്പും മദ്യവില്പന നടത്തിയ കുറ്റത്തിന് ഇവരെ പിടികൂടി നാട്ടിൽ അയച്ചിരുന്നുവെങ്കിലും വീണ്ടും ഇവർ ഇവിടെ എത്തുകയായിരുന്നു.
പ്രധാന ചന്തകൾ കേന്ദ്രീകരിച്ചാണ് കൂടുതലും മദ്യവിൽപന നടക്കുന്നത്. ഖമീസിലെ സനാഇയ്യ, മദീന അസ്‌കരി, ഖമീസ് ചന്തയുടെ ചില ഭാഗങ്ങൾ, അബഹ സനാഇയ്യ തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും മദ്യപാനവും വിൽപനയും നടക്കുന്നത്. ചില കമ്പനികൾ കേന്ദ്രീകരിച്ചും മദ്യവിൽപന നടക്കുന്നുണ്ട്. സാധാരണ ദിവസങ്ങളിൽ വിൽപന ഉണ്ടെങ്കിലും വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകുന്നേരങ്ങളിലാണ് കൂടുതൽ ആളുകൾ മദ്യപാനത്തിനും ചീട്ടുകളിക്കും സമയം ചെലവഴിക്കുന്നത്.
പല തരത്തിലുള്ള ബ്‌ളേഡ് മാഫിയകളും ഖമീസിൽ സജീവമാണ്. കൂടുതലും കച്ചവടക്കാരാണ് ഇവരുടെ ഇരകൾ. പത്ത് ശതമാനം മുതലാണ് ഇവർ പലിശ ഈടാക്കുന്നത്.
5000 റിയാൽ പലിശക്ക് എടുക്കുന്ന ഒരാൾ നൂറ് ദിവസം കൊണ്ട് 6000 റിയാൽ തിരിച്ചടക്കണം. ഇങ്ങനെ എടുക്കുമ്പോൾ 1000 റിയാലാണ് പലിശ ഇനത്തിൽ ഈടാക്കുന്നത്. കൂടാതെ 10,000 റിയാൽ ഒരാൾ കടമെടുത്താൽ തിരിച്ച് അടക്കുന്നത് വരെ മാസം 1000 റിയാൽ വീതം പലിശ ഈടാക്കുന്ന സംവിധാനവും നിലനിൽക്കുന്നുണ്ട്.