- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർത്തവരക്തം വസ്ത്രത്തിൽ കണ്ട് എല്ലാവരും ചിരിച്ചു; ആർത്തവം മോശമല്ലെന്ന് അറിയിക്കാൻ രക്തം പുരണ്ട അടിവസ്ത്രത്തിന്റെ ചിത്രം എടുത്ത് ഫേസ്ബുക്കിൽ ഇട്ടു; അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ താരമാക്കിയ ഇന്ത്യൻ പെൺകുട്ടിയുടെ കഥ
ന്യൂഡൽഹി: ആർത്തവം മറച്ചുവെക്കപ്പെടേണ്ടതല്ലെന്നും ആർത്തവപ്പെട്ട സ്ത്രീകളെ അശുദ്ധകളായി കണക്കാക്കി അകറ്റി നിർത്തേണ്ടവളല്ലെന്നും ആവർത്തിക്കുന്ന ബോധവത്ക്കരണങ്ങൾ എങ്ങും കത്തിപടരുകയാണ്. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദമാണ് ഇതിന് തുടക്കമിട്ടത്. ശബരിമലയിൽ സ്ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേ
ന്യൂഡൽഹി: ആർത്തവം മറച്ചുവെക്കപ്പെടേണ്ടതല്ലെന്നും ആർത്തവപ്പെട്ട സ്ത്രീകളെ അശുദ്ധകളായി കണക്കാക്കി അകറ്റി നിർത്തേണ്ടവളല്ലെന്നും ആവർത്തിക്കുന്ന ബോധവത്ക്കരണങ്ങൾ എങ്ങും കത്തിപടരുകയാണ്. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദമാണ് ഇതിന് തുടക്കമിട്ടത്.
ശബരിമലയിൽ സ്ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. സ്ത്രീകൾക്ക് അമ്പലത്തിൽ കയാറാൻ ശുദ്ധിയുണ്ടോ എന്നറിയാൻ കഴിയുന്ന യന്ത്രം കണ്ടുപിടിച്ചതിന് ശേഷം മാത്രം സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം നൽകുന്ന കാര്യത്തെ കുറിച്ച് ചർച്ച ചെയ്യാം എന്നായിരുന്നു ഗോപാലകൃഷ്ണന്റെ പ്രസ്താവന. സത്രീകളെ അമ്പലത്തിൽ പ്രവേശിക്കുന്നത് തടയാൻ സുരക്ഷ കർശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീയുടെ ജൈവവൈവിധ്യത്തെ ഉൾക്കൊള്ളാൻ വിമുഖതയുള്ള സമൂഹത്തിന്റെ സദാചാരമാനങ്ങൾക്ക് നേരെ അന്താരാഷ്ട്രതലത്തിൽ പ്രതിഷേധങ്ങൾ സജീവമാണ്. ഗോപാലകൃഷ്ണന്റെ പ്രസ്താവനക്കെതിരെ തുറന്നകത്തുമായി പലരുമെത്തി. അതിൽ വ്യത്യസ്തയായി ചർച്ചകളിൽ താരമായ യുവതിയാണ് അനുഷ്‌കാ ദാസ് ഗുപ്ത. ആർത്തവ രക്തം പുരണ്ട വസ്ത്രത്തിന്റെ ചിത്രം എഫ്ബിയിൽ ഇട്ടായിരുന്നു അനുഷ്‌കാ ദാസ് ഗുപ്ത അനീതിക്ക് എതിരെ പ്രതികരിച്ച് കൈയടി നേടിയത്. ഇപ്പോൾ അനുഷ്‌കാ അന്താരാഷ്ട്ര മാദ്ധ്യങ്ങളിലും താരമാണ്. ഈ പെൺകുട്ടിയുടെ ജീവതം വാർത്തയാക്കുകയാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ. ഇതിലൂടെ ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനത്തിലെ വിവാദവും ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെടുന്നു.
കോളേജ് വിദ്യാർത്ഥിനിയായ അനുഷ്‌ക കൊൽക്കത്തകാരിയാണ്. ഒരു ഞായറാഴ്ച വീട്ടിലേക്ക് പോകുമ്പോൾ ഷർട്ട് വലിച്ചു താഴ്‌ത്താൻ സ്ത്രീകൾ ആവശ്യപ്പെട്ടു. പുരുഷന്മാരാണെങ്കിൽ മറ്റൊരു കണ്ണിൽ നോക്കുന്നു. നാപ്കിൻ ഒരു സ്ത്രീ നൽകിയപ്പോഴാണ് കാര്യം അനുഷ്‌കയ്ക്ക് പിടികിട്ടിയത്. ആർത്തവ രക്തം പാന്റുകളിലൂടെ പുറത്തു കാണിച്ചിരിക്കുന്നു. ആർത്തവര രക്തം പുരണ്ട പാന്റിന്റെ ചിത്രം സഹിതാണ് ഈ കഥ അനുഷ്‌ക ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇത് വൈറലാവുകയും ചെയ്തു.
എന്റെ സ്ത്രിത്വത്വം മറയ്ക്കാൻ സഹായിച്ച എല്ലാവർക്കുമായണ് ഈ പോസ്റ്റ്. ഞാനിതിൽ നാണിക്കുന്നില്ലെന്നും അനുഷ്‌ക പറയുന്നു. എല്ലാ 28-35 ദിവസത്തിലൊരിക്കലും ആർത്തവമുണ്ടാകാറുണ്ട്. അത് വേദനയുള്ള സമയമാണ്. ഞാൻ മൂഡിയായി മാറും. പക്ഷേ അടുക്കളിൽ പോയി ചോക്ലേറ്റുകൾ കഴിക്കും. ഇതിലൂടെ അഠുത്ത എട്ട് മണിക്കൂറിലേക്ക് നല്ല അവസ്ഥയിലെത്തും-അനുഷ്‌ക പറയുന്നു. ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് ഈ പോസ്റ്റ് ഇട്ടത്. രാത്രി എട്ട് അമ്പത്തിയഞ്ചോടെയാണ് താൻ വീട്ടിലെത്തിയത്. മെട്രോ ട്രെയിൻ യാത്രയും പത്ത് മിനിറ്റ് ബസ് യാത്രയടും വേണ്ടി വന്നു. ഇതിനിടെയിലായിരുന്നു സംഭവമെന്ന് പെൺകുട്ടി വിശദീകരിക്കുന്നു.
ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന പെൺകുട്ടികളോട് മറ്റെല്ലാം മറന്നേക്കാനാണ് നൽകുന്ന ഉപദേശം. ആരും നാണിക്കരുത്. രക്തകറകൾ ഇവിടേയും ഉണ്ടായേക്കും. പീരീഡ്‌സ് എന്ന് പറയുമ്പോൾ പതറുകയും അരുത്. ആരെയെങ്കിലും ആർത്തവ രക്തമായി കണ്ടാൽ അവർക്ക് നാപ്കിൻ നൽകരുത്. വസ്ത്രം മാറ്റാനും നിർദ്ദേശിക്കരുത്. നാപ്കിൻ വേണമോ എന്ന് അവരോട് തിരക്കാം. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്യാം. എന്നാൽ അതു മറയ്ക്കാൻ അവളെ സഹായിക്കരുതെന്നും പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു.
http://www.scoopwhoop.com/She-Stained-Her-Pants-In-The-Metro-She-Has-A-Message-For-All-The-Women-Who-Tried-To-Help-Her-H...
Posted by Anushka Dasgupta on Wednesday, January 20, 2016