തലശേരി: പത്തായക്കുന്ന് പാത്തിപ്പാലത്തെ അൻവിതയെന്ന രണ്ടു വയസുകാരിയുടെ കൊന്ന കേസിലെ പ്രതിയും കുട്ടിയുടെ പിതാവുമായ പ്രതി ഷിജുവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തലശ്ശേരി അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്‌ട്രേറ്റ് കോടതി മൂന്ന് ദിവസത്തേക്കാണ് കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വിട്ടത്.

പാത്തിപ്പാലം പുഴയിൽ അമ്മയെയും കുഞ്ഞിനെയും തള്ളിയിട്ട് കുഞ്ഞു കൊല്ലപ്പെട്ട സംഭവത്തിൽ കൊലക്കുറ്റം ചുമത്തി ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു പിതാവ് പത്തായക്കുന്ന് കുപ്യാട്ട്വീട്ടിൽ കെ.പി ഷിജു. ഇയാളെ കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായാണ്തലശ്ശേരി അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്‌ട്രേറ്റ് കോടതി മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്.

കതിരൂർ സി. ഐ കെ. മഹേഷ് നൽകിയ ഹരജിയാണ് തലശേരി എ.സി.ജെ. എം കോടതി പരിഗണിച്ചത്. ചൊവ്വാഴ്‌ച്ച രാവിലെപ്രതിയെയും കൊണ്ട് പൊലിസ് സംഭവം നടന്ന പുഴയോരത്തും മറ്റിടങ്ങളിലും തെളിവെടുപ്പ് നടത്തുമെന്ന് പൊലിസ് അറിയിച്ചു.
റിമാൻഡിലായതോടെ കോടതി ജീവനക്കാരനായ ഷിജുവിനെ കഴിഞ്ഞ ദിവസം ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.

പൊലിസിന്റെ പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരപ്രകാരം ഇയാളുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുമെന്നു പൊലിസ് പറഞ്ഞു. ഇതുകൂടാതെ സംഭവം നടന്ന പുഴയോരത്തു കൊണ്ടുപോയി തെളിവെടുപ്പു നടത്തിയതിനു ശേഷം വീണ്ടും ചോദ്യം ചെയ്യും സർക്കാർ ജോലിക്കാരായ തന്റെയും ഭാര്യയുടെയും ശമ്പളംകൂടാതെ ഭാര്യാപിതാവിന്റെ പെൻഷനും ഷിജുവിന് മാസ വരുമാനമായി ഉണ്ടായിരുന്നു.

ഇത്രയേറെ വരുമാനമുണ്ടായിട്ടും ഭാര്യയുടെ സീനയുടെ നാൽപതുപവൻ എൻ.പി ഷിജു വിറ്റത് എന്തിനെന്ന ചോദ്യത്തിനും പൊലിസ് അന്വേഷണത്തിൽ ഉത്തരം കണ്ടെത്തേണ്ടതുണ്ട്. തികച്ചും ശാസ്ത്രീയമായ രീതിയിലുള്ള ചോദ്യം ചെയ്യലിലൂടെ കേസിലെ യഥാർത്ഥ വിവരങ്ങൾ പുറത്തു കൊണ്ടുവരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലിസ് '