- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളത്തിന്റെ 'ഡോഗ് ഡേ ആഫ്റ്റർനൂൺ'; പട തീർച്ചയായും കാണണമെന്ന് അനുരാഗ് കശ്യപ്
അടുത്തിടെ പ്രദർശനത്തിന് എത്തി ഏറെ ശ്രദ്ധപിടിച്ചു പറ്റിയ ചിത്രമാണ് 'പട' കമൽ കെ എം ആണ് ചിത്രത്തിന്റെ സംവിധാനം. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ 'പട'യെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ അനുരാഗ് കശ്യപ്. യഥാർത്ഥ സംഭവത്തിന്റെ ശ്കതമായ ആവിഷ്‌ക്കാരമാണ് ചിത്രമെന്ന് അനുരാ?ഗ് ഇൻസ്റ്റാ?ഗ്രാമിൽ കുറിച്ചു.
'ചിത്രം ഇപ്പോൾ തിയേറ്ററുകളിലുണ്ട്. നിർബന്ധമായും കാണണം. ഒരു യഥാർത്ഥ സംഭവത്തിന്റെ ശക്തവും രസകരവുമായ ആവിഷ്‌ക്കാരം. ട്വിസ്റ്റോടുകൂടെയുള്ള മലയാളത്തിന്റെ ഡോഗ് ഡേ ആഫ്റ്റർനൂൺ', എന്നാണ് അനുരാഗ് കശ്യപ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
നേരത്തെ സംവിധായകൻ പാ രഞ്ജിത്തും പടയെ പ്രശംസിച്ച് എത്തിയിരുന്നു. 'കെ എം കമൽ ഒരുക്കിയ മികച്ച ചിത്രമാണ് പട. തിരക്കഥയാണ് ഈ സിനിമയെ പ്രത്യേകതയുള്ളതാക്കുന്നത്. യഥാർത്ഥ സംഭവങ്ങളെ യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ പുനരാവിഷ്‌കരിക്കുക എന്നത് അഭിനന്ദനാർഹമായ കാര്യമാണ്. ദളിതർക്കും ആദിവാസികൾക്കും അവരുടെ ഭൂമി തിരികെ നൽകുന്നതിനായി നമ്മൾ പോരാടുക തന്നെ വേണം. കുഞ്ചാക്കോ ബോബൻ, വിനായകൻ, ജോജു, ദിലീഷ് പോത്തൻ, ടിജി രവി, പ്രകാശ് രാജ്, ഗോപാലൻ, ഇന്ദ്രൻസ്, കനി കുസൃതി, ഉണ്ണിമായ പ്രസാദ് തുടങ്ങിയവർ മികച്ച പ്രകടനം കാഴ്ചവെച്ചു', എന്നായിരുന്നു പാ രഞ്ജിത്ത് കുറിച്ചിരുന്നത്.