- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരുവിക്കരയിലെ തിളക്കമാർന്ന വിജയം തദ്ദേശത്തിലും കോൺഗ്രസ് ആവർത്തിക്കും; യുഡിഎഫ് ഒഴിച്ചുള്ള ബദൽ ജനങ്ങൾക്ക് പേടിസ്വപ്നമെന്ന് ആന്റണി
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അരുവിക്കരയിലെ വിജയം ആവർത്തിക്കുമെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം എ കെ ആന്റണി. യുഡിഎഫ് ഒഴിച്ചുള്ള ബദൽ ജനങ്ങൾക്ക് പേടിസ്വപ്നമാണ്. വടക്കേ ഇന്ത്യയിൽനിന്നുള്ള ഭയാനകമായ വാർത്തകൾ ജനങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. ബിജെപിയെ അനുകൂലിക്കുന്നവർക്കുപോലും ഇക്കാര്യങ്ങളിൽ എതിർപ്പുണ്ട്. ഇടതുമുന
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അരുവിക്കരയിലെ വിജയം ആവർത്തിക്കുമെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം എ കെ ആന്റണി. യുഡിഎഫ് ഒഴിച്ചുള്ള ബദൽ ജനങ്ങൾക്ക് പേടിസ്വപ്നമാണ്. വടക്കേ ഇന്ത്യയിൽനിന്നുള്ള ഭയാനകമായ വാർത്തകൾ ജനങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. ബിജെപിയെ അനുകൂലിക്കുന്നവർക്കുപോലും ഇക്കാര്യങ്ങളിൽ എതിർപ്പുണ്ട്. ഇടതുമുന്നണിയുടെ ജനകീയ അടിത്തറ നഷ്ടപ്പെട്ടുവെന്ന് തെളിയുമെന്നും ആന്റണി പറഞ്ഞു.
ഇപ്പോഴുള്ളതിനേക്കാൾ വലിയ ആരോപണങ്ങളുടെ കൂമ്പാരമായിരുന്നു അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ ഉണ്ടായിരുന്നത്. എന്നിട്ട് എന്താണ് സംഭവിച്ചതെന്ന് എല്ലാവരും കണ്ടു. ജനങ്ങളുടെ മനസ്സിൽ യുഡിഎഫ് അല്ലാതെ മറ്റാരുമില്ല. ഒറ്റപ്പെട്ട ചില ആക്ഷേപങ്ങൾ ഉണ്ടെങ്കിലും സർക്കാരിനോടുള്ള ജനങ്ങളുടെ താത്പര്യം വർധിച്ചിട്ടേയുള്ളൂവെന്നും ആന്റണി ജഗതിയിൽ വോട്ടു രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.