- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആർടിസി സ്റ്റാന്റുകളിൽ മദ്യക്കടകൾ തുടങ്ങും; യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകില്ല: മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: കെഎസ്ആർടിസി സ്റ്റാൻഡിൽ മദ്യക്കടകൾ തുടങ്ങാൻ അനുമതി നൽകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധമാണ് മദ്യക്കടകൾ ക്രമീകരിക്കുക.
കെഎസ്ആർടിസിയുടെ കെട്ടിടങ്ങളിൽ ഔട്ട്ലെറ്റുകൾ തുറക്കാൻ ബവ്റിജസ് കോർപറേഷന് അനുമതി നൽകും. കെഎസ്ആർടിസിയുടെ കെട്ടിടങ്ങൾ ലേലത്തിനെടുത്ത് മദ്യക്കടകൾ തുറക്കാം. ഇതിലൂടെ കെഎസ്ആർടിസിക്ക് വാടക വരുമാനം ലഭിക്കുന്നതിനൊപ്പം ബസ് യാത്രക്കാരുടെ എണ്ണവും കൂടുമെന്നാണ് വിലയിരുത്തൽ. കൂടുതൽ സൗകര്യമുള്ള സ്ഥലങ്ങളിൽ ക്യൂ ഒഴിവാക്കി കാത്തിരിപ്പിനു സ്ഥലം നൽകാമെന്ന നിർദ്ദേശവും കെഎസ്ആർടിസി മുന്നോട്ട് വച്ചിട്ടുണ്ട്.
ടിക്കറ്റ് ഇതരവരുമാനത്തിനായി സാധ്യമായതെല്ലാം കെഎസ്ആർടിസി സ്വീകരിക്കും. സ്റ്റാന്റിൽ മദ്യക്കടയുള്ളതുകൊണ്ടുമാത്രം ജീവനക്കാർ മദ്യപിക്കണമെന്നില്ലെന്നും മന്ത്രി പറഞ്ഞു.
Next Story