- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മസിലുകാട്ടി വളയ്ക്കുന്ന മുൻ മിസ്റ്റർ കേരളയ്ക്ക് ആദ്യ ഭാര്യയിൽ രണ്ട് കുട്ടികൾ; വിവാഹിതനെന്ന് പറയാതെയുള്ള രണ്ടാം കെട്ടിലും കുട്ടിയൊന്ന്; മണപ്പുറം ഫിനാൻസിലെ ജോലിക്കാരിയെ വലയിൽ വീഴ്ത്തിയത് ഭർത്താവുമായുള്ള പിണക്കം തിരിച്ചറിഞ്ഞ്; കൊച്ചിയിൽ പിടിയിലായ മുൻ മിസ്റ്റർ ഇന്ത്യ റണ്ണറപ്പായ ആന്റണി റെയ്സ്ണിന്റെ വീരകഥകൾ ഇങ്ങനെ
കൊച്ചി: ആദ്യ ഭാര്യയിൽ രണ്ടു കുട്ടികൾ, ജിമ്മിന്റെ അടുത്തുള്ള ഷോപ്പിൽ ജോലി ചെയ്ത പെൺകുട്ടിയെ വിവാഹം കഴിച്ചു ഒരു കുട്ടി, പിന്നീട് മണപ്പുറം ഫിനാൻസിലെ കാമുകിയുടെ കൂടെ നാട് വിടുന്നത് മൂന്നു മാസം പ്രായമായ സ്വന്തം കുട്ടിയേയും കൊണ്ടാണ്. ഒടുവിൽ കള്ളികളെല്ലാം ഭാര്യമാർ തിരിച്ചറിഞ്ഞു. അങ്ങനെ മുൻ മിസ്റ്റർ ഇന്ത്യ റണ്ണറപ്പിനെ പൊലീസ് അറസ്റ്റു ചെയ്തത് ബലാൽസംഗ കുറ്റം ചുമത്തിയാണ്. മസിൽ പെരുപ്പിച്ചു മിസ്റ്റർ ഇന്ത്യ റണ്ണറപ്പും, മിസ്റ്റർ കേരളയുമായി വാർത്തകളിൽ നിറഞ്ഞ തൃപ്പുണിത്തറ മസിൽ പവർ ജിം ആശാൻ ആന്റണി റൈസൺ മസിൽ പെരുപ്പിച്ചു യുവതികളേയും ചതിക്കുഴിയിൽ വീഴ്‌ത്തി. മുബൈയിൽ നിന്നും യുവതിക്കും കൈകുഞ്ഞിനു മൊപ്പം പൊലീസ് പിടികൂടിയതോടെയാണ് മസിൽ മാന്റെ കള്ളക്കളികൾ പുറത്തറിയുന്നത്.. മുൻ മിസ്റ്റർ ഇന്ത്യ റണ്ണറപ്പും (2007) എട്ട് പ്രാവശ്യം മിസ്റ്റർ കേരളയുമായി തെരഞ്ഞെടുക്കപ്പെട്ട ശരീര സൗന്ദര്യ വിദഗ്ധനാണ് റെയ്‌സൺ. തൃപ്പുണിത്തറ പേട്ടയിൽ മസിൽ പവർ ജിം നടത്തുന്ന ആന്റണി റെയ്സണ് മസിലുകാട്ടി യുവതികളെ വലയിൽ വീഴ്‌ത്തുന്നതും ഹരമായിരുന്നു
കൊച്ചി: ആദ്യ ഭാര്യയിൽ രണ്ടു കുട്ടികൾ, ജിമ്മിന്റെ അടുത്തുള്ള ഷോപ്പിൽ ജോലി ചെയ്ത പെൺകുട്ടിയെ വിവാഹം കഴിച്ചു ഒരു കുട്ടി, പിന്നീട് മണപ്പുറം ഫിനാൻസിലെ കാമുകിയുടെ കൂടെ നാട് വിടുന്നത് മൂന്നു മാസം പ്രായമായ സ്വന്തം കുട്ടിയേയും കൊണ്ടാണ്. ഒടുവിൽ കള്ളികളെല്ലാം ഭാര്യമാർ തിരിച്ചറിഞ്ഞു. അങ്ങനെ മുൻ മിസ്റ്റർ ഇന്ത്യ റണ്ണറപ്പിനെ പൊലീസ് അറസ്റ്റു ചെയ്തത് ബലാൽസംഗ കുറ്റം ചുമത്തിയാണ്. മസിൽ പെരുപ്പിച്ചു മിസ്റ്റർ ഇന്ത്യ റണ്ണറപ്പും,
