- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐൻസ്റ്റീനിനെ തോൽപ്പിക്കുന്ന ബുദ്ധിപരീക്ഷയിൽ മലയാളി തിളക്കം; ഇത്തവണ കാഞ്ഞിരപ്പള്ളിക്കാരി മെൻസ ടോപ്പ് സ്‌കോർ; നേട്ടത്തിൽ അനുഷ്കയ്ക്ക് അഭിനന്ദന പ്രവാഹം
ലണ്ടൻ: ലോകോത്തര ബുദ്ധി നിർണ്ണയ പരീക്ഷയായ മെൻസ ടെസ്റ്റിൽ വീണ്ടും മലയാളി തിളക്കം. ഏതാനും മാസം മുൻപ് 12 കാരിയായ ലിഡിയ സെബാസ്റ്റ്യൻ നേടിയ വിജയത്തെ പ്രായം കൊണ്ട് മറികടക്കുന്ന വിജയം നേടി ആഹ്ലാദ കൊടുമുടി കയറുകയാണ് 11 കാരിയായ അനുഷ്‌ക ബിനോയ്. മെൻസ ടെസ്റ്റിലെ ടോപ്പ് സ്‌കോർ എന്ന് വിശേഷിപ്പിക്കുന്ന 162 പോയിന്റ് ലിഡിയ നേടി. ഇതേ തുടർന്ന് വിദേശ മാദ്
ലണ്ടൻ: ലോകോത്തര ബുദ്ധി നിർണ്ണയ പരീക്ഷയായ മെൻസ ടെസ്റ്റിൽ വീണ്ടും മലയാളി തിളക്കം. ഏതാനും മാസം മുൻപ് 12 കാരിയായ ലിഡിയ സെബാസ്റ്റ്യൻ നേടിയ വിജയത്തെ പ്രായം കൊണ്ട് മറികടക്കുന്ന വിജയം നേടി ആഹ്ലാദ കൊടുമുടി കയറുകയാണ് 11 കാരിയായ അനുഷ്‌ക ബിനോയ്. മെൻസ ടെസ്റ്റിലെ ടോപ്പ് സ്‌കോർ എന്ന് വിശേഷിപ്പിക്കുന്ന 162 പോയിന്റ് ലിഡിയ നേടി. ഇതേ തുടർന്ന് വിദേശ മാദ്ധ്യമങ്ങൾ എല്ലാം പ്രധാന പേജിലെ റിപ്പോർട്ടുമായി രംഗത്ത് വന്നിരുന്നു. ഇപ്പോൾ കേരളത്തിലെ മാദ്ധ്യമങ്ങളിലും ലിഡിയ താരമായി.
മെനസ ടെസ്റ്റിൽ 162 സ്‌കോർ കണ്ടെത്തിയാൽ ഐൻസ്റ്റീനെയും സ്റ്റീഫൻ ഹോക്കിങ്ങിനെയും കടത്തി വെട്ടുന്ന ബുദ്ധി കേന്ദ്രത്തിന്റെ ഉടമ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. നാല് മാസത്തിനിടെ രണ്ടു മലയാളികൾ കുട്ടികൾ ഒരേ സ്‌കോർ നേടി വിജയ പട്ടികയിൽ ഒപ്പം എത്തി എന്നത് ഏറെ അതിശയിപ്പിക്കുന്ന വാർത്ത ആയി മാറുകയാണ്. മുൻപ് ഇത്തരം സ്‌കോർ കണ്ടെത്തുക എന്നാൽ ബാലികേറാമലയായി സങ്കൽപ്പിക്കപ്പെട്ടിരുന്ന കാലത്തിനു അന്ത്യം ആകുന്നുവോ എന്ന ചിന്ത കൂടി പങ്കു വയ്ക്കുകയാണ് ലിഡിയയും അനുഷ്‌ക്കയും നേടിയ ഉയർന്ന വിജയം.
സാധാരണ കുട്ടികളെ പോലെ തന്നെ വളർന്ന അനുഷ്‌ക കൂടുതലായി വായന ഇഷ്ടപ്പെട്ടിരുന്നു എന്നത് മാത്രമാണ് തങ്ങൾ ശ്രദ്ധിച്ചിരുന്നതെന്ന് മാതാപിതാക്കൾ പറയുന്നു. ഐടി രംഗത്ത് ജോലി ചെയ്യുന്ന കഞ്ഞിരപ്പള്ളി കൂനനിക്കൽ കുടുംബാംഗം ആയ ബിനോയ് ജോസഫിന്റെയും ഷീന ബിനോയിയുടെയും മൂത്ത മകളാണ് അനുഷ്‌ക. പത്തു വയസ് പിന്നിട്ട ആർക്കും പങ്കെടുക്കാവുന്ന ബുദ്ധി ക്ഷമത പരീക്ഷ ആയ മെനസ ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ഏറ്റവും വിശ്വസനീയമായ ഒന്നായാണ് പരിഗണിക്കപ്പെടുന്നത്.
