- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഠനകാലത്ത് പ്രസിഡന്റ് കൈയിൽനിന്ന് സ്വർണമെഡൽ വാങ്ങിയ മിടുക്കി; സിവിൽ സർവീസ് മോഹവും എത്തിപ്പിടിച്ചു; തലശ്ശേരി സബ് കലക്ടറായി ശോഭിച്ചത് താഴെ തട്ടിലെ അഴിമതി തടയാൻ രഹസ്യ സംവിധാനം ഒരുക്കി; ഒടുവിൽ അനു കുമാരിയെ തേടി കേരള സർക്കാരിന്റെ മികച്ച സബ്കലക്ടർക്കുള്ള പുരസ്ക്കാരവും
തലശ്ശേരി: തലശ്ശേരി സബ്കലക്ടർ അനു കുമാരിക്ക് മികച്ച സബ്കലക്ടർക്കുള്ള കേരള സർക്കാരിന്റെ അംഗീകാരം. കാര്യക്ഷമാർന്ന പ്രവർത്തനത്തിനും അതിവേഗം ഫയൽ തീർപ്പാക്കിയനും ഓഫീസ് പ്രവർത്തനങ്ങൾ സിസ്റ്റമാറ്റിക് ആക്കിയതിനുമാണ് അംഗീകാരം. അഴിമതിയെ പൂർണ്ണമായും ഒഴിവാക്കാൻ വേണ്ടി ഏതു സാധാരണക്കാരനും വളരെ എളുപ്പത്തിൽ പരാതി നൽകുന്നതിനായി ഇ-മെയിൽ സംവിധാനം ഏർപ്പെടുത്തിയത് അനു കുമാരി ഈ കാലഘട്ടത്തിൽ ചെയ്ത വലിയ മുന്നേറ്റങ്ങളിൽ ഒന്നാണ്. പരാതി ലഭിച്ചാൽ പരാതിയുടെ സത്യാവസ്ഥ മനസ്സിലാക്കി അതിവേഗം പ്രവർത്തനം നടപ്പിലാക്കും. ആരാണ് പരാതി നൽകുന്നത് എന്ന് ഇരുചെവി അറിയാതെ മുന്നോട്ടു നീങ്ങും. Complaintcellsdmtly@gmail.com എന്ന മെയിൽ ഐഡിയിൽ ആർക്കും പരാതി നൽകാം.
ഭൂമിയുടെ തരം മാറ്റൽ അപേക്ഷ തീർപ്പാക്കുന്നതിലും വനാവകാശ നിയമപ്രകാരമുള്ള കാര്യങ്ങൾ നടപ്പാക്കുന്നതിലും അനു കുമാരി ചുരുങ്ങിയ കാലത്തിനുള്ളിൽ കൈവരിച്ച നേട്ടം വളരെ വലുതാണ്. കൃത്യം ആയിട്ടുള്ള ഓഫീസ് കാര്യത്തിലുള്ള തീർപ്പാക്കലും കാര്യങ്ങൾ വൈകിപ്പിക്കാതെ പെട്ടെന്ന് നൽകുന്നതും അനു കുമാരിക്ക് ഈ നേട്ടമുണ്ടാക്കാനായി പരിഗണിക്കപ്പെട്ട കാര്യങ്ങളിലൊന്നാണ്.
തലശ്ശേരിയുടെ ടൂറിസം പദ്ധതികൾക്ക് ഒരു മുന്നൊരുക്കം എന്നോളം ഹെറിട്ടേജ് റൺ സംഘടിപ്പിച്ചത് മുഖ്യമന്ത്രിയുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. അഞ്ചോ ആറോ മാസത്തിനുശേഷം അനു കുമാരി തലശ്ശേരിയിൽ നിന്നും സ്ഥാനമൊഴിഞ്ഞു പോയാലും അവർ തുടങ്ങിവച്ച കാര്യങ്ങൾ അതേപോലെ മുന്നോട്ടേക്ക് കൊണ്ടു പോകണമെന്ന് അവരുടെ ടീമിന് അവർ നിർദ്ദേശം നൽകി കഴിഞ്ഞു. ഇനി വരുന്ന ഓഫീസർക്ക് കാര്യങ്ങൾ എളുപ്പം ആക്കുകയാണ് താൻ ചെയ്തത് എന്ന് അനു കുമാരി പറയുന്നു.
ഇത്തവണ മികച്ച സബ്കലക്ടരുടെ ഓഫീസിന്റെ അവാർഡ് കിട്ടാതിരുന്നത് അതിന് അപേക്ഷിക്കാൻ മറന്നതുകൊണ്ട് മാത്രമായിരുന്നു. തന്റെ നേട്ടങ്ങൾക്ക് താൻ മാത്രമല്ല തന്റെ ഓഫീസിലെ ഓരോ സ്റ്റാഫും വ്യക്തമായ പങ്ക് വഹിച്ചിട്ടുണ്ട് എന്ന് അനു കുമാരി മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പഠനകാലത്തുതന്നെ ട്രെയിനിങ്ങിന്റെ ഭാഗമായി പ്രസിഡന്റ് കൈയിൽനിന്ന് സ്വർണമെഡൽ അനു കുമാരി നേടിയിട്ടുണ്ട്. കോവിഡ് കാരണം ട്രെയിനിങ്ങിന് മിക്ക ഘട്ടങ്ങളും ഓൺലൈനായി നടന്നു എങ്കിലും പ്രസിഡന്റിന്റെ സ്വർണമെഡൽ എന്നത് അനു കുമാരി എന്നും അഭിമാനിക്കുന്ന നേട്ടങ്ങളിലൊന്നാണ്.
ഒത്തിരി കാര്യങ്ങൾ പ്രതികൂലമായി ബാധിച്ച എങ്കിലും തന്‌ടെ നിശ്ചയദാർഢ്യമാണ് യു.പി.എസ്.സി പരീക്ഷ പാസാവാൻ തന്നെ സഹായിച്ചത്. വളരെ ചെറിയ ഒരു സ്ഥലത്തു നിന്ന് വരുന്ന ഒരു ആൾ എന്ന രീതിയിൽ ഒരാളുടെ സൗകര്യം അല്ല അദ്ദേഹത്തിന്റെ മനസ്സിന്റെ ശക്തിയാണ് ഏതൊരു കാര്യവും നേടിയെടുക്കുന്നത് അവരെ മുന്നോട്ടേക്ക് നയിക്കുന്നത് എന്നും അനു കുമാരി പറയുന്നു.
മനസ്സിൽ നിശ്ചയദാർഢ്യവും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും ഉണ്ടെങ്കിൽ ഏതൊരാൾക്കും യു.പി.എസ്.സി ജയിക്കാം എന്നും അനു കുമാരി കൂട്ടിച്ചേർത്തു. ഒരു സമയത്ത് നല്ല ഒരു ജോലി ഉണ്ടായിരുന്നു എങ്കിലും മനസ്സിന് ആ ജോലി സന്തോഷം നൽകാത്തതിനാലാണ് അത് കളഞ്ഞ് അനു കുമാരി യു.പി.എസ്.സി എഴുതി, രണ്ടാംവട്ടം പാസായത്. ഭർത്താവും കുടുംബവും ഡൽഹിയിലാണ്. ഡൽഹിയിലുള്ള വരുൺ ദാഹിയ ആണ് ഭർത്താവ്. മകൻ റിഹാന് നാലുവയസ്സാണ് പ്രായം.