മിസ്റ്റർ കേരളയുമായി വാർത്തകളിൽ നിറഞ്ഞ തൃപ്പുണിത്തറ മസിൽ പവർ ജിം ആശാൻ ആന്റണി റൈസൺ മസിൽ പെരുപ്പിച്ചു യുവതികളേയും ചതിക്കുഴിയിൽ വീഴ്‌ത്തി. മുബൈയിൽ നിന്നും യുവതിക്കും കൈകുഞ്ഞിനു മൊപ്പം പൊലീസ് പിടികൂടിയതോടെയാണ് മസിൽ മാന്റെ കള്ളക്കളികൾ പുറത്തറിയുന്നത്.. മുൻ മിസ്റ്റർ ഇന്ത്യ റണ്ണറപ്പും (2007) എട്ട് പ്രാവശ്യം മിസ്റ്റർ കേരളയുമായി തെരഞ്ഞെടുക്കപ്പെട്ട ശരീര സൗന്ദര്യ വിദഗ്ധനാണ് റെയ്‌സൺ. തൃപ്പുണിത്തറ പേട്ടയിൽ മസിൽ പവർ ജിം നടത്തുന്ന ആന്റണി റെയ്സണ് മസിലുകാട്ടി യുവതികളെ വലയിൽ വീഴ്‌ത്തുന്നതും ഹരമായിരുന്നു.
തൃപ്പുണിത്തറ മണപ്പുറം ഫൈനസിൽ ജോലി ചെയുന്ന യുവതിയെ മൂന്നുമാസം പ്രായമായ കുഞ്ഞിനോടൊപ്പം കാണാതായി എന്ന യുവതിയുടെ പിതാവിന്റെ പരാതിയിൽ കഴിഞ്ഞ ദിവസം തൃപ്പുണിത്തറ പൊലീസ് മുബൈയിൽ നിന്ന് ആന്റണിയെ അറസ്റ്റ് ചെയ്യുതു ചോദ്യം ചെയ്തപ്പോഴാണ് കേരളത്തിലെ തന്നെ പ്രമുഖ ഫിറ്റ്നസ് ട്രെയ്നറായ ആന്റണിയുടെ പ്രണയ ലീലകൾ പൊലീസ് തന്നെ അറിയുന്നത്. ഒന്നിൽ കൂടുതൽ വിവാഹം കഴിച്ച അന്റാണി റെയ്സനെതിരെ (34) പൊലീസ് ബലാത്സംഗ കുറ്റത്തിനാണിപ്പോൾ കേസ് എടുത്തിരിക്കുന്നത്.
കേരളത്തിലെ പ്രശസ്തനായ ഫിറ്റ്നസ് ട്രെയിനറാണ് എറണാകുളം മാറ്റപള്ളി ആന്റണി റെയ്സൺ (34). ഇയാൾക്ക് ആദ്യ ഭാര്യയിൽ രണ്ടു കുട്ടികൾ ഉണ്ട്. ഇതിനിടയിൽ ആന്റണിയുടെ ജിമ്മിന്റെ സമീപത്തുള്ള സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തുകൊണ്ടിരുന്ന യുവതിയെ പ്രണയത്തിൽ വലയിലാക്കി. ആന്റണി കല്യാണം കഴിഞ്ഞയാളാണ് എന്ന സത്യം മറച്ചു വച്ചുകൊണ്ടാണ് യുവതിയെ വളച്ചെടുത്തത്. പിന്നീട് ചേർത്തലയിലുള്ള വീട്ടിൽ ചെന്ന് കല്യാണം ആലോചിച്ചുക്കുമ്പോൾ മീനമ്മ എന്ന ഒരു ബന്ധുവും സുഹൃത്തുക്കളും ആന്റണിക്കൊപ്പം ഉണ്ടായിരുന്നു.