സമാനമായ മറ്റൊരു പരീക്ഷക്ക് വേണ്ടി നടത്തിയ തയ്യാറെടുപ്പിന് ഇടയിൽ വെറുമൊരു തമാശക്ക് വേണ്ടി മെനസ ടെസ്റ്റിൽ പങ്കെടുത്തതാണ് അനുഷ്‌ക. ടെസ്റ്റിൽ അനുഷ്‌ക ഉയർന്ന സ്‌കോർ നേടുമെന്ന് സ്വപ്നത്തിൽ കരുതിയതല്ലെന്നു ബിനോയ് പറയുമ്പോൾ അദ്ദേഹത്തിന് മകളുടെ വിജയം ഇപ്പോഴും വിശ്വസിക്കാൻ കഴിയാത്ത തരം ആശ്ചര്യമാണ് നിറയുന്നത്. അനുഷ്‌ക്കയുടെ പ്രായം സ്ഥിരീകരിച്ച മെനസ അധികൃതർ തികച്ചും വത്യസ്തമായ വിജയം എന്നാണ് പ്രതികരിച്ചത്. മെനസ ടെസ്റ്റ് ചരിത്രത്തിൽ തന്നെ ഇത്രയും പ്രായം കുറഞ്ഞവർ വിരളമാണ്.
2007 മുതൽ ഇംഗ്ലണ്ടിൽ താമസിക്കുന്ന ബിനോയ്ക്ക് അനുഷ്‌ക്കയുടെ പഠനേതര ബുദ്ധി
വൈഭവത്തിൽ അമിതമായ ആകാംഷ ഒന്നും ഉണ്ടായിരുന്നില്ല. അനുഷ്‌ക വയിക്കുന്നത് പലതും പ്രായത്തിൽ കവിഞ്ഞ വിഷയങ്ങൾ ആയിരന്നു എന്നതും വായിച്ച കാര്യങ്ങൾ ഒരിക്കലും മറന്നിരുന്നില്ല എന്നതുമാണ് മെനസ ടെസ്റ്റിൽ പങ്കെടുപ്പിക്കാൻ ബിനോയിയെ പ്രേരിപ്പിച്ച ഘടകം. വായിക്കാനുള്ള പുസ്തകങ്ങൾ തിരഞ്ഞെടുത്തിരുന്നതും അനുഷ്‌ക തന്നെയാണ്. കുട്ടിയുടെ പഠനം പൂർണ്ണമായും ഇംഗ്ലണ്ടിൽ തന്നെയാണ് തുടക്കം മുതൽ തുടർന്ന് വന്നതും എന്നത് ശ്രദ്ധേയമാണ്.
പഠന വിഷയങ്ങളിലെ സാമർത്ഥ്യം കണക്കാക്കുന്നതിന് പകരം യുക്തി സഹമായ ചോദ്യങ്ങളോട് കുട്ടികൾ എങ്ങനെ പ്രതികരിക്കുന്നു എന്നാണ് മെനസ ടെസ്റ്റിന്റെ മൂല്യ നിർണ്ണയത്തിൽ പ്രധാനമാകുന്നത്. തുടക്കത്തിൽ ലഘുവായ ചോദ്യങ്ങളിലൂടെ കടന്നു കുട്ടികളുടെ സാമർത്ഥ്യം അളക്കുന്ന തരത്തിൽ കടുപ്പമേറിയ ചോദ്യങ്ങളിലേക്ക് നീങ്ങുന്ന ശൈലിയിലാണ് രണ്ടര മണിക്കൂർ ദൈർഘ്യമുള്ള മെനസയുടെ എഴുത്ത് പരീക്ഷ നടക്കുന്നത്. പലപ്പോഴും അവസാന ഘട്ട ചോദ്യങ്ങളിൽ ഉത്തരം നൽകുക ഏറെ ബുദ്ധിശാലികൾ എന്ന് കരുതപ്പെടുന്നവർക്ക് പോലും നിസ്സാരമായിരിക്കില്ല.
ശരാശരി മനുഷ്യരുടെ ബുദ്ധി ക്ഷമത 100 എന്ന ഏകകം കണക്കാക്കിയാണ് മേൻസയുടെ സ്‌കോർ നിശ്ചയിക്കുന്നത്. വളരെ കുറവ് ആളുകൾക്ക് മാത്രമാണ് ഉയർന്ന സ്‌കോറിൽ എത്താൻ സാധിക്കുകയുള്ളൂ. രണ്ടര വയസുകാർ മുതൽ 103 വയസ്സ് വരെയുള്ളവർ ചേർന്നതാണ് മെനസ എലൈറ്റ് ക്ലബ്. ഓരോ തവണയും മെനസ ടെസ്റ്റിൽ വിജയിക്കുന്നവരുടെ റെക്കോർഡ് സൂക്ഷിക്കുന്ന പതിവില്ലാത്തതിനാൽ അനുഷ്‌ക നേടിയ വിജയം എത്രത്തോളം അനിതര സാധാരണം ആണെന്ന് പറയുക എളുപ്പം അല്ലെന്നു മെനസ വക്താവ് പ്രതികരിച്ചു. എന്നാൽ ഒട്ടും സംശയം ഇല്ലാതെ പറയാൻ സാധിക്കും, തീർത്തും സവിശേഷപ്പെട്ട വിജയം തന്നെയാണ് അനുഷക നേടിയിരിക്കുന്നത്. ഈ കൊച്ചു മിടുക്കിക്ക് അഭിനന്ദനം നേരാൻ വായനക്കാർക്ക് കമന്റ് കോളം ഉപയോഗിക്കാം..