- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പശുവിന്റെ പേരിൽ മനുഷ്യനെ കൊല്ലുന്നതിനിരെ പ്രസംഗമല്ല വേണ്ടത് പ്രവൃത്തിയെന്ന് മോദിയെ ഓർമ്മിപ്പിച്ച് ആന്റണി
ന്യൂഡൽഹി: ഗോമാംസം ഉപയോഗിക്കുന്നതിനെതിരെ സംഘപരിവാർ പ്രവർത്തകർ രാജ്യത്താകെ ആക്രമണം അഴിച്ചുവിടുന്നതിന് എതിരെ ശക്തമായി പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. പശുവിന്റെ പേരിൽ മനുഷ്യനെ കൊല്ലുന്നതിനെതിരെ പ്രധാനമന്ത്രിയുടെ ഉപദേശമല്ല വേണ്ടത്, നടപടിയാണെന്ന് ആന്റണി പറഞ്ഞു. പശുവിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങൾക്കെതിരെ പ്രധാനമന്ത്രി നടത്തിയ പരാമർശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകങ്ങൾക്കെതിരെ കർശനമായ നിയമനടപടിയാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. ഇത്തരം സംഭവങ്ങൾക്കെതിരെ നടപടിയെടുക്കാൻ ഓരോ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്ക് നിർദ്ദേശം നൽകണമെന്നും ആന്റണി ആവശ്യപ്പെട്ടു. ഗോസംരക്ഷണത്തിന്റെ പേരിൽ മനുഷ്യരെ കൊല്ലുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഒരാൾക്കും നിയമം കൈയിലെടുക്കാൻ അവകാശമില്ല. ഗോ സംരക്ഷണത്തെക്കുറിച്ച് മഹാത്മാഗാന്ധിയും ആചാര്യ വിനോബ ഭാവയും പറഞ്ഞതിനേക്കാൾ കൂടുതൽ മറ്റാരും പറഞ്ഞിട്ടില്ല. എന്നാൽ ഇപ്പോൾ ഗോ സംരക്ഷണത്തിന്റെ പ
ന്യൂഡൽഹി: ഗോമാംസം ഉപയോഗിക്കുന്നതിനെതിരെ സംഘപരിവാർ പ്രവർത്തകർ രാജ്യത്താകെ ആക്രമണം അഴിച്ചുവിടുന്നതിന് എതിരെ ശക്തമായി പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി.
പശുവിന്റെ പേരിൽ മനുഷ്യനെ കൊല്ലുന്നതിനെതിരെ പ്രധാനമന്ത്രിയുടെ ഉപദേശമല്ല വേണ്ടത്, നടപടിയാണെന്ന് ആന്റണി പറഞ്ഞു. പശുവിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങൾക്കെതിരെ പ്രധാനമന്ത്രി നടത്തിയ പരാമർശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കൊലപാതകങ്ങൾക്കെതിരെ കർശനമായ നിയമനടപടിയാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. ഇത്തരം സംഭവങ്ങൾക്കെതിരെ നടപടിയെടുക്കാൻ ഓരോ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്ക് നിർദ്ദേശം നൽകണമെന്നും ആന്റണി ആവശ്യപ്പെട്ടു.
ഗോസംരക്ഷണത്തിന്റെ പേരിൽ മനുഷ്യരെ കൊല്ലുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഒരാൾക്കും നിയമം കൈയിലെടുക്കാൻ അവകാശമില്ല. ഗോ സംരക്ഷണത്തെക്കുറിച്ച് മഹാത്മാഗാന്ധിയും ആചാര്യ വിനോബ ഭാവയും പറഞ്ഞതിനേക്കാൾ കൂടുതൽ മറ്റാരും പറഞ്ഞിട്ടില്ല.
എന്നാൽ ഇപ്പോൾ ഗോ സംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന അതിക്രമങ്ങൾ ഒരിക്കലും മഹാത്മാഗാന്ധി അംഗീകരിക്കുമായിരുന്നില്ല. മനുഷ്യനെ കൊന്നല്ല പശുവിനെ സംരക്ഷിക്കേണ്ടതെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.