ചോറ്റാനിക്കര ക്ഷേത്രത്തിൽ 2004 ൽ ഇവരുടെ കല്യാണം നടന്നു. തുടർന്ന് യുവതിയുമൊത്ത് തൃപ്പുണിത്തറ പൊലീസ് സ്റ്റേഷന്റെ അടുത്തുള്ള സ്റ്റാർ ഹോംസ് ഫ്ലാറ്റിൽ താമസം തുടങ്ങി. ഈ ബന്ധത്തിൽ ആന്റണിക്ക് ഒരു ആൺകുട്ടിയുണ്ട്. ആന്റണിക്ക് വേറെ ഭാര്യയും മക്കളും ഉണ്ടെന്നു യുവതിക്ക് അറിയില്ലായിരുന്നു എന്നായിരുന്നു പൊലീസിന് ഇതുമായി ബന്ധപെട്ടു യുവതി കൊടുത്ത മൊഴി. ഇതിനിടെ മണപ്പുറം ഫിനാൻസിലെ ജോലിക്കാരിയായ സ്ത്രീയുമായി പ്രണയം തുടങ്ങി. ഭർത്താവുമായി വഴക്കിട്ടു അഞ്ചു വയസുള്ള ഒരു കുട്ടിയുമായി കഴിയുന്ന യുവതിയായിരുന്നു അത്. ഇവരുമായി മുങ്ങി നാട്ടിൽ നിന്ന് പോകുമ്പോൾ ഇവർക്ക് മൂന്നു മാസം പ്രായമായ ഒരു കുട്ടിയുണ്ടായിരുന്നു. അത് ആന്റണിയുടെ കുട്ടിയാണ് എന്നാണ് ഇവർ കഴിഞ്ഞ ദിവസം പിടിയിയിൽ ആയപ്പോൾ പറഞ്ഞത്.
പ്രണയം തലയ്ക്കു പിടിച്ച യുവതിയും ആന്റണിയും മാസങ്ങൾക്കു മുൻപ് മുങ്ങി. ഹൈദരാബാദിൽ ജോലി അന്വേഷിച്ചു പോകുകയാണ് എന്ന് പറഞ്ഞു രണ്ടാം ഭാര്യയെ ആലപ്പുഴയിലുള്ള വീട്ടിലേക്കു പറഞ്ഞു വിട്ട് ആന്റണി മൂന്നാമത്തെ കാമുകിയെയും മൂന്നു മാസം പ്രായമായ കുഞ്ഞിനേയും കൂടി ഒരു റെന്റ് എ കാർ വാടകയ്ക്കു എടുത്ത് നാട്ടിൽ നിന്ന് പോയത്. ഇടയ്ക്കു കാർ ഹരിപ്പാട് വച്ച് അപകടം പറ്റി. എന്നാൽ അപായം സംഭവിച്ചില്ല. ഭർത്താവുമായി പിരിഞ്ഞു വീട്ടിൽ കഴിയുകയായിരുന്ന യുവതിയെയും കൈകുഞ്ഞിനേയും കാണാതായപ്പോൾ യുവതിയെ കുട്ടിയുമായി കണ്ണാന്നില്ല എന്ന യുവതിയുടെ പിതാവ് പരാതി നൽകി.
