- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിൽ കലഹം മൂത്തപ്പോൾ രണ്ടാനമ്മ കസേര കൊണ്ട് കഴുത്തിനടിച്ചു; അമ്മക്കെതിരെ പരാതി നൽകിയപ്പോൾ വീട്ടിൽ നിന്നും പൊലീസ് ഇറക്കിക്കൊണ്ട് പോയി; മൈത്ര ആശുപത്രിയിൽ മെഡിക്കൽ കോളേജിലെ നഴ്സ് ജോലിക്കെത്തിയതെങ്ങനെ ? വിഷം കഴിച്ച് മരണത്തോട് മല്ലിട്ട് ആശുപത്രിയിൽ കഴിഞ്ഞപ്പോഴും വീട്ടുകാരെ ഒന്നും അറിയിക്കാതെ പൊലീസും ആശുപത്രിയും; അനു അഗസ്റ്റിന്റെ മരണത്തിൽ സർവത്ര ദുരൂഹത
കോഴിക്കോട്: കോഴിക്കോട് സ്വദേശിനിയും മൈത്ര ആശുപത്രി നഴ്‌സുമായിരുന്ന അനു അഗസ്റ്റിന്റെ മരണത്തിൽ ദുരൂഹത ഏറിവരുകയാണ്. അച്ഛനും അമ്മയുമായ വീട്ടിൽ കലഹം സ്ഥിരിമായി. ഒരിക്കൽ വഴക്ക് മൂത്തപ്പോൾ രണ്ടാനമ്മ അനു അഗസ്റ്റിനെ കസേരയുപയോഗിച്ച് കഴുത്തിലടിക്കുകയും ചെയ്തു. അമ്മക്കെതിരെ അനു പൊലീസിൽ പരാതി നൽകി. പൊലീസിന്റെ സഹായത്തോടെ വീട്ടിൽ നിന്നും ഇറങ്ങിയ അനുവിന്റെ മരണവാർത്തയാണ് വീട്ടുകാർ പിന്നെ അറിയുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്‌സായിരുന്ന അനു എങ്ങനെ മൈത്ര ആശുപത്രിയിൽ ജോലിക്കെത്തിയെന്നും വീട്ടുകാർക്ക് ഇന്നും അറിയില്ല. ആത്മഹത്യ ശ്രമം നടത്തി നാളുകൾ കഴിഞ്ഞിട്ടും ഈ വിവരം വീട്ടുകാരെ അറിയിക്കാൻ പൊലീസോ ആശുപത്രി അധികൃതരോ ശ്രമിച്ചില്ല എന്നതും കൂടുതൽ സംശയം ഉളവാക്കുകയാണ്. കഴിഞ്ഞ നവംബർ 21നാണ് അനു അഗസ്റ്റിൻ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത്. പൊലീസ് സംരംക്ഷണത്തിൽ കഴിഞ്ഞിരുന്ന നഴ്‌സിന്റെ ആത്മഹത്യാ ശ്രമത്തിൽ വീട്ടുകാർക്ക് ദുരൂഹത അറിവരുകയാണ്. അത്യാസന്ന നിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദിവസങ്ങളായി
കോഴിക്കോട്: കോഴിക്കോട് സ്വദേശിനിയും മൈത്ര ആശുപത്രി നഴ്‌സുമായിരുന്ന അനു അഗസ്റ്റിന്റെ മരണത്തിൽ ദുരൂഹത ഏറിവരുകയാണ്. അച്ഛനും അമ്മയുമായ വീട്ടിൽ കലഹം സ്ഥിരിമായി. ഒരിക്കൽ വഴക്ക് മൂത്തപ്പോൾ രണ്ടാനമ്മ അനു അഗസ്റ്റിനെ കസേരയുപയോഗിച്ച് കഴുത്തിലടിക്കുകയും ചെയ്തു. അമ്മക്കെതിരെ അനു പൊലീസിൽ പരാതി നൽകി. പൊലീസിന്റെ സഹായത്തോടെ വീട്ടിൽ നിന്നും ഇറങ്ങിയ അനുവിന്റെ മരണവാർത്തയാണ് വീട്ടുകാർ പിന്നെ അറിയുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്‌സായിരുന്ന അനു എങ്ങനെ മൈത്ര ആശുപത്രിയിൽ ജോലിക്കെത്തിയെന്നും വീട്ടുകാർക്ക് ഇന്നും അറിയില്ല. ആത്മഹത്യ ശ്രമം നടത്തി നാളുകൾ കഴിഞ്ഞിട്ടും ഈ വിവരം വീട്ടുകാരെ അറിയിക്കാൻ പൊലീസോ ആശുപത്രി അധികൃതരോ ശ്രമിച്ചില്ല എന്നതും കൂടുതൽ സംശയം ഉളവാക്കുകയാണ്.
