- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ എം മാണിയുമായി കൈകോർക്കുമെന്ന് പറഞ്ഞ അൻവർ ബാലസിങ്കത്തെ തള്ളിപ്പറഞ്ഞ് മൂന്നാറിലെ പെമ്പിളമാർ; സിങ്കത്തെ അറിയില്ലെന്ന് മൂന്നാർ സമര സമിതി നേതാവ് ഏഷ്യാനെറ്റിലെ ചാനൽ ചർച്ചയിൽ; ഉത്തരംമുട്ടിയപ്പോൾ സ്റ്റുഡിയോയിൽ നിന്നും സിങ്കം ഇറങ്ങിപ്പോയി
തിരുവനന്തപുരം: ഒരു രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണയില്ലാതെയാണ് മൂന്നാർ കണ്ണൻദേവൻ പ്ലാന്റേഷനിലെ തൊഴിലാളികളുടെ വേതന സമരം വിജയിച്ചപ്പോൾ കേരളത്തിലെ സമരചരിത്രത്തിൽ ഒരു പുതിയ ഏടായിരുന്നു അത്. സമര രംഗത്ത് ആദ്യഘട്ടത്തിൽ ഒരു നേതാവിനെയും കണ്ടിരുന്നില്ല. തങ്ങൾക്ക് ഇഷ്ടമില്ലാത്ത നേതാക്കളെ തല്ലിയോടിക്കാനും സ്ത്രീ തൊഴിലാളികൾ നടന്നില
തിരുവനന്തപുരം: ഒരു രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണയില്ലാതെയാണ് മൂന്നാർ കണ്ണൻദേവൻ പ്ലാന്റേഷനിലെ തൊഴിലാളികളുടെ വേതന സമരം വിജയിച്ചപ്പോൾ കേരളത്തിലെ സമരചരിത്രത്തിൽ ഒരു പുതിയ ഏടായിരുന്നു അത്. സമര രംഗത്ത് ആദ്യഘട്ടത്തിൽ ഒരു നേതാവിനെയും കണ്ടിരുന്നില്ല. തങ്ങൾക്ക് ഇഷ്ടമില്ലാത്ത നേതാക്കളെ തല്ലിയോടിക്കാനും സ്ത്രീ തൊഴിലാളികൾ നടന്നില്ല. എന്നാൽ, അടുക്കും ചിട്ടയുമായി നടന്ന ഈ സമരത്തിന് പിന്നിൽ കേരള തമിഴ്മക്കൾ കൂട്ടം നേതാവ് അൻവർ ബാലസിങ്കത്തിനും പങ്കുണ്ടെന്ന വാദവും ഉയർന്നിരുന്നു. കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും സിപിഐയുടെയും നേതാക്കൾ അനധികൃതമായി ടാറ്റയിൽ നിന്നും വീടും മറ്റു കൈപ്പറ്റിയെന്ന വിധത്തിൽ പ്രചരണം നടത്തിയത് ബാലസിങ്കത്തിന്റെ നേതൃത്വത്തിൽ ആയിരുന്നു എന്നായിരുന്നു വാർത്തകൾ. മാസങ്ങളോളം മൂന്നാറിലെ ഊരുകളിൽ നിശബ്ദമായി പ്രചരണം നടത്തിയതിന് ഒടുവിലായിരുന്നു സ്ത്രീകൾ സമരത്തിലേക്ക് ഇറങ്ങിയത്.
ഇങ്ങനെ സമരം വിജയം നേടിയതിന് പിന്നിൽ ബാലസിങ്കത്തിൻ പങ്കുണ്ടെങ്കിൽ കൂടി തന്റെ രാഷ്ട്രീയലക്ഷ്യം വെളിപ്പെടുത്തിയതോടെ മൂന്നാറിലെ സമരക്കാർ ബാലസിങ്കത്തെ തള്ളിപ്പറഞ്ഞു. ധനമന്ത്രി കെ എം മാണിയുടെ കേരളാ കോൺഗ്രസ് എമ്മുമായി ചേർന്ന് തെരഞ്ഞെടുപ്പിൽ മത്സരരംഗത്ത് ഇറങ്ങുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മൂന്നാറിലെ സമരസമിതി നേതാക്കൾ അൻവർ ബാലസിങ്കത്തെ തള്ളിപ്പറഞ്ഞത്. ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിൽ ആയിരുന്നു മൂന്നാർ സമര സമിതി നേതാവ് സുന്ദരവല്ലി ഏഷ്യാനെറ്റ് ന്യൂസിന്റെ 'ന്യൂസ് അവറി'ലൂടെ പറഞ്ഞു
തോട്ടം തൊഴിലാളികളുടെ അവകാശങ്ങൾ നടപ്പാക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ താൻ തീവ്രവിപ്ലവകാരിയായി മാറുമെന്ന് പ്രഖ്യാപിച്ചായിരുന്നു അൻവർ ബാലശിങ്കം ഇന്നലെ മിക്ക ചാനലുകളിലും നിറഞ്ഞത്. റിപ്പോർട്ടർ ചാനലിനോടാണ് അദ്ദേഹം രാഷ്ട്രീയ ലക്ഷ്യങ്ങൾ കൂടുതൽ വ്യക്തമായി ആദ്യം വെളിപ്പെടുത്തിയത്. കേരള കോൺഗ്രസ് എമ്മുമായി കൈകോർത്തുകൊണ്ട് പീരുമേട്, ദേവികുളം മണ്ഡലങ്ങളിൽ മത്സരിക്കുമെന്നും ബാലസിംഗം റിപ്പോർട്ടർ ചാനലിനോട് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നും ബാലശിങ്കം വ്യക്തമാക്കി.
കേരളത്തിലെ തോട്ടം മേഖലയിൽ തമിഴ് വംശജർ കൊടിയ ദുരിതം അനുഭവിക്കുന്നുവെന്ന ആശയത്തിലൂന്നിയാണ് അൻവർ ബാലശിങ്കം കേരള തമിഴർ ഫെഡറേഷന്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നത്. മൂന്നാർ സമരത്തിനു ശേഷമെങ്കിലും തോട്ടം തൊഴിലാളികളുടെ അവകാശങ്ങൾ പൂർണമായും നൽകാൻ സർക്കാർ തയ്യാറാകണം. കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് പോലുമില്ലാതെ കഷ്ടപ്പെടുന്ന തോട്ടം തൊഴിലാളികളെ ഇനിയും സർക്കാർ പരിഗണിച്ചില്ലെങ്കിൽ അഞ്ചു വർഷത്തിനുള്ളിൽ താൻ തീവ്രനിലപാടുകളുമായി രംഗത്തിറങ്ങുന്നെും ബാലശിങ്കം റിപ്പോർട്ടറോട് പറഞ്ഞു.
സംസ്ഥാനത്തെ മുഴുവൻ മനുഷ്യാവകാശ പ്രവർത്തകരെയും അണിനിരത്തിയുള്ള ആശയസമരങ്ങളാണ് ഇനി തോട്ടം മേഖലയിൽ നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. തമിഴ് വംശജരോടുള്ള അവഗണന തുടരുമ്പോൾ ഇടുക്കിയിലെ ചില പ്രദേശങ്ങൾ തമിഴ്‌നാടിനോട് ചേർക്കണമെന്ന ആശയത്തിന് പ്രസക്തി വർധിക്കുമെന്നും അൻവർ ബാലശിങ്കം പറഞ്ഞു.
ഇതിന് ശേഷമാണ് ബാലസിങ്കത്തിന്റെ വാക്കുകൾ കൂടി ഉൾപ്പെടുത്തി ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് ചാനലും ചർച്ച സംഘടിപ്പിച്ചത്. ഈ ചർച്ചയിൽ പക്ഷേ, സമരത്തിന് പിന്നിൽ താനാണെന്ന അൻവറിന്റെ അവകാശവാദത്തെ സമര സമിതി നേതാവ് തള്ളിപ്പറഞ്ഞു. ബാലസിങ്കത്തെ അറിയില്ലെന്നായിരുന്നു മൂന്നാർ സമര സമിതി നേതാവ് സുന്ദരവല്ലി ചർച്ചയിൽ പറഞ്ഞത്. ഇതോടെ അവകാശവാദം അവസാനിപ്പിക്കുന്നെന്നറിയിച്ച് 'ന്യൂസ് അവർ' ചർച്ചയിൽനിന്ന് ബാലസിങ്കം ഇറങ്ങിപ്പോയി. തന്നെ തള്ളിപ്പറഞ്ഞാൽ ചർച്ചയിൽ തുടരാൻ താൽപ്പര്യമില്ലെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
ബാലസിങ്കത്തെ സമരത്തിൽ പങ്കെടുത്ത ആർക്കും അറിയില്ലെന്നു സുന്ദരവല്ലി പറഞ്ഞു. മൂന്നാറിലുള്ളവർക്കും ഇദ്ദേഹത്തെ അറിയില്ല. പിന്നെ എങ്ങനെ ബാലസിങ്കം സമര നേതാവാകുമെന്നും സുന്ദരവല്ലി ചോദിച്ചു. ഇതോടെ തൊഴിലാളികൾക്ക് ആവശ്യമില്ലെങ്കിൽ താൻ തമിഴ്‌നാട്ടിലേക്കു മടങ്ങുകയാണെന്നറിയിച്ച് ചർച്ചയിൽനിന്ന് ബാലസിങ്കം ഇറങ്ങിപ്പോയി.
ബാലസിങ്കം ആരാണെന്നും, അദ്ദേഹത്തിന്റെ ബന്ധങ്ങളെന്തെന്നും അന്വേഷിക്കണമെന്ന് ചർച്ചയിൽ പങ്കെടുത്ത ഐഎൻടിയുസി നേതാവ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. തങ്ങളുമായി ചർച്ച നടത്തുമെന്ന വാദത്തെ നേരത്തെ കേരള കോൺഗ്രസ് തള്ളിക്കളഞ്ഞിരുന്നു. കേരള തമിഴ്മക്കൾ കൂട്ടവുമായി ചർച്ച നടത്തുന്നകാര്യം തങ്ങൾ ഇതേവരെ ആലോചിച്ചിട്ടില്ലെന്നും കേരള കോൺഗ്രസ് നേതൃത്വം അറിയിച്ചു. ഇതോടെയാണ് ബാലസിങ്കം ചർച്ചയിൽ നിന്നും പിൻവാങ്ങിയത്.