- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പ്രസവ ചികിത്സക്കിടെ അമ്മയും കുഞ്ഞു മരിച്ച കേസ്: കന്യാസ്ത്രീകളായ മലയാളി ഡോക്ടർക്കും നഴ്‌സിനും മറ്റും മുൻകൂർ ജാമ്യം; 84കാരിയായ ഡോക്ടർക്കെതി മധ്യപ്രദേശ് പൊലീസ് കേസെടുത്തത് ഗുരുതര കുറ്റങ്ങൾ ചുമത്തി; മുൻകൂർ ജാമ്യം അറസ്റ്റു വാറണ്ടും പുറപ്പെടുവിച്ചതിന് പിന്നാലെ
ന്യൂഡൽഹി: പ്രസവചികിത്സയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ച കേസിൽ പ്രതിചേർക്കപ്പെട്ട കന്യാസ്ത്രീകളായ മലയാളി ഡോക്ടർക്കും നഴ്‌സിനും ഉൾപ്പെടെ സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. മധ്യപ്രദേശിലെ സെഹോർ പുഷ്പ് കല്യാൺ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് സിസ്റ്റർ ഹെർമൻ ജോസഫ്, നഴ്‌സായ സിസ്റ്റർ ലോറൈൻ തയ്യിൽ, അനസ്‌തെറ്റിസ്റ്റ് ഡോ. സബീഹ അൻസാരി എന്നിവർക്കാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.
മധ്യപ്രദേശിൽ ഏറെ വിവാദമായി കേസാണത്. പ്രസവചികിത്സക്കിടെയാണ് അമ്മയും കുഞ്ഞും മരിച്ചത്. സംഭവത്തിൽ ഇവർക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. അറസ്റ്റു നടപടികളിലേക്ക് കടക്കവേ മധ്യപ്രദേശ് ഹൈക്കോടതി ജാമ്യം നിഷേധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മൂവരും സുപ്രീം കോടതിയെ സമീപിച്ചത്. കേസുമായി സഹകരിക്കണമെന്ന് ജസ്റ്റിസുമാരായ യു.യു. ലളിത്, കെ.എം. ജോസഫ്, ഇന്ദിര ബാനർജി എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു.
ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിലാണ് ജനുവരിയിൽ പൊലീസ് ഇവർക്കെതിരെ കേസെടുത്തത്. തുടർന്ന് ഇവരെ അറസ്റ്റു ചെയ്യാനായി കടുത്ത സമ്മർദ്ദവും ശക്തമായിരുന്നു. എൺപത്തിനാലുകാരിയായ ഡോക്ടർക്കെതിരെ ഗുരുതര കുറ്റങ്ങൾ ചുമത്തി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുന്നതടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടന്നിരുന്നു. ഇത് പ്രാദേശിക രാഷ്ട്രീയ സമ്മർദത്തെ തുടർന്നാണെന്നു ഹർജിക്കാർക്കു വേണ്ടി അഭിഭാഷകർ ചൂണ്ടിക്കാട്ടി. ഇതോടെയാണ് ജാമ്യം അനുവദിച്ചത്.
മറുനാടന് മലയാളി ബ്യൂറോ