- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആന്റണിക്ക് ഇത് അപ്രതീക്ഷിത അംഗീകാരം; കോതമംഗലത്തെ സിപിഐ(എം) സ്ഥാനാർത്ഥി പുതുമുഖം; വിജയപ്രതീക്ഷയിൽ ഡിവൈഎഫ്ഐ നേതാവ്
കോതമംഗലം : അപ്രതീക്ഷിതമായി വീണുകിട്ടിയ സ്ഥാനാർത്ഥി പരിവേഷത്തിൽ ആന്റിണിക്ക് അമ്പരപ്പ്. പാർട്ടി ഇത്തരത്തിലൊരു നിലപാട് സ്വീകരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലന്നും അച്ചടക്കമുള്ള പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ പാർട്ടി തീരുമാനം എന്തുതന്നെയായലും അനുസരിക്കുമെന്നും ആന്റിണി ജോൺ. ഇന്നലെ വൈകിട്ടോടെയാണ് കോതമംഗലത്തെ സ്ഥാനാർത്ഥി പട്ടികയിൽ താനും ഇടം നേടിയതായി ഡി വൈ എഫ് ഐ കോതമംഗലം ബ്ലോക്ക് സെക്രട്ടറിയും പാർട്ടി ഏര്യകമ്മറ്റിയംഗവുമായ ആന്റിണി അറിയുന്നത്. സോഷ്യൽ മീഡിയകളിലെ തന്റെ ചിത്രമടക്കമുള്ള പോസ്റ്റുകൾ കണ്ട സുഹൃത്തുക്കളിൽ ചിലർ വിളിച്ചപ്പോഴാണ് താൻ വിവരമറിയുന്നതെന്നും ഇത് സംബന്ധിച്ച് ഉത്തരവാദിത്വപ്പെട്ട നേതാക്കളാരും ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ലന്നും ആന്റണി വ്യക്തമാക്കി. ഇന്നലെ ചേർന്ന പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഭൂരിപക്ഷം പേരും ആന്റിണിയുടെ സ്ഥാനാർത്ഥിത്വത്തേ അനുകൂലിച്ചതായിട്ടാണ് ലഭ്യമായ വിവരം. ഇന്ന് രാവിലെ ലെനിൻ സെന്ററിൽ ചേരുന്ന ജില്ലാകമ്മറ്റിയിലും കോതമംഗലം മണ്ഡലം കമ്മറ്റിയിലും നട
കോതമംഗലം : അപ്രതീക്ഷിതമായി വീണുകിട്ടിയ സ്ഥാനാർത്ഥി പരിവേഷത്തിൽ ആന്റിണിക്ക് അമ്പരപ്പ്. പാർട്ടി ഇത്തരത്തിലൊരു നിലപാട് സ്വീകരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലന്നും അച്ചടക്കമുള്ള പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ പാർട്ടി തീരുമാനം എന്തുതന്നെയായലും അനുസരിക്കുമെന്നും ആന്റിണി ജോൺ.
ഇന്നലെ വൈകിട്ടോടെയാണ് കോതമംഗലത്തെ സ്ഥാനാർത്ഥി പട്ടികയിൽ താനും ഇടം നേടിയതായി ഡി വൈ എഫ് ഐ കോതമംഗലം ബ്ലോക്ക് സെക്രട്ടറിയും പാർട്ടി ഏര്യകമ്മറ്റിയംഗവുമായ ആന്റിണി അറിയുന്നത്. സോഷ്യൽ മീഡിയകളിലെ തന്റെ ചിത്രമടക്കമുള്ള പോസ്റ്റുകൾ കണ്ട സുഹൃത്തുക്കളിൽ ചിലർ വിളിച്ചപ്പോഴാണ് താൻ വിവരമറിയുന്നതെന്നും ഇത് സംബന്ധിച്ച് ഉത്തരവാദിത്വപ്പെട്ട നേതാക്കളാരും ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ലന്നും ആന്റണി വ്യക്തമാക്കി. ഇന്നലെ ചേർന്ന പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഭൂരിപക്ഷം പേരും ആന്റിണിയുടെ സ്ഥാനാർത്ഥിത്വത്തേ അനുകൂലിച്ചതായിട്ടാണ് ലഭ്യമായ വിവരം.
ഇന്ന് രാവിലെ ലെനിൻ സെന്ററിൽ ചേരുന്ന ജില്ലാകമ്മറ്റിയിലും കോതമംഗലം മണ്ഡലം കമ്മറ്റിയിലും നടക്കുന്ന ചർച്ചകൾക്കുശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമതീരുമാനമെന്ന് പാർട്ടിവൃത്തങ്ങൾ സൂചിപ്പിച്ചു. പാർട്ടി ജില്ലാ നേതൃത്വം നൽകുന്ന റിപ്പോർട്ട് പ്രകാരം ഇന്ന് വൈകിട്ടോ നാളെ രാവിലെയോ സംസ്ഥാന നേതൃത്വം കോതമംഗലത്തെ പാർട്ടി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്സ് സ്‌കറിയ തോമസ്സ് വിഭാഗത്തിന് നൽകിയിരുന്ന സീറ്റ് ഇത്തവണ സിപിഐ(എം) ഏറ്റെടുക്കുകയായിരുന്നു.
