- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനുഷ്കയെ കണ്ടാൽ പിന്നെ കോലി ചറ്റുമുള്ളതൊന്നും കാണില്ല; പരസ്യ ചിത്രത്തിനിടയിൽ ഇരുവരും കണ്ണിൽ കണ്ണിൽ നോക്കുന്ന ചിത്രം വൈറലാകുന്നു: അനുഷ്‌കയുടെ സൗന്ദര്യത്തിൽ കോലി വീണുപോയോ എന്ന് ആരാധകർ
അനുഷ്‌ക അടുത്ത് നിന്നാൽ പിന്നെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ചുറ്റുമുള്ളതൊന്നും കാണില്ല. അത് കാമറയായാൽ പോലും അനുഷ്‌കയുടെ മുഖത്ത് നിന്നും കണ്ണെടുക്കാൻ കോലിക്ക് കഴിയില്ല. ഒരുമിച്ച് അഭിനയിക്കുന്ന പരസ്യ ചിത്രത്തിൽ അനുഷ്‌കയുടെ മുഖത്ത് നോക്കി അന്തംവിട്ട് നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പ്രണയം തുളുമ്പുന്ന നോട്ടത്തോടെയുള്ള ഇരുവരുടേയും ചിത്രം നിരവധി പേരാണ് ഷെയർ ചെയ്തിരിക്കുന്നത്. ചിത്രീകരിച്ച പരസ്യത്തിൽ ഇരുവരും പരമ്പരാഗത വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. ഒരു ചിത്രത്തിൽ അനുഷ്‌ക ചിരിച്ചുകൊണ്ട് ക്യാമറയ്ക്ക് പോസ് ചെയ്യാൻ നിൽക്കുന്നു, പക്ഷേ കൊഹ്ലിയുടെ കണ്ണുകൾ അപ്പോഴും അനുഷ്‌കയുടെ മുഖത്തുതന്നെയാണ്. അനുഷ്‌കയുടെ സൗന്ദര്യത്തിൽ കൊഹ്ലി വീണുപോയോ അതോ കൊഹ്ലിക്ക് അനുഷ്‌കയുടെ മുഖത്ത് നിന്ന് കണ്ണെടുക്കാൻ കഴിയാത്തതിനാലാണോ എന്നൊക്കെയാണ് ചിത്രം കണ്ട ആരാധകരുടെ ചോദ്യം. മറ്റൊരു ചിത്രത്തിൽ കൊഹ്ലിയും അനുഷ്‌കയും പരസ്പരം കണ്ണിൽ നോക്കി നിൽക്കുന്നതാണുള്ളത്. മുംബൈയിൽ നടന്ന ചിത്രീകരണത്തിനി
അനുഷ്‌ക അടുത്ത് നിന്നാൽ പിന്നെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ചുറ്റുമുള്ളതൊന്നും കാണില്ല. അത് കാമറയായാൽ പോലും അനുഷ്‌കയുടെ മുഖത്ത് നിന്നും കണ്ണെടുക്കാൻ കോലിക്ക് കഴിയില്ല. ഒരുമിച്ച് അഭിനയിക്കുന്ന പരസ്യ ചിത്രത്തിൽ അനുഷ്‌കയുടെ മുഖത്ത് നോക്കി അന്തംവിട്ട് നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
പ്രണയം തുളുമ്പുന്ന നോട്ടത്തോടെയുള്ള ഇരുവരുടേയും ചിത്രം നിരവധി പേരാണ് ഷെയർ ചെയ്തിരിക്കുന്നത്. ചിത്രീകരിച്ച പരസ്യത്തിൽ ഇരുവരും പരമ്പരാഗത വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. ഒരു ചിത്രത്തിൽ അനുഷ്‌ക ചിരിച്ചുകൊണ്ട് ക്യാമറയ്ക്ക് പോസ് ചെയ്യാൻ നിൽക്കുന്നു, പക്ഷേ കൊഹ്ലിയുടെ കണ്ണുകൾ അപ്പോഴും അനുഷ്‌കയുടെ മുഖത്തുതന്നെയാണ്.
അനുഷ്‌കയുടെ സൗന്ദര്യത്തിൽ കൊഹ്ലി വീണുപോയോ അതോ കൊഹ്ലിക്ക് അനുഷ്‌കയുടെ മുഖത്ത് നിന്ന് കണ്ണെടുക്കാൻ കഴിയാത്തതിനാലാണോ എന്നൊക്കെയാണ് ചിത്രം കണ്ട ആരാധകരുടെ ചോദ്യം. മറ്റൊരു ചിത്രത്തിൽ കൊഹ്ലിയും അനുഷ്‌കയും പരസ്പരം കണ്ണിൽ നോക്കി നിൽക്കുന്നതാണുള്ളത്.
മുംബൈയിൽ നടന്ന ചിത്രീകരണത്തിനിടയിലെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം എന്തിനെക്കുറിച്ചുള്ളതാണ് പരസ്യം എന്നു വ്യക്തമല്ല. വസ്ത്രവുമായി ബന്ധപ്പെട്ട പരസ്യമായിരിക്കുമെന്നാണ് ആരാധകർ കരുതുന്നത്. നേരത്തെ അനുഷ്‌കയോടൊപ്പമുള്ള ചിത്രം കൊഹ്ലി തന്റെ ഇൻസ്റ്റഗ്രാമിന്റെ പ്രൊഫൈൽ ചിത്രമാക്കിയിരുന്നു.