ഇവരെ അന്വേഷിച്ചു കണ്ടെത്തി സ്റ്റേഷനിൽ എത്തിച്ചു യുവതിയെ പിതാവിനൊപ്പം വിട്ടു. വീട്ടിൽ എത്തിയ യുവതിയെ ആദ്യ ഭർത്താവ് പ്രശനങ്ങൾ എല്ലാം തീർത്തു യുവതിയെ വിളിച്ചു കൊണ്ട് പോയി. ഹിൽ പാലസിന്റെ അടുത്ത് വാടകക്ക് താമസിച്ചു വരികയായിരുന്നു. ഈ സമയത്തു ഇവർ തമ്മിൽ വീണ്ടും ഭർത്താവ് ജോലിക്കു പോകുന്ന സമയത്തു രഹസ്യ സിം വഴി ഫോണിൽ ബന്ധം തുടർന്ന് ജൂലായ് 29 ന് ആന്റണിക്കൊപ്പം യുവതിയെയും, കൈകുഞ്ഞിനെയും വീണ്ടും കാണാതായി. വീണ്ടും യുവതിയെ കാണാനില്ല എന്ന പരാതി പൊലീസിന് കിട്ടി ഒപ്പം യുവതിയുടെ പിതാവ് ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തു.
തുടർന്ന് അന്വേഷണത്തിൽ നെടുമ്പാശ്ശേരിയിൽ നിന്നും ഇൻഡിഗോ ഫ്ളൈറ്റിൽ യുവതിയും, ആന്റണിയും കുഞ്ഞുമായി ഡൽഹിക്കു പോയി അവിടെ നിന്നും പഞ്ചാബിൽ എത്തി എന്ന വിവരം പൊലീസിന് ലഭിച്ചു. പഞ്ചാബിൽ ജലന്ധറിൽ പൊലീസ് എത്തുന്നു എന്നറിഞ്ഞു ഇവർ അവിടെ നിന്ന് മുങ്ങി. അതിനാൽ പൊലീസ് എത്തിയപ്പോൾ ഇവരെ കണ്ടെത്താൻ ആയില്ല. പിന്നീട് ഇവർ മുബൈയിൽ ഉള്ളതായി പൊലീസിന് വിവരം ലഭിച്ചു. അവിടെ എത്തിയ തൃപ്പുണിത്തറ ഹിൽപാലസ് പൊലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്ഐ അജിത് കുമാറും, പൊലീസുക്കാരായ ബിനിൽ, ഹരികുമാർ എന്നിവരുടെ സംഘം ഇവിടെ എത്തി ഇവരെ പിടികൂടുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ഇവരെ കേരളത്തിൽ എത്തിച്ചു
ആന്റണി വിവാഹിതന്നാണെന്നുള്ള കാര്യം മറച്ചുവച്ചുകൊണ്ടു രണ്ടാമത് വിവാഹം കഴിച്ച ആലപ്പുഴ ചേർത്തല സ്വദേശിയായ യുവതി തന്നെ വ്യാജമായി കല്യാണം കഴിച്ചു പിഡിപ്പിച്ചു എന്നുമുള്ള മൊഴിയുടെ അടിസ്ഥാനത്തിൽ ഐപിസി 376 ബലാത്സകുറ്റം ആരോപിച്ചു കേസ് എടുത്തതായി ഇവരെ പിടികൂടിയ തൃപ്പുണിത്തറ അഡീഷണൽ എസ്ഐ അജിത് കുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഈ ഒരു കേസ് മാത്രമേ ആന്റണിക്ക് എതിരായി ഒള്ളു എന്നാണ് അറിവ്. ആലപ്പുഴ സ്വാദേശിയായ ഭാര്യയുടെ കാര്യം ആന്റണിക്കൊപ്പം ഒളിച്ചോടിയ യുവതി അറിയുന്നത് ഇവർ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുമ്പോഴാണ്.
യുവതിയുടെ മൂന്നു മാസം പ്രായമായ കുട്ടി തന്റെ കുട്ടിയാണ് എന്നും തന്റെ കൂടെ വന്നില്ലെങ്കിൽ കുട്ടിയെ കൊണ്ടുപ്പോകും എന്ന് പറഞ്ഞാണ് ആന്റണി യുവതിയുമായി നാട് വിട്ടതെന്നുമാണ് യുവതി പൊലീസിന് കൊടുത്ത മൊഴി. മൊഴി കൊടുത്ത ത്തിന് ശേഷം യുവതിയേയും കുഞ്ഞിനേയും വീട്ടുകാർക്കൊപ്പം വിട്ടു.