പാർട്ടി സീറ്റ് ഏറ്റെടുത്തതുമുതൽ ഇവിടെ പാർട്ടി അംഗം മത്സരിക്കണമെന്നായിരുന്നു താലൂക്ക് നേതൃത്വത്തിന്റെ പൊതുവികാരം.ഏര്യകമ്മറ്റി സെക്രട്ടറി ആർ അനിൽകുമാറിനെ മത്സരപ്പിക്കണമെന്ന് വ്യാപകമായി ആവശ്യമുയർന്നെങ്കിലും ഇക്കാര്യത്തിൽ ജീല്ലാ നേതൃത്വം തള്ളി.തുടർന്ന് പൊതുസമ്മതനായ സ്വതന്ത്ര സ്ഥാനാർത്ഥിയെ അങ്കത്തിനിറക്കുന്നതിനുള്ള ജില്ലാ-സംസ്ഥാന നേതൃത്വങ്ങളുടെ നീക്കവും ഫലം കണ്ടില്ല.ഡോക്ടർ വിജയൻ നങ്ങേലി,മുൻ കെ എഫ് ഡി സി ചെയർമാൻ സാബു ചെറിയാൻ എന്നിവരുടെ പേരുകൾ ജില്ലാ കമ്മറ്റിയിൽ പരിഗനയ്ക്ക വന്നിരുന്നെങ്കിലും പലകാരണങ്ങളാൽ പിൻതള്ളപ്പെടുകയായിരുന്നു.
ആന്റിണിയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ മണ്ഡലത്തിലെ പ്രധാന വോട്ടുബാങ്കായ കത്തോലിക്ക സമുദായത്തെ കൂടെനിർത്താനാവുമെന്നും ഇത് വിജയസാദ്ധ്യത വർദ്ധിപ്പിക്കുമെന്നാണ് പാർട്ടിനേതൃത്വത്തിന്റെ കണക്കുകൂട്ടൽ.കോഴിപ്പിള്ളി കുമ്പപ്പിള്ളീൽ ജോണിയുടെ മകനാണ് 32-കാരനായ ആന്റിണി.വൈദീകരും കന്യാസ്ത്രീകളുമൊക്കെയുള്ള യാഥാസ്ഥീതീക കത്തോലിക്കകുടുംബാംഗമായ ആന്റണി സ്ഥിരമായി പള്ളിയിൽ പോകുകയും ആത്മീയകാര്യങ്ങളിൽ വേണ്ടവണ്ണം സഹകരിക്കുകയും ചെയ്യുന്നുണ്ട്.
എസ് എഫ് ഐ യിലൂടെയാണ് ആന്റണി രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്. തൃപ്പൂണിത്തുറയിൽ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എം സ്വരാജ് എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റായിരുന്നപ്പോൾ സംസ്ഥാനകമ്മറഅറിയിൽ ആന്റിണിയും ഉണ്ടായിരുന്നു. എസ് എഫ് ഐ മുൻ ജില്ലാ സെക്രട്ടറി, എം എ കോളേജ് യൂണിയൻ മുൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ആൻണി പാർട്ടിയുടെയും പോഷക സംഘടനകളുടെയും സമരമുഖത്തെ സജീവ സാന്നിദ്ധ്യമാണ്. ബി കോം ബിരുദധാരിയായ ആന്റിണി ഇപ്പോൾ എം കോം നേടുന്നതിനുള്ള അശ്രാന്ത പരിശ്രമത്തിലാണ്. ഇപ്പോൾ പാർട്ടിയുടെ മുഴുവൻ സമയപ്രവർത്തകരിൽ ഒരാളാണ് .
ഇടത്തരം കർഷ കുടുംബാംമായ ആന്റിണിയുടെ രംഗ പ്രവേശം സോഷ്യൽ മീഡിയയിൽ സജീവ ചർച്ച വിഷയമായിട്ടുണ്ട്.ആന്റണിയുടെ സ്ഥാനാർത്ഥത്ത്വത്തിനെതിരെ പാർട്ടി പ്രാദേശിക നേതൃത്വത്തിലെ ചിലരുടെ ഭാഗത്തുനിന്നും ചില്ലറ മുറുമുപ്പുകൾ ഉരുന്നുണ്ട്.എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ പരസ്യപ്രതികരണവുമായി ആരും രംഗത്തെത്തിയിട്ടില്ല. തങ്ങളെ പാർട്ടിയിലെ ഉന്നതർ അപഹാസ്യരാക്കിലെന്നാണ് ആന്റിണിക്കെതിരെ തിരിഞ്ഞിട്ടുള്ള പാർട്ടി മണ്ഡലം കമ്മറ്റിയംഗങ്ങളുടെ ആരോപണം. പഴക്കവും തഴക്കവുമുള്ള നേതാക്കളെ അവഗണിച്ച് പുതുമുഖത്തെ രംഗത്തിറക്കുന്നത് വിജയ സാദ്ധ്യതക്ക് മങ്ങലേൽപ്പിക്കുമെന്നാണ് ഇവരുടെ വാദം.