കഴിഞ്ഞ നവംബർ 21നാണ് അനു അഗസ്റ്റിൻ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത്. പൊലീസ് സംരംക്ഷണത്തിൽ കഴിഞ്ഞിരുന്ന നഴ്‌സിന്റെ ആത്മഹത്യാ ശ്രമത്തിൽ വീട്ടുകാർക്ക് ദുരൂഹത അറിവരുകയാണ്. അത്യാസന്ന നിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദിവസങ്ങളായി ഈ വിരം വീട്ടുകാരെ അറിയിക്കാൻ പൊലീസോ ആശുപത്രി അധികൃതരും മ്രിച്ചില്ല എന്നതും ദുരൂഹത വർധിപ്പിക്കുകയാണ്. എലി വിഷവും ഓവർഡോസ് ഗുളികകളും കഴിച്ചതാണ് അനുവിന്റെ മരണത്തിന് കാരണമായത്.
എരഞ്ഞിപ്പാലത്തുള്ള ഹോസ്റ്റലിൽ വച്ചായിരുന്നു ആത്മഹത്യാ നടന്നത്. അത്യാസന്ന നിലയിലായ ഇവരെ ഉടനെത്തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏകദേശം രണ്ടാഴ്ചയോളം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞിട്ടും ബന്ധുക്കളിൽ നിന്നും ആശുപത്രി അധികൃതർ വിവരം മറച്ചുവെച്ചു. മൂന്ന് ദിവസത്തിന് ശേഷം നാട്ടുകാരി പറഞ്ഞാണ് കുട്ടി മെഡിക്കൽ കോളേജിൽ കഴിയുന്ന വിവരം ബന്ധുക്കൾ അറിയുന്നത്. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയ മാതാപിതാക്കളെ കുട്ടിയെ കാണാൻ അധികൃതർ അനുവദിച്ചില്ല. യുവമോർച്ച പ്രവർത്തകർ ഇടപ്പെട്ടതിനെ തുടർന്ന് അടുത്ത ദിവസമാണ് അമ്മ ലിസിക്ക് കാണാൻ അനുവാദം ലഭിക്കുന്നത്. ഒരു മിനിറ്റ് സംസാരിക്കാൻ സമയം കിട്ടിയെങ്കിലും അബോധാവസ്ഥിലായിരുന്ന അനു വ്യക്തമായൊന്നും സംസാരിച്ചിരുന്നില്ല.
ഗുരുതരാവസ്ഥയിലായിട്ടും ആശുപത്രി അധികൃതർ എന്തുക്കൊണ്ട് തങ്ങളെ വിവരം അറിയിച്ചില്ലെന്നാണ് അനുവിന്റെ ബന്ധുക്കളുടെ ചോദ്യം. എന്നാൽ അനുവിന് വീട് വിട്ടിറങ്ങേണ്ടി വന്നതും പൊലീസ് സംരംക്ഷണം തേടേണ്ടി വന്നതും എന്തിനാണെന്ന മറുചോദ്യവും ഉയരുന്നുണ്ട്. 2016 ഡിസംബർ 26ന് വീട്ടിലെ ചില പ്രശ്‌നങ്ങൾ കാരണം അനു പൊലീസ് സഹായത്തോടെ വീട് വിട്ട് ഇറങ്ങിയിരുന്നു. അന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗത്തിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു അനു. എന്നാൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയായ മൈത്രയിലാണ് അനു ഒടുവിൽ ജോലി ചെയ്തുക്കൊണ്ടിരുന്നതെന്ന് ഇപ്പോഴാണ് ബന്ധുക്കൾ അറിയുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സിക്കുന്ന ഡോക്ടർമാരാണ് ബന്ധുക്കളെ ഈ വിവരം അറിയിക്കുന്നത്.
മകൾ ആത്മഹത്യ ചെയ്ത സഭവത്തിൽ ദുരൂഹത ഉണ്ടെന്ന് അമ്മ ലിസി മറുനാടൻ മലയാളിയോട് പറഞ്ഞു. മെഡിക്കൽ കോളേജ് പൊലീസിന്റെ ഉത്തരവാദിത്വത്തിലാണ് തന്റെ മകൾ വീട് വിട്ടിറങ്ങിയത്. അതിനാൽ കുട്ടി ആത്മഹത്യ ചെയ്തത് എന്തിനാണെന്ന് വ്യക്തമാക്കാൻ പൊലീസിന് ബാധ്യസ്ഥരാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ജോലി ചെയ്തിരുന്ന കുട്ടി എങ്ങനെയാണ് മൈത്ര ഹോസ്പിറ്റലിലെത്തിയതെന്ന് അന്വേഷിക്കണം. ആത്മഹത്യക്ക് പുറകിലെ രഹസ്യം പുറത്തുക്കൊണ്ടുവരണം. ആത്മഹത്യക്ക് പിന്നിൽ മാതാപിതാക്കളാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നുയം ലിസി മറുനാടനോട് പറഞ്ഞു.
ഇതിനിടെ കുട്ടിയുടെ മരണത്തിന് കാരണക്കാർ മൈത്ര ആശുപത്രിയും സഹപ്രവർത്തകരുമാണെന്ന് കാണിച്ച് ലിസി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ അനുവിന് പൊലീസ് സംരംക്ഷണം തേടേണ്ടി വന്നതെന്തിനാണെന്ന ചോദ്യവും പ്രസക്തമാണ്. വീട്ടിൽ വെച്ച് കഴിഞ്ഞ വർഷം ഡിസംബറിൽ കുട്ടിയും മാതാപിതാക്കളും വലിയ പ്രശ്‌നം ഉണ്ടായി. ഇതേ തുടർന്ന് മാതാവ് ലിസിക്കെതിരെ മെഡിക്കൽ കോളേജ് പൊലീസിൽ അനു പരാതി നൽകിയിരുന്നു. ഇതോടെ പൊലീസ് എത്തി വീട്ടിൽ നിന്നും ഇറക്കിക്കൊണ്ടു വരികയായിരുന്നു. പിന്നീടുള്ള അവധി ദിവസങ്ങളിൽ കോൺവെന്റിലെ സിസ്റ്ററുടെ വീട്ടിലേക്കാണ് അനു പോയത്.
പൊലീസ് ഇടപ്പെട്ട് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ താമസിക്കാൻ സൗകര്യം ഒരുക്കിക്കൊടുക്കുകയും ചെയ്തു. വീട് വിട്ടിറങ്ങിയ ശേഷം മാതാപിതാക്കളുമായി യാതൊരു ബന്ധവും വെച്ച് പുലർത്തിയിരുന്നില്ല. അമ്മയുടെ അനുജത്തിയെ വല്ലപ്പോളും വിളിക്കും. സന്തോഷവതിയായിരിക്കുന്നതായാണ് ആ സമയത്ത് നഴ്സ് അവരെ അറിയിച്ചിരുന്നത്. ഇതിനിടെ മജിസ്‌ട്രേറ്റ് എത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അതേ സമയം ലിസി നൽകിയ പരാതി എലത്തൂർ പൊലീസ് സ്വീകരിച്ചിട്ടുണ്ട്. ആത്മഹത്യക്ക് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.