ലയാളത്തിൽ നിവിൻ പോളിയുടെ നായികയായി അരങ്ങേറി ഇപ്പോൾ തമിഴിലും തെലുങ്കിലും വെന്നിക്കൊടി പാറിച്ച് നടിയാണ് അനു ഇമ്മാനുവൽ.ആക്ഷൻ ഹീറോ ബിജുവെന്ന സിനിമയിൽ സാധാരണ നാട്ടിൻപുറത്ത് കാരി നായികയായി എത്തിയ അനു ഇപ്പോൾ ഗ്ലാമറസ് നടിയെന്ന് വിശേഷണത്തിന് ഉടമയാണ്. തെലുങ്ക് സിനിമയിൽ സജീവമായ താരത്തിന്റെ ഫോട്ടോഷൂട്ട് വീഡിയോകൾ ഇതിന് തെളിവാണ്. ഏറ്റവും പുതിയതായി നടി നടത്തിയ ഒരുഗ്രൻ ഫോട്ടോഷൂട്ട് വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയ വഴി വെറലാകുന്നത്.

ഫോട്ടോ ഷൂട്ടിനായി നടി ഹോട്ട് ലുക്കിലാണ് എത്തുന്നത്. തെലുങ്കിൽ കൈ നിറയെ ചിത്രങ്ങളുമായി തിരക്കേറിയ നടി ഇപ്പോൾ തമിഴിലേക്ക്ചുവടുമാറ്റിയിരിക്കുകയാണ്.വിശാലിന്റെ മിഷ്‌കിൻ ചിത്രം തുപ്പറിവാലനിലൂടെയാണ് തമിഴകത്ത് നടി അരങ്ങേറ്റം കുറിക്കുന്നത്. പവൻ കല്യാണിന്റെ പുതിയ ചിത്രത്തിലും അനുവാണ് നായിക.

തെലുങ്കിൽ ഓക്‌സിജൻ എന്ന ചിത്രം അനു പൂർത്തിയാക്കിയിട്ടുണ്ട് ഈ ചിത്രം ഉടൻ റിലീസ് ചെയ്യുമെന്നാണു സൂചന. സ്വപ്നസഞ്ചാരി എന്ന ചിത്രത്തിൽ ബാലതാരമായി എത്തിയ അനു ഇമ്മാനുവൽ പിന്നീട് ആക്ഷൻ ഹീറോ ബിജുവിൽ നായികയായാണ് വീണ്ടും സിനിമയിലെത്തിയത്.ആദ്യ ചിത്രത്തിന് ശേഷം അനു പഠനത്തിന് വേണ്ടി വെള്ളിത്തിരയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. വിദേശത്തായിരുന്നു നടിയുടെ ഉപരി പഠനം.

അമൽ നീരദ് സംവിധാനം ചെയ്യുന്ന ദുൽഖർ സൽമാൻ ചിത്രത്തിൽ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് അനുവിനെ ആയിരുന്നു. എന്നാൽ ഡേറ്റിന്റെ പ്രശ്നം മൂലം സിനിമയിൽ നിന്നും പിൻതിരിയുകയായിരുന്നു. മഞ്ജുനുവായിരുന്നു നടിയുടെ ആദ്യ തെലുങ്ക് ചിത്രം. ഓക്‌സിജൻ എന്ന തെലുങ്ക് ചിത്രത്തിലാണ് അനു ഇപ്പോൾ അഭിനയിക്കുന